HOME » NEWS » Life »

മരിക്കണമെന്ന ആഗ്രഹത്തിലല്ല പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്; ഇക്കാര്യത്തിൽ മാധ്യമങ്ങൾക്കും വലിയ പങ്കു വഹിക്കാനുണ്ട്

ലളിതമായ രീതിയിൽ ആത്മഹത്യ റിപ്പോർട്ട് ചെയ്യുക. ഒരു ഒറ്റ സംഭവത്തെ തുടർന്നല്ല ആത്മഹത്യ സംഭവിക്കുന്നത്. മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കുടുംബ പ്രശ്നങ്ങൾ, സമ്മർദ്ദങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ എന്നിവയും ഇതിന് കാരണമാകാം. പക്ഷേ, ഒരിക്കലും ജീവിത പരാജയങ്ങളെ നേരിടാനുള്ള വഴിയായി ആത്മഹത്യയെ അവതരിപ്പിക്കരുത്.

News18 Malayalam | news18
Updated: June 17, 2020, 5:43 PM IST
മരിക്കണമെന്ന ആഗ്രഹത്തിലല്ല പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്; ഇക്കാര്യത്തിൽ മാധ്യമങ്ങൾക്കും വലിയ പങ്കു വഹിക്കാനുണ്ട്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 17, 2020, 5:43 PM IST
  • Share this:
#ഫറ കിദ്വായി

ആത്മഹത്യകളെക്കുറിച്ച് പത്രങ്ങൾ, സിനിമകൾ, ടെലിവിഷൻ എന്നിവിടങ്ങളിലെ റിപ്പോർട്ടുകൾ പലപ്പോഴും ആത്മഹത്യ ചെയ്യാൻ ചിലർക്ക് കാരണമാകുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഒരു പകർച്ചവ്യാധി പോലെ ആത്മഹത്യ പടരുന്നത് അപ്പോഴാണ്. ചില ആത്മഹത്യകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് കാൽപനിക സ്വഭാവം നൽകുന്നതും നാടകീയവത്കരിക്കുന്നതും ആത്മഹത്യകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഒരാളുടെ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും ദാരുണമായ മാർഗമാണ് ആത്മഹത്യ. സിവിൽ സമൂഹത്തിന് തന്നെ ഇത് ഒരു വലിയ വെല്ലുവിളിയാണ്. ലോകമെമ്പാടും, ഒരു വർഷം ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിക്കുന്നത് 8,50,000 പേരാണ്. 15 മില്യൺ ആളുകളാണ് ഓരോവർഷവും ആത്മഹത്യാശ്രമം നടത്തുന്നത്. ആത്മഹത്യ ചെയ്യുന്ന പ്രവണത നിലവിൽ ആഗോളപൊതുജനാരോഗ്യ പ്രശ്നമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

ചെറുപ്പക്കാരിലാണ് ആത്മഹത്യ കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും 15നും 35 വയസിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലാണ് ആത്മഹത്യാപ്രവണത കൂടുതലായും കണ്ടുവരുന്നത്. പരസ്പര വിരുദ്ധമായ വൈകാരിക നിലപാടുകളുള്ള ആളുകളാണ് ആത്മഹത്യ ചെയ്യുന്നതിൽ ഭൂരിഭാഗവുമെന്ന് സാമൂഹ്യശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. മരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ പോലും ഇവർക്ക് ഉറപ്പുണ്ടാകില്ല. ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങളിൽ ഒന്ന് അത്തരം മരണങ്ങളെക്കുറിച്ച് മാധ്യമങ്ങളിലുള്ള പ്രചാരമാണ്.

ഈ കാലഘട്ടത്തിൽ, ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരുടെ ആത്മഹത്യ രാഷ്ട്രീയവും ആഗോളവുമായ ഭീകരതയുടെ മാനം നൽകുന്നു. ആത്മഹത്യാ പ്രവണത തിരിച്ചറിയുന്നതും കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നതും എല്ലാ രാജ്യങ്ങളിലെയും സമൂഹങ്ങൾക്ക് മുന്നിലെ വെല്ലുവിളിയാണ്. മാധ്യമങ്ങളുടെ പങ്കും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. ഒരു 'കാരണം' ഉയർത്തി ആത്മഹത്യകളെ മഹത്ത്വവൽക്കുന്നത് മിക്കപ്പോഴും മാധ്യമങ്ങളിൽ കാണാവുന്നതാണ്.

You may also like:ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി [NEWS]രണ്ട് ഫാനും രണ്ട് ലൈറ്റുമുള്ള വീട്ടിൽ 18,796 രൂപയുടെ ബില്‍; തവണകളായി അടച്ചാൽ മതിയെന്ന് KSEB [NEWS] സുശാന്തിന്‍റെ മരണത്തിൽ അഞ്ചുവയസുകാരന്‍റെ പ്രതികരണം [NEWS]

ഇന്ത്യയിലെ ആത്മഹത്യകളിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഒരു മാധ്യമഗവേഷണം നടത്താത്ത പോരായ്മയുണ്ട്. എന്നിരുന്നാലും പാശ്ചാത്യ അക്കാദമിക് മേഖലയിൽ മാനസികാരോഗ്യ മേഖല, സാമൂഹ്യശാസ്ത്രം, മാസ് മീഡിയ എന്നിവിടങ്ങളിൽ പകർച്ചവ്യാധി പോലെ പടരുന്ന ആത്മഹത്യകളെക്കുറിച്ച് പരാമർശിക്കുന്നു.

ഒരാളുടെ കുടുംബം, അയാളുടെ പീർ ഗ്രൂപ്പ് എന്നിവിടങ്ങളിലുള്ള ആത്മഹത്യാപരമായ പെരുമാറ്റങ്ങൾ ആത്മഹത്യയെക്കുറിച്ചുള്ള മാധ്യമവാർത്തകൾ എന്നിവ ആത്മഹത്യയും ആത്മഹത്യ പ്രവണതയും വർദ്ധിപ്പിക്കുന്നതിന് കാരണമാകാം.

ആത്മഹത്യയെക്കുറിച്ചുള്ള വസ്തുതാപരവും സംക്ഷിപ്തവുമായ മാധ്യമറിപ്പോർട്ടുകൾ വഴി മാധ്യമറിപ്പോർട്ടിന്റെ ഫലമായുള്ള ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് അമേരിക്കൻ ഐക്യനാടുകൾ, യുകെ തുടങ്ങിയ ഇടങ്ങളിൽ നടത്തിയിട്ടുള്ള മാധ്യമപഠനങ്ങൾ പറയുന്നു. ആത്മഹത്യയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആവർത്തിക്കരുതെന്ന് ഈ പഠനങ്ങൾ പറയുന്നുണ്ട്. കാരണം, ഒരുപാട് തവണ ആവർത്തിക്കുന്നത് ആത്മഹത്യ പകർച്ചവ്യാധിക്കുള്ള സാധ്യത വർദ്ധിപ്പിക്കും. എന്നിരുന്നാലും കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സമപ്രായക്കാർ, സഹപ്രവർത്തകർ എന്നിവർക്ക് ആത്മഹത്യസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് മാനസികാരോഗ്യ വിദഗ്ദർ പറയുന്നു.

ആത്മഹത്യ പകർച്ചവ്യാധി പോലെ പടരാൻ മാധ്യമങ്ങൾ നിരന്തരം അവസരം നൽകുന്നു. ആളുകളിൽ നിന്ന് ആളുകളിലേക്ക് പ്രചാരം ലഭിക്കുന്നതിനേക്കാൾ വളരെ മേലെയാണ് മാധ്യമങ്ങളുടെ സ്വാധീനം.

ആത്മഹത്യ പകർച്ചാവ്യാധിയെ പെരുമാറ്റ പകർച്ചവ്യാധിയുടെ തന്നെ അത്രയും വലിയ പശ്ചാത്തലത്തിൽ കാണേണ്ടതാണ്. ഒരേ സ്വാഭാവം ഒരു ഗ്രൂപ്പ് വഴി വേഗതയിലും പെട്ടെന്നും പടരുന്നതാണ് പെരുമാറ്റ പകർച്ചവ്യാധി.
പെരുമാറ്റ വൈകല്യങ്ങൾ, മയക്കുമരുന്ന് ഉപയോഗം, കൗമാരക്കാർ, ഗർഭധാരണം എന്നിവയെയും സ്വാധീനിക്കാൻ പെരുമാറ്റ പകർച്ചവ്യാധിക്ക് കഴിയും.

പെരുമാറ്റ പകർച്ചവ്യാധി സിദ്ധാന്തം അനുസരിച്ച്, ഒരു പ്രത്യേക സ്വഭാവം പ്രകടിപ്പിക്കാൻ ഒരു വ്യക്തിക്ക് ചില മുൻ പ്രചോദനങ്ങളുണ്ട്. അതുകൊണ്ടു തന്നെ ആത്മഹത്യകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കുറയ്ക്കുകയാണെങ്കിൽ ആളുകളുടെ പെരുമാറ്റത്തിലും ഇത് പ്രതിഫലിക്കും. ഇത്തരം ചിന്തകളിൽ നിന്ന് ആളുകളെ അകറ്റിനിർത്താൻ കഴിയും.

ആത്മഹത്യവാർത്തകൾക്ക് നൽകുന്ന പ്രാധാന്യവും ആത്മഹത്യ പ്രവണതയ്ക്ക് കാരണമാകുമെന്ന് തെളിവുകളുണ്ടെന്ന് പാശ്ചാത്യ അക്കാദമിക് സർക്കിളുകൾ പറയുന്നു. ഈ 'ഡോസ് - റെസ്പോൺസ്' ബന്ധം ആത്മഹത്യ ചെയ്യുന്ന ആളിന്റെ സെലിബ്രിറ്റി സ്റ്റാറ്റസും ഇതിനൊരു കാരണമാകാറുണ്ട്.

സാമൂഹ്യ പഠന സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനങ്ങൾ. ടെലിവിഷൻ കാണുന്നതിന്റെ സ്വാധീനം കാഴ്ചക്കാരുടെ പെരുമാറ്റത്തേക്കാൾ മനോഭാവത്തെയാണ് ബാധിച്ചത്. മനുഷ്യരുടെ എല്ലാ പെരുമാറ്റങ്ങളും നിരീക്ഷണത്തിലൂടെ മാതൃകയാക്കാൻ ശ്രമിച്ചു കൊണ്ടുള്ളതാണ്. അനുകരിക്കാൻ ശ്രമിക്കുന്നത് പല കാരണങ്ങൾ കൊണ്ട് സ്വാധീനിക്കപ്പെടാം. മാതൃകയാക്കാൻ ഉദ്ദേശിക്കുന്നയാളുടെ സ്വഭാവം, ആ സ്വഭാവത്തിന്റെ അനന്തരഫലങ്ങൾ എല്ലാം അതിൽ ഉൾപ്പെടുന്നു.

മാധ്യമങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

ആത്മഹത്യ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ 'പ്രതിരോധ തന്ത്രം' ആവിഷ്കരിക്കാൻ ചില സമൂഹങ്ങൾ തീരുമാനിച്ചു. അതിന്റെ ഭാഗമായി റിപ്പോർട്ടർമാർ, എഡിറ്റർമാർ, സിനിമ-ടെലിവിഷൻ നിർമാതാക്കൾ എന്നിവർക്ക് ഇതിനെക്കുറിച്ച് ബോധവത്കരണം നടത്താൻ ശ്രമിച്ചു. ആത്മഹത്യ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാൻ മാധ്യമങ്ങൾക്ക് ഒരു പോസിറ്റീവ് റോൾ ഉണ്ടെന്നും കണ്ടെത്തി.

മാധ്യമങ്ങൾക്കുള്ള ചില നിർദ്ദേശങ്ങൾ ഇതാ:

* ആത്മഹത്യയെ ആത്മഹത്യ മാത്രമായി പരാമർശിക്കുക. അത് ഒരിക്കലും വിജയകരമായ ഒന്നല്ല.

* പലതരം മാനസികരോഗങ്ങളുടെ മാരകമായ സങ്കീർണതയാണ് ആത്മഹത്യ. അവയിൽ പലതും ചികിത്സിക്കാവുന്നവയാണ്.

* ഹെൽപ് ലൈൻ നമ്പരുകൾ നൽകുക

* അപകടസാധ്യതയും മുന്നറിയിപ്പും നൽകുക

* ആത്മഹത്യാക്കുറിപ്പ് പ്രസിദ്ധീകരിക്കാതിരിക്കുക

* ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച രീതി ഏതെന്ന് വ്യക്തമാക്കാതിരിക്കുക

* ലളിതമായ കാരണങ്ങൾ നൽകാതിരിക്കുക

* ആത്മഹത്യയെ മഹത്ത്വവൽക്കരിക്കുകയോ വികാരാധീനമാകുകയോ ചെയ്യരുത്

* മതപരമോ സാംസ്കാരികപരമോ ആയ ഒന്നും നൽകരുത്

* പ്രശ്നപരിഹാരത്തിനുള്ള മാർഗമായി ആത്മഹത്യയെ അവതരിപ്പിക്കരുത്

* ആത്മഹത്യയെ വീരോചിതമായ അല്ലെങ്കിൽ കാൽപ്പനിക രീതിയിൽ ചിത്രീകരിക്കരുത്

അവസാനമായി, ലളിതമായ രീതിയിൽ ആത്മഹത്യ റിപ്പോർട്ട് ചെയ്യുക. ഒരു ഒറ്റ സംഭവത്തെ തുടർന്നല്ല ആത്മഹത്യ സംഭവിക്കുന്നത്. മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കുടുംബ പ്രശ്നങ്ങൾ, സമ്മർദ്ദങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ എന്നിവയും ഇതിന് കാരണമാകാം. പക്ഷേ, ഒരിക്കലും ജീവിത പരാജയങ്ങളെ നേരിടാനുള്ള വഴിയായി ആത്മഹത്യയെ അവതരിപ്പിക്കരുത്.

First published: June 17, 2020, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories