വിവാഹിതനെങ്കിലും കാമുകിയുമായി ബന്ധം; രണ്ടു പേർക്കും ഒപ്പമുള്ള ജീവിതം എങ്ങനെ നിയമപരമാക്കാം?
വിവാഹിതനെങ്കിലും കാമുകിയുമായി ബന്ധം; രണ്ടു പേർക്കും ഒപ്പമുള്ള ജീവിതം എങ്ങനെ നിയമപരമാക്കാം?
അവളും എന്നെ ഒരു ഭർത്താവിനെ പോലെയാണ് കരുതുന്നത്. എനിക്ക് അവളെ എന്നോടൊപ്പം നിർത്താൻ ആഗ്രഹമുണ്ട്. എന്നാൽ എന്റെ ഭാര്യയെും കുട്ടികളെയും ഉപേക്ഷിക്കാനും സാധിക്കുന്നില്ല.
ഞാൻ 45 വയസ്സുള്ള വിവാഹിതനും ഉയർന്ന ജോലിയുള്ള വ്യക്തിയുമാണ്. വളരെക്കാലം മുൻപ് ഞാൻ രണ്ട് സ്ത്രീകളുമായി ഡേറ്റിംഗ് നടത്തിയിട്ടുണ്ട്. അതിൽ ഒരാൾ ഇന്നെന്റെ ഭാര്യയാണ്. ഞങ്ങൾക്ക് രണ്ട് ആൺമക്കളുണ്ട്. ഇതിനിടെ ഞാൻ എന്റെ പഴയ കാമുകിയെ കണ്ടുമുട്ടി. അപ്പോഴേക്കും അവൾക്ക് ഒരു പെൺകുഞ്ഞുണ്ടായിരുന്നു. ക്രമേണ ഞങ്ങൾ വീണ്ടും പ്രണയത്തിലായി. പലകാര്യങ്ങളിലും ഞങ്ങൾ തമ്മിൽ സമാനതകളുള്ളതിനാൽ ബന്ധം തുടർന്ന്. ഈ ബന്ധത്തിൽ ഞങ്ങൾക്ക് ഒരു മകനുണ്ടായി. അവന് ഇപ്പോൾ 12 വയസുണ്ട്.
പക്ഷ ഞങ്ങൾ തമ്മിലുള്ള ബന്ധം എന്റെ ഭാര്യയ്ക്കോ മറ്റു ബന്ധുക്കൾക്കോ അറിയില്ല. അതുകൊണ്ടു തന്നെ മകനെയും കാമുകിയെയും ഒപ്പം താമസിപ്പിക്കാനാകാത്തത് എന്നെ ഏറെ മാനസികമായി അലട്ടുന്ന പ്രശ്നമാണ്. അവളും എന്നെ ഒരു ഭർത്താവിനെ പോലെയാണ് കരുതുന്നത്. എനിക്ക് അവളെ എന്നോടൊപ്പം നിർത്താൻ ആഗ്രഹമുണ്ട്. എന്നാൽ എന്റെ ഭാര്യയെും കുട്ടികളെയും ഉപേക്ഷിക്കാനും സാധിക്കുന്നില്ല. ഈ പ്രശ്നത്തിനു നിലവിലുള്ള നിയമപ്രകാരം എങ്ങനെ പരിഹാരം കണ്ടെത്താം?
ഉത്തരം: വിവാഹിതയായ സ്ത്രീയുമായുള്ള നിങ്ങളുടെ ബന്ധത്തിന് പന്ത്രണ്ട് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് നിങ്ങളുടെ കത്തിൽ നിന്നും മനസിലാകുന്നത്. ഇപ്പോൾ അവളെയും കുഞ്ഞിനെയും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. എന്നാൽ നിയമപരമായി ഇതിനുള്ള സാധ്യത ഇന്ത്യയിൽ കുറവാണ്. ഇന്ത്യൻ നിയമമനുസരിച്ച് അഡൽറ്ററി ഇപ്പോൾ കുറ്റകരമല്ലെങ്കിലും വിവാഹമോചനത്തിന് ഇത് സാധുവായ കാരണമാണ്. അതുകൊണ്ടു തന്നെ ഈ ബന്ധം പുറത്തറിഞ്ഞാൽ നിങ്ങളുടെ ഭാര്യയ്ക്കോ പങ്കാളിക്കോ അല്ലെങ്കിൽ രണ്ടുപേർക്കുമോ വിവാഹമോചനത്തിന് കോടതിയെ സമീപിക്കാനാകും. എന്നാൽ ഈ രണ്ട് പേരുമായുള്ള ബന്ധവും വേർപെടുത്താൻ നിങ്ങൾ ആഗ്രഹിക്കാത്തതിനാൽ, ഇങ്ങനെ ചെയ്യുന്നത് ബുദ്ധിപരമായിരിക്കില്ല.
നിങ്ങൾക്ക് മുന്നിൽ രണ്ട് സാധ്യതകളാണുള്ളത്. അതിൽ ആദ്യത്തേത് സ്വന്തം ഭാര്യയോടെ മറ്റൊരു സ്ത്രീയുമായി നിങ്ങൾക്കുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറയുക. അതുപോലെ തന്നെ നിങ്ങളുടെ കാമുകിയും ഇക്കാര്യം സ്വന്തം ഭർത്താവിനോട് തുറന്നു പറയുക. ചിലപ്പോൾ ഇരുവരും കാര്യങ്ങൾ മനസിലാക്കിയേക്കാം. എന്നാൽ രണ്ട് വിവാഹങ്ങളും തകരാനുള്ള സാധ്യതയും മുന്നിൽ കാണണം. എങ്കിലും നിങ്ങളുടെ കാമുകിയുമായി പരസ്യമായ ബന്ധം തുടരാൻ ഇത് നിങ്ങളെ സഹായിക്കും. ജീവിതകാലം മുഴുവൻ കാമുകിക്കൊപ്പം ചെലവഴിക്കാനാണ് തീരുമാനമെങ്കിൽ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുക എന്നതുമാത്രമാണ് പോംവഴി.
അതേസമയം ഭര്യയോടപ്പം സത്യസന്ധമായാണ് തുടരാൻ ആഗ്രഹിക്കുന്നതെങ്കിലും കാമുകിയുമായുള്ള ബന്ധം അടിയന്തിരമായി ഉപേക്ഷിക്കുകയാണ് വേണ്ടത്. അതേസമയം കാമുകിയുമായി നിങ്ങൾക്കുള്ള ബന്ധം ഭാര്യ അംഗീകരിക്കുമോ ഇല്ലയോ എന്നത് അവരുടെ മാത്രം തീരുമാനമാണ്. അല്ലെങ്കിൽ രണ്ട് ദാമ്പത്യങ്ങളും തകരാതിരിക്കാൻ 12 വർഷമായി നിങ്ങൾ ചെയ്തിരുന്നതു തന്നെ തുടരുക എന്നതാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.