നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പതിമൂന്നാം നൂറ്റാണ്ടില്‍ അന്തരിച്ച യോദ്ധാക്കളുടെ കുഴിമാടങ്ങൾ ലെബനനിൽ കണ്ടെത്തി

  പതിമൂന്നാം നൂറ്റാണ്ടില്‍ അന്തരിച്ച യോദ്ധാക്കളുടെ കുഴിമാടങ്ങൾ ലെബനനിൽ കണ്ടെത്തി

  പതിമൂന്നാം നൂറ്റാണ്ടില്‍ കൊല്ലപ്പെട്ട 25 യോദ്ധാക്കളുടെ ശരീരാവശിഷ്ടങ്ങളാണ് ഈ ശവക്കുഴിയില്‍ നിന്നും ലഭിച്ചത്.

  • Share this:
   ലെബനനിലെ സിഡോണിലെ സെന്റ് ലൂയിസ് കോട്ടയ്ക്കടുത്ത് നടന്ന ഒരു പര്യവേഷണത്തില്‍, കൊലചെയ്യപ്പെട്ട യോദ്ധാക്കളുടെ ശവശരീരങ്ങളടങ്ങിയ ഒരു ശവക്കുഴി അന്താരാഷ്ട്ര പുരാവസ്തു ഗവേഷകരുടെ സംഘം കണ്ടെത്തുകയുണ്ടായി. പതിമൂന്നാം നൂറ്റാണ്ടില്‍ കൊല്ലപ്പെട്ട 25 യോദ്ധാക്കളുടെ ശരീരാവശിഷ്ടങ്ങളാണ് ഈ ശവക്കുഴിയില്‍ നിന്നും ലഭിച്ചത്. ഇവ കൂടുതലും അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങളാണെന്ന് പുരാവസ്തു ഗവേഷകര്‍ വെളിപ്പെടുത്തി.

   പ്ലോസ് വണ്ണില്‍ ആഗസ്റ്റ് 2 -ന് പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ്, ഗവേഷകര്‍ അവരുടെ കണ്ടെത്തലുകള്‍ വിശദമാക്കുന്നത്. 'എല്ലാ ശരീരാവശിഷ്ടങ്ങളും കൗമാരപ്രായക്കാരുടേതോ പ്രായപൂര്‍ത്തിയായവരുടേതോ ആയിരുന്നു, സിഡോണ്‍ ആക്രമിക്കപ്പെട്ട സമയം അവര്‍ യുദ്ധത്തില്‍ പോരാടിയവരാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്,' പ്രസ്തുത പഠനത്തിന്റെ വക്താക്കളില്‍ ഒരാളായ റിച്ചാര്‍ഡ് മിക്കുള്‍സ്‌കി പറയുന്നു.

   അവരുടെ പല്ലുകളിലെ ഡിഎന്‍എയുടേയും ഐസോടോപ്പിന്റേയും വിശകലനം നടത്തിയതില്‍ നിന്നും ചില യോദ്ധാക്കള്‍ യൂറോപ്പില്‍ ജനിച്ചവരാണെന്നും മറ്റുള്ളവര്‍ കുരിശുയുദ്ധക്കാരുടെയും തദ്ദേശീയരായ നാട്ടുകാരുടെയും മിശ്രവിവാഹങ്ങളില്‍ ജനിച്ച ആള്‍ക്കാരാണെന്നും ഗവേഷകര്‍ സ്ഥിരീകരിക്കുന്നു.

   ചരിത്രരേഖകള്‍ പറയുന്നതനുസരിച്ച്, അവരുടെ മരണത്തിന്റെ കാരണം ആ കാലഘട്ടത്തില്‍ നടന്ന രണ്ട് പ്രധാന യുദ്ധങ്ങളായ 1253-ലെ മംലൂക്കുകളുടെ സിഡോണ്‍ ആക്രമണം, 1260-ലെ മംഗോളിയരുടെ സിഡോണ്‍ ആക്രമണം എന്നിവകളില്‍ ഒരെണ്ണമാകാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ ആക്രമണങ്ങളിലൊന്നിലാകാം ഈ സൈനികര്‍ മരണപ്പെടാന്‍ സാധ്യതയുള്ളതെന്ന് ഗവേഷകര്‍ പറയുന്നു.

   അസ്ഥികളുടെ അവശിഷ്ടങ്ങളില്‍ കാണപ്പെടുന്ന മുറിവുകള്‍ സൈനികര്‍ക്ക് അനുഭവിക്കേണ്ടിവന്ന ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ച് നമ്മോട് പറയുന്നു. അസ്ഥികൂടങ്ങളുടെ പുറകില്‍ വാള്‍ കൊണ്ടുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്, ഒരുപക്ഷേ സൈനികര്‍ രക്ഷപ്പെടാനായി ഓടിപ്പോകവേ പിന്നില്‍ നിന്നുമുണ്ടായ ആക്രമണത്തെയാകാം ഇവ സൂചിപ്പിക്കുന്നത്. മറ്റു ചില ശരീരാവശിഷ്ടങ്ങളുടെ കഴുത്തിന് പിന്നില്‍ വാള്‍ കൊണ്ടുള്ള മുറിവുകളുണ്ട്, ഒരുപക്ഷേ ശത്രുക്കളുടെ പിടിയിലായതിന് ശേഷം നടന്ന അവരുടെ വധശിക്ഷയെ ആകാം ഇത് സൂചിപ്പിക്കുന്നത്. മറ്റു ചില മൃതദേഹങ്ങളില്‍ വളരെ ക്രൂരമായ രീതിയില്‍ നടത്തിയതായി സംശയിക്കുന്ന പീഢനങ്ങളുടെ ചില പാടുകളാണ്. തോറ്റോടുന്നവരെ പിന്തുടരുമ്പോള്‍ ആക്രമണകാരികള്‍ അവരുടെ ശരീരത്തിലേക്ക് കുതിരകളെ ഓടിച്ചു കയറ്റിയ പാടുകളാകാം ഇവയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

   ഗവേഷകരുടെ അഭിപ്രായത്തില്‍, ശവക്കുഴി കണ്ടെത്തിയപ്പോള്‍ കാണപ്പെട്ട ശരീരഭാഗങ്ങളുടെ സ്ഥാനമനുസരിച്ച്, ഈ സൈനികര്‍ കൊല്ലപ്പെട്ടശേഷം അവരുടെ ശവശരീരങ്ങള്‍ സംസ്‌കരിക്കുന്നതിനു മുമ്പ് കുറച്ചുകാലം അഴുകുന്നതിനായി ഉപേക്ഷിച്ചതായി സംശയിക്കപ്പെടുന്നുണ്ട്. ചില ശവശരീരാവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞതായി കാണപ്പെടുന്നത് ഇവയെ ആക്രമണകാരികള്‍ കത്തിച്ചതായി സൂചിപ്പിക്കുന്നു.
   കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പിയേഴ്‌സ് മിച്ചലിന്റെ അഭിപ്രായത്തില്‍, ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയിസ് ഒന്‍പതാമന്‍ കുരിശുയുദ്ധത്തിന്റെ ഭാഗമായിരുന്നുവെന്ന് രേഖകള്‍ കാണിക്കുന്നുവെന്നാണ്. യുദ്ധത്തിനുശേഷം മടങ്ങിയെത്തിയ അദ്ദേഹം നഗരത്തിലേക്ക് പോകുകയും സൈനികരെ ഒന്നടങ്കം കുഴിമാടങ്ങളില്‍ അടക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്തു. 'ഈ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ലൂയിസ് രാജാവ് തന്നെ നേരിട്ട് സഹായിച്ചുവെങ്കില്‍ അത് അത്ഭുതകരമല്ലേ?' മിച്ചല്‍ പ്രസ്താവനയില്‍ പറയുന്നു.
   Published by:Jayashankar AV
   First published: