HOME » NEWS » Life » MANY WHO STOOD TOGETHER FOR HUMANITY THEIR SERVICE SHOULD INSPIRE US LIFELONG

കരുതലിന്റെ കരസ്പര്‍ശവുമായി ഓടിയണഞ്ഞ അനേകം പേര്‍; അവരുടെ സേവനം നമുക്ക് പ്രചോദനമാകണം Lifelong!

പ്രിയപ്പെട്ടവരെ രക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍ പല കുടുംബങ്ങള്‍ക്കും അതൊക്കെ ഒരു അപൂര്‍വ്വ അനുഭവമായിരുന്നു..

News18 Malayalam | news18-malayalam
Updated: July 8, 2021, 11:31 AM IST
കരുതലിന്റെ കരസ്പര്‍ശവുമായി ഓടിയണഞ്ഞ അനേകം പേര്‍; അവരുടെ സേവനം നമുക്ക് പ്രചോദനമാകണം Lifelong!
news18
  • Share this:
ഇന്ത്യയില്‍ കനത്ത ആഘാതമാണ് COVID 19 ഏല്‍പ്പിച്ചത്. ഒരുമിച്ചു നിന്നാല്‍ എന്തിനെയും അതിജീവിക്കാനുള്ള കരുത്തുണ്ടെങ്കിലും ഈ മഹാമാരി നമ്മളെ എല്ലാവരെയും തളര്‍ത്തുന്നതായിരുന്നു. അപരിചിതരുടെ സഹായം അനേകര്‍ക്ക് ലഭിച്ചു. ബന്ധുക്കളായാലും സുഹൃത്തുക്കളായാലും സമ്പര്‍ക്കമില്ലാതെ അകന്നു നിന്നവരും പലര്‍ക്കും തുണയായി. പ്രിയപ്പെട്ടവരെ രക്ഷിക്കാനുള്ള നെട്ടോട്ടത്തില്‍ പല കുടുംബങ്ങള്‍ക്കും അതൊക്കെ ഒരു അപൂര്‍വ്വ അനുഭവമായിരുന്നു..

രാജ്യമെമ്പാടും അസംഖ്യം അപരിചിതരാണ് തങ്ങള്‍ നേരിട്ടറിയാത്ത ഒരുപാട് പേരുടെ സഹായത്തിനായി ഓടിയണഞ്ഞത്. മരുന്നും ഓക്‌സിജനും ശേഖരിച്ച അവര്‍ ആശുപത്രിയില്‍ പലര്‍ക്കും ബെഡ്ഡ് നേടിക്കൊടുക്കാനും സഹായിച്ചു. പ്രിയപ്പെട്ടവരെ സംസ്‌ക്കരിക്കാന്‍ നിരനിന്നവരുടെ പക്കലും ആശ്വാസത്തിനായി അപരിചിതര്‍ ഒരുമിച്ചു. ജാതിയോ മതമോ സമൂഹത്തിലെ സ്ഥാനമോ എന്തെന്ന് നോക്കാതെ ക്ലേശമനുഭവിക്കുന്ന അന്യര്‍ക്കുവേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ നിലകൊണ്ട അവരില്‍ നിന്ന് മനുഷ്യത്വമെന്നാല്‍ എന്താണെന്ന് നമ്മള്‍ പഠിച്ചു.

സാധാരണക്കാരായ ഇന്ത്യക്കാരുടെ കഥകളാണ് ഇതൊക്കെ. വൃദ്ധര്‍ക്കും നിര്‍ധനര്‍ക്കും വേണ്ടി അവര്‍ അവശ്യ വസ്തുക്കള്‍ ശേഖരിച്ചു. പരസ്പ്പര സമ്പര്‍ക്കത്തിനും പരിചരണത്തിനുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. അവര്‍ പ്രത്യേകം ആപ്പുകള്‍ വികസിപ്പിച്ചു. ഒറ്റദിവസം കൊണ്ട് ജീവനോപാധി നഷ്ടപ്പെട്ട വീട്ടുജോലിക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമൊക്കെ അവര്‍ ജോലി സാധ്യതകള്‍ ഒരുക്കി.മാധ്യമങ്ങള്‍ വലിയവരുടെയും വലിയ കാര്യങ്ങളുടെയും പിന്നാലെ പോയപ്പോള്‍, സാധാരണക്കാരായ ആയിരക്കണക്കിന് ആള്‍ക്കാര്‍ സഹായ ഹസ്തവുമായി അശരണരുടെ പക്കലേക്ക് പാഞ്ഞെത്തി. എയര്‍ ഇന്ത്യയില്‍ നിന്ന് വിരമിച്ച ഹൈദരാബാദിലെ 70 കാരനായ കെ.ആര്‍ ശ്രീനിവാസിനെപ്പോലുള്ള മനുഷ്യസ്‌നേഹികളുടെ കഥകള്‍ നമ്മള്‍ അറിഞ്ഞതാണ്. COVID പോസിറ്റീവായ രോഗികള്‍ക്കും, മറ്റ് അശരണര്‍ക്കും അദ്ദേഹം മൈലുകളോളം സൈക്കിളില്‍ പോയി റേഷനും, മരുന്നും, അവശ്യ സാധനങ്ങളും വിതരണം ചെയ്തു.

മറ്റൊരു സംഭവത്തില്‍, ചുറ്റുവട്ടത്തുള്ളവര്‍ക്ക് സഹായം എത്തിക്കാനായി ഒത്തുകൂടിയ ഒരു സംഘം ചെറുപ്പക്കാര്‍, തങ്ങളെ സമീപിക്കുന്നവരുടെ ബാഹുല്യം കണ്ടപ്പോള്‍, അനേകം പേരിലേക്ക് സഹായം എത്തിക്കാനായി ദൗത്യം വിപുലപ്പെടുത്തി.. വിദ്യാര്‍ത്ഥിയായ അര്‍ണവ് പ്രണീതും സംഘവും സഹായം ആവശ്യമുള്ളവരുടെ ഡാറ്റാബേസ് തയ്യാറാക്കി, അതാത് സമയത്ത് വെരിഫൈ ചെയ്തു. അയാന്‍ ഖാന്‍, ആദിത്യ അഗര്‍വാള്‍, സുദിപ്‌തോ ഘോഷ്, മുദിത്ത് അഗര്‍വാള്‍, ഹര്‍ബജന്‍സിംഗ് പൂജാരി, ദേബധ്വനി മിശ്ര, ദേബാദിത്യ ഹല്‍ദര്‍, വിശ്വം ശ്രീവാസ്തവ, ജെയ്ദിത്യ ജാ, ആദിത്യ ഗാന്ധി, ശിവം സോളങ്കി, പ്രഖാര്‍ ഭാര്‍ഗ്ഗവ, അവി സേഹ്ഗാള്‍, ഇപ്‌സിതാ ചൗധരി എന്നിവരാണ് സംഘത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചത്.

സമൂഹ മാധ്യമത്തിന്റെ അതിര്‍വരമ്പ് കടന്ന് അവര്‍ അവബോധം സൃഷ്ടിച്ചു, സഹായത്തിനായി എങ്ങോട്ട് തിരിയണമെന്നും, ഓക്‌സിജന്‍ എവിടെ കിട്ടുമെന്നും, ഗുരുതരാവസ്ഥയിലുള്ള രോഗികളെ എവിടെ എത്തിക്കണമെന്നും അവര്‍ സമൂഹത്തെ അറിയിച്ചുകൊണ്ടിരുന്നു. സ്വയം സന്നദ്ധരായി
ഫോട്ടോ ല്‍

ഇറങ്ങിയ ഈ സുമനസ്സുകളോടൊപ്പം താമസിയാതെ നൂറുണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. രോഗവ്യാപനം കൂടിയ സമയത്ത് ഓരോ ദിവസവും 20 ല്‍ പരം രോഗികള്‍ക്ക് അവര്‍ അടിയന്തര ചികിത്സാ സൗകര്യം ലഭ്യമാക്കുകയും ചെയ്തു. പിന്നീട് അവര്‍ ഇതിനായി ഒരു വെബ്ബ്‌സൈറ്റ് തുറന്നു. സഹായം ആവശ്യമെങ്കിലും സമൂഹ മാധ്യമ സൗകര്യം ഇല്ലാത്തവര്‍ക്കായി ഒരു ഹെല്‍പ്പ്‌ലൈനും ആരംഭിച്ചു.

അതുമാത്രമല്ല. അതിലും കൂടുതല്‍ ചെയ്തവരും ഉണ്ട്. ഒരു ഓട്ടോ ഡ്രൈവറായ പുനേകര്‍ അക്ഷയ് കോത്താവാല വിവാഹാവശ്യത്തിനായി കരുതിവെച്ചിരുന്ന 2 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസം മുതല്‍ 1550 ല്‍ പരം കുടുംബങ്ങള്‍ക്ക് ഭക്ഷണവും റേഷനും വിതരണം ചെയ്യാനായി വിനിയോഗിച്ചു. ഇപ്പോഴും അതിഥി തൊഴിലാളികള്‍ക്ക് അദ്ദേഹം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തുവരുന്നു.

വൈറസ് മൂലം ലക്ഷക്കണക്കിന് പേര്‍ ദുരിതം അനുഭവിച്ചപ്പോള്‍, പലര്‍ക്കും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്ന് സഹായം ലഭിച്ചു. ഗുജറാത്തില്‍ 71 വയസുള്ള റിട്ടയേര്‍ഡ് നേഴ്‌സ് മേട്രണ്‍ ജെമിനിബെന്‍ ജോഷി മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ അമിത ജോലിഭാരം മനസ്സിലാക്കി. സ്വന്തം ആരോഗ്യം കണക്കിലെടുക്കാതെ ഒരു ആശുപത്രിയില്‍ വീണ്ടും നേഴ്‌സിംഗ് ഡ്യൂട്ടിയില്‍ പ്രവര്‍ത്തന നിരതയായി. മരുന്നും ഓക്‌സിജനും നല്‍കിയും, ടെസ്റ്റ് ചെയ്യാന്‍ സാമ്പിള്‍ എടുത്തും അവര്‍ ദിവസം 12 മണിക്കൂര്‍ ജോലി ചെയ്തു.

രോഗവ്യാപനം രൂക്ഷമായപ്പോള്‍ മരണ നിരക്ക് ആയിരങ്ങള്‍ പിന്നിട്ടു. ആശുപത്രികളില്‍ ഓക്‌സിജന്‍ കിട്ടാതായി. ബെഡ്ഡ് ആവശ്യമുള്ളവര്‍ ഓക്‌സിജന്‍ സ്വന്തമായി കരുതണമെന്ന് പലരോടും ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് ബീഹാറില്‍ നിന്നുള്ള 'ഓക്‌സിജന്‍ മേന്‍' എന്നറിയപ്പെടുന്ന ഗൗരവ് റായിയെപ്പോലുള്ള ദേവദൂതര്‍ രംഗത്തു വന്നത്. തന്റെ സമ്പാദ്യത്തില്‍ നിന്ന് 1.25 ലക്ഷം രൂപ ചെലവാക്കി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ രോഗികള്‍ക്ക് അദ്ദേഹം ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങി എത്തിച്ചുനല്‍കി. അദ്ദേഹത്തിന്റെ ഫോണില്‍ നിരന്തരം കോളുകള്‍ വന്നുകൊണ്ടിരുന്നു. അത്യാസന്ന നിലയില്‍ എത്തിയവരെ സഹായിക്കണമെന്നത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ആയിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ നിരാലംബരായ 1,500 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കാരുണ്യ സ്പര്‍ശമുള്ള അത്തരം അനവധി സംഭവങ്ങള്‍ മിക്കവാറും നമുക്ക് ഓരോരുത്തര്‍ക്കും അറിയാവുന്നതാണ്. ഇത്തരം നിസ്വാര്‍ത്ഥ സേവന കഥകള്‍ ശേഖരിക്കുകയും എല്ലാവര്‍ക്കും കാണാവുന്നതുപോലെ ആഘോഷമാക്കുകയും വേണമെന്നാണ് Lifelong online കരുതുന്നത്. ഈ യഥാര്‍ത്ഥ അനുഭവ കഥകള്‍ ഓണ്‍ലൈനില്‍ ആര്‍ക്കൈവ് ചെയ്യുന്നത് അവരുടെ നിസ്വാര്‍ത്ഥ സേവനത്തെയും ധീരതയെയും ആദരിക്കുന്നതിനും അവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നായിരിക്കും. മാനവികതയുടെ ഈ അധ്യായത്തില്‍ ഒരു ബുക്ക്മാര്‍ക്കായി കാണാവുന്നതാണ് ഈ കളക്ഷന്‍. അതില്‍ നമുക്ക് എല്ലാവര്‍ക്കും പേജ് തുറക്കാം, വായിക്കാം, ഏറ്റവും ഹൃദയ സ്പര്‍ശി ആയതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യാം.

ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായ ഹസ്തവുമായി ഓടിയണഞ്ഞ ആരെക്കുറിച്ചെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍, അക്കാര്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ #NeverForgetLifelong എന്ന ഹാഷ്ടാഗോടെ ഷെയര്‍ ചെയ്യുക, അതല്ലെങ്കില്‍ myhero@lifelongindia.comലേക്ക് അത് ഇമെയില്‍ ചെയ്യാവുന്നതാണ്.

കാരണം, ഈ സംഭവങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍, രാജ്യത്തിന്റെ ഏറ്റവും ഏറ്റവും വലിയ പ്രതിസന്ധിയില്‍ സന്നദ്ധരായി മുന്നിട്ടിറങ്ങിയ പേരറിയാത്ത, ആരെന്നറിയാത്ത ആയിരക്കണക്കിന് പേര്‍ക്കുള്ള നന്ദിപ്രകടനത്തിനും അതിന്റെ പ്രതിധ്വനിക്കുമാണ് നമ്മള്‍ തുടക്കമിടുന്നത്. .

This article has been created by Studio18 on behalf of Lifelong Online
Published by: Naseeba TC
First published: July 8, 2021, 11:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories