• HOME
 • »
 • NEWS
 • »
 • life
 • »
 • Indian Army | രണ്ടുവർഷം മുമ്പ് പുൽവാമയിൽ വീരമൃത്യു വരിച്ച മേജറുടെ ഭാര്യ സൈന്യത്തിൽ ചേർന്നു

Indian Army | രണ്ടുവർഷം മുമ്പ് പുൽവാമയിൽ വീരമൃത്യു വരിച്ച മേജറുടെ ഭാര്യ സൈന്യത്തിൽ ചേർന്നു

2019 ഫെബ്രുവരി 14 ന് ജെ‌എമ്മിന്റെ ആദിൽ അഹമ്മദ് ദാർ സൈനികർക്ക് നേരെ നടന്ന ചാവേർ ആക്രമണത്തിൽ കേന്ദ്ര റിസർവ് പോലീസ് സേനയുടെ (സിആർ‌പി‌എഫ്) 40 സൈനികർ മരിച്ച സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് മേജർ ധൌണ്ടിയാൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്

Dhoundiyal_Ntika

Dhoundiyal_Ntika

 • Share this:
  ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ ജയ്ഷ് ഇ മുഹമ്മദ് (ജെഎം) തീവ്രവാദികളുമായുള്ള വെടിവയ്പിൽ വീരമൃത്യു വരിച്ച മേജർ വിഭുതി ശങ്കർ ധൗണ്ടിയാലിന്‍റെ ഭാര്യ നിതിക കൌൾ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. തമിഴ്‌നാട്ടിലെ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നടന്ന ചടങ്ങിനിടെ കരസേനാ മേധാവി നോർത്തേൺ കമാൻഡ് ലെഫ്റ്റനന്റ് ജനറൽ വൈ കെ ജോഷി കൗളിന്റെ ചുമലിൽ നക്ഷത്രം ചാർത്തി. ഭർത്താവ് വീരമൃത്യു വരിച്ച് രണ്ടു വർഷത്തിനുശേഷമാണ് നിതിക ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമാകുന്നത്.

  2019 ൽ പുൽവാമയിൽ വീരമൃത്യു വരിച്ച ' മജ്‌വിഭൂതിശങ്കർ ധൌണ്ടിയലിന് ശൌര്യ ചക്ര നൽകി രാഷ്ട്രം ആദരിച്ചിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ നിതികാ കൌൾ ഇന്ത്യൻ ആർമിയുടെ ഭാഗമായിരിക്കുന്നു. ഈ നിമിഷത്തിൽ ധൌണ്ടിയലിന് ആദരാഞ്ജലി അർപ്പിക്കുന്നു. അഭിമാനകരമായ ഒരു നിമിഷത്തിൽ ലഫ്റ്റനന്റ് ജനറൽ വൈ കെ ജോഷി അദ്ദേഹത്തിന്‍റെ ഭാര്യയെ ആർമിയുടെ ഭാഗമായി സ്വീകരിച്ചിരിക്കുന്നു. അതിന്‍റെ ഭാഗമായി യൂണിഫോമിൽ നക്ഷത്രം പതിപ്പിച്ചു! ' പിആർഒ ഉധംപൂർ ട്വീറ്റിലൂടെ ഇതിന്‍റെ വീഡിയോ പങ്കുവെച്ചു.

  ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്എൽസി) പരീക്ഷയും 2020 ലെ അഭിമുഖവും പൂർത്തിയാക്കിയാണ് നിതിക സൈന്യത്തിന്‍റെ ഭാഗമായത്. കശ്മീരിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന് ഈ വഴിയാണ് താൻ സ്വീകരിച്ചതെന്ന് നികിത പറഞ്ഞു. സൈന്യത്തിൽ ചേരാനുള്ള കൗളിന്റെ നീക്കത്തെ പലരും പ്രശംസിച്ചു, ഇത് പരേതയായ ഭർത്താവിന് അർഹമായ ആദരാഞ്ജലി ആണെന്നും 'ശരിക്കും പ്രചോദനാത്മകമായ കഥ' ആണെന്നും ട്വിറ്ററിലും മറ്റും നിരവധി പേർ കമന്‍റ് ചെയ്തു.

  Also Read- സമ്പാദ്യം മുഴുവൻ കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകി വിദ്യാർത്ഥിനി, കൈയ്യടിച്ച് സോഷ്യൽ മീഡിയ

  ' ജീവിതത്തിലെ വലിയ നഷ്ടത്തിൽ നിന്ന് കരകയറാൻ ഞാൻ സ്വന്തം സമയം ചെലവഴിച്ചു, ഷോർട്ട് സർവീസ് കമ്മീഷൻ പരീക്ഷയ്ക്ക് ഹാജരാകാനുള്ള തീരുമാനം ക്രമേണ സംഭവിച്ചതാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് അപേക്ഷിച്ചത്. പക്ഷേ, എന്റെ ഭർത്താവിനെപ്പോലെ സമാനമായ പാതയിലൂടെ സഞ്ചരിക്കണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു, 'സൈന്യത്തിൽ ചേരാനുള്ള തന്റെ തീരുമാനം വിശദീകരിച്ച് കൌൾ പറഞ്ഞു.

  2019 ഫെബ്രുവരി 14 ന് ജെ‌എമ്മിന്റെ ആദിൽ അഹമ്മദ് ദാർ നസൈനികർക്ക് നേരെ നടന്ന ചാവേർ ആക്രമണത്തിൽ കേന്ദ്ര റിസർവ് പോലീസ് സേനയുടെ (സിആർ‌പി‌എഫ്) 40 സൈനികർ മരിച്ച സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് മേജർ ധൌണ്ടിയാൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മേജർ ധൌണ്ടിയാലിനെ പിന്നീട് രാഷ്ട്രം ശൌര്യചക്ര പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.

  2019 ഏപ്രിലിൽ ആയിരുന്നു മേജർ ധൌണ്ടിയലും നിതികയും വിവാഹിതരായയത്, മേജർ ധൌണ്ടിയാൽ അവരുടെ ആദ്യ വിവാഹ വാർഷികം വീട്ടിൽ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ അതിനു ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ചിരുന്നു.

  'എന്റെ ഭർത്താവ് മരിച്ച് 15 ദിവസത്തിന് ശേഷം ഞാൻ ജോലിയിൽ പ്രവേശിച്ചു, കാരണം എന്നെത്തന്നെ തിരക്കിലാക്കുകയായിരുന്നു ഉദ്ദേശം. അതിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയിൽനിന്ന് കരകയറാനുള്ള ശ്രമമായിരുന്നു. ജീവിതത്തിൽ ഒരു തകർച്ച ഉണ്ടാകുന്നത് സ്വാഭാവികമാണ്, പക്ഷേ നമ്മൾ സാഹചര്യം അംഗീകരിക്കേണ്ടതുണ്ട്. എന്റെ ദിനചര്യയിൽ പോസിറ്റീവിറ്റി കണ്ടെത്തുകയും വീണ്ടും സ്വന്തം കാലിൽ നിൽക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു, 'അവർ കൂട്ടിച്ചേർത്തു.
  Published by:Anuraj GR
  First published: