• HOME
  • »
  • NEWS
  • »
  • life
  • »
  • മാർ ഇവാനിയോസ് തണലിൽ ഒരു വട്ടം കൂടി ഒത്തുചേരാൻ പ്രിയപ്പെട്ട കൂട്ടുകാർ; ഒപ്പം തീം സോങും ഇവാനിയോസ് വാക്കും

മാർ ഇവാനിയോസ് തണലിൽ ഒരു വട്ടം കൂടി ഒത്തുചേരാൻ പ്രിയപ്പെട്ട കൂട്ടുകാർ; ഒപ്പം തീം സോങും ഇവാനിയോസ് വാക്കും

പൂർവ വിദ്യാർത്ഥികളുടെ ജീവിതപങ്കാളിക്കും മക്കൾക്കും ഈ സംഗമത്തിൽ പങ്കെടുക്കാം

  • Share this:
തലമുറകളുടെ സംഗമവേദിയാകാൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് (Mar Ivanios College, Thiruvananthapuram). കോളേജ് പൂർവ വിദ്യാർഥി സംഘടനയായ അമിക്കോസ് 2022 ഒക്ടോബർ 24 ന് സംഘടിപ്പിക്കുന്ന 'ഡൗൺ മെമ്മറി ലെയിൻ്റെ' തീം സോംഗ് പുറത്തിറങ്ങി. ഡോ. മാത്യൂസ് മാർ പോളികാർപ്പസ് ജിജി തോംസണു നൽകി പ്രകാശനം ചെയ്തു. സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, സിനിമാ മേഖലകളിലെ ബഹുമുഖ പ്രതിഭകൾ ചടങ്ങിൽ സംബന്ധിച്ചു. എബി ജോർജിൻ്റെ വരികളെ സംഗീത സാന്ദ്രമാക്കിയിരിക്കുന്നത് റോണി റാഫേല്‍.

ഹരിശങ്കർ, രേഷ്മ രാഘവേന്ദ്ര, ഐശ്വര്യ, അങ്കിത, അലൻ ജോ, സുരേഷ്, മിലൻ, റോമി, സാരംഗ് എന്നിവർ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിൻ്റെ ദൃശ്യവൽക്കരണം കൃപ സുരേഷ്, ഹരിശങ്കർ എന്നിവർ നിർവഹിച്ചിരിക്കുന്നു.

ഈ മെഗാ സംഗമത്തിൻ്റെ ഭാഗമായി ഒക്ടോബർ 22 ന് വൈകുന്നേരം നാലിന് പൂർവ വിദ്യാർത്ഥി കൂടിയായിരുന്ന ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് എപ്പിസ്കോപ്പായുടെ നേതൃത്വത്തിലുള്ള മെഗാ വാക്കത്തോൺ 'വാക്ക് ഇവാനിയോസ് വാക്ക്' നടക്കും. തുടർന്ന് 5.30ന് കോളെജ് കാമ്പസിന്റെ ദീപലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ.

കേരളത്തിലെ തന്നെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയുടെ (1949-2021) ഈ ചരിത്ര സംഗമത്തിൻ്റെ രജിസ്ട്രേഷൻ ഒക്ടോബർ 24 ന് രാവിലെ 9 മണിക്ക് മാർ ഇവാനിയോസ് കോളേജിൻ്റെ മെയിൻ ബ്ലോക്കിന് മുന്നിൽ.

രാവിലെ 10ന്- 'ഓർമ്മകൾ - മാർ ഇവാനിയോസും ഞാനും' - പ്രമുഖ വ്യക്തികൾ ഓർമ്മകൾ പങ്കുവയ്ക്കുന്നു (മാർ ഇവാനിയോസ് കോളേജ് ഓഡിറ്റോറിയം)

11.30ന് - ഗുരുവന്ദനം- (മുൻകാല അധ്യാപകരെ ആദരിക്കൽ)

ഉച്ചക്ക് ഒരു മണി മുതൽ നാലു മണി വരെ- സഹപാഠികൾക്ക് അവരവരുടെ സൗകര്യത്തിന് കോളേജ് കാമ്പസിൽ ഒത്തു ചേരാൻ അവസരം ഒരുക്കിയിരിക്കുന്നു.

സായാഹ്ന സെഷൻ- മൂന്നു മണി മുതൽ- രജിസ്ട്രേഷൻ പുനഃരാരംഭിക്കും (ഗിരിദീപം കൺവെൻഷൻ സെന്റർ)

വൈകുന്നേരം 4ന്- പൂർവ്വവിദ്യാർത്ഥി സംഗമം: ജഗതി ശ്രീകുമാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് 4.30 ന് പൂർവവിദ്യാർത്ഥിയായ ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസിനെ ആദരിക്കുന്നു.

4.45 ന് -സ്മരണാഞ്ജലി (ദൃശ്യാവിഷ്കരണം - അന്തരിച്ച അമിക്കോസിയൻസിനും അന്തരിച്ച അധ്യാപകർക്കും ആദരാഞ്ജലി )

5 മണി മുതൽ സാംസ്കാരിക പരിപാടികൾ (ഏകോപനം: രാജീവ് ഒ.എൻ.വി യും റോണി റാഫേലും ചേർന്ന്)

വൈകിട്ട് 7 മുതൽ- അത്താഴവിരുന്ന്.

പൂർവ വിദ്യാർത്ഥികളുടെ ജീവിതപങ്കാളിക്കും മക്കൾക്കും ഈ സംഗമത്തിൽ പങ്കെടുക്കാം. ഈ പരിപാടികളിൽ പങ്കെടുക്കാൻ പൂർവവിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20 വരെ ഉണ്ടാവും. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 9447501568, 9633078868,9447102080 ,9495634484 നമ്പറുകളിൽ ബന്ധപ്പെടുക.

Summary: Mar Ivanios College, Thiruvananthapuram to host a massive get together of former students. The college will have students who studied between 1949 to 2021 come under one roof, in a first
Published by:user_57
First published: