• HOME
 • »
 • NEWS
 • »
 • life
 • »
 • Success Story | ജീവിതം വഴിമുട്ടിയപ്പോള്‍ പാചകക്കാരിയായി; പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ 'മാസ്റ്റർ ഷെഫ്'

Success Story | ജീവിതം വഴിമുട്ടിയപ്പോള്‍ പാചകക്കാരിയായി; പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ 'മാസ്റ്റർ ഷെഫ്'

രുചികരമായ ഭക്ഷണം പാകം ചെയ്ത് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നും യാദമ്മക്ക് അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.

 • Last Updated :
 • Share this:
  എല്ലാ പ്രായക്കാര്‍ക്കും പ്രചോദനമാണ് തെലങ്കാനയിലെ യാദമ്മ(Yadamma) എന്ന സ്ത്രീയുടെ കഥ. ഭര്‍ത്താവിനെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഉപജീവനമാര്‍ഗമില്ലാതെ (livelihood) വഴിമുട്ടി നിന്ന യാദമ്മ ഇന്ന്തെലങ്കാനയിലെ മികച്ച പാചകക്കാരിയായി (Master chef) മാറിയിരിക്കുകയാണ്. ദുരിത കാലത്ത്മൂന്ന് മാസം പ്രായമുള്ള മകനെയും കൊണ്ടായിരുന്നു ഇവര്‍ ഭക്ഷണം തയാറാക്കിയിരുന്നത്. എന്നാല്‍ ഇന്ന് 150 ഓളം പേര്‍ക്ക് ഉപജീവന മാര്‍ഗം കൂടിയാണ് യാദമ്മയുടെ അടുക്കള. കരിംനഗര്‍ ജില്ലയിലാണ് (Karimnagar) യാദമ്മയുടെ ഈ പാചകസംരംഭം.

  ഹൈദരാബാദില്‍ അടുത്തിടെ നടന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗിന് ഭക്ഷണം തയാറാക്കി നല്‍കിയത് യാദമ്മയാണ്. രുചികരമായ ഭക്ഷണം പാകം ചെയ്ത് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നും യാദമ്മക്ക് അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. മോദി നേരിട്ട് വിളിച്ചാണ് യാദമ്മയെ അഭിനന്ദിച്ചത്.

  ഇതിന് പുറമെ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും യാദമ്മ തയ്യാറാക്കിയ വിഭവങ്ങള്‍ കഴിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. യാദമ്മ തയ്യാറാക്കുന്ന ഗനോസ് ഫ്രൈ, കൗണ്ടി ചിക്കന്‍ കൊണ്ടുള്ള സൂപ്പ്, ജെല്ലിഫിഷ് സൂപ്പ്, മട്ടണ്‍ ബോട്ടി തുടങ്ങിയവയാണ് മുഖ്യമന്ത്രിയുടെ പ്രിയ വിഭവങ്ങള്‍.

  read also: ഇന്ന് രക്ഷാബന്ധൻ: രാഖി കെട്ടേണ്ട സമയവും ശുഭമുഹൂർത്തങ്ങളും അറിയാം

  അതേസമയം, യാദമ്മയുടെ വിഭവങ്ങളുടെ രുചിയറിഞ്ഞ് പലരും വിവാഹം പോലുളള ആഘോഷ ദിവസങ്ങള്‍ യാദമ്മയുടെ ഒഴിവിനനുസരിച്ച് ക്രമീകരിക്കാറുമുണ്ട്. മകളുടെ വിവാഹത്തിന് ഭക്ഷണം തയ്യാറാക്കാന്‍ ഖമ്മമില്‍ നിന്നുള്ള മുന്‍ ലോക്സഭാ അംഗം പൊങ്ങുലേട്ടി ശ്രീനിവാസ റെഡ്ഡിയും യാദമ്മയെയാണ് ഏര്‍പെടുത്തിയത്. കഠിനാധ്വാനം, ആത്മാര്‍ത്ഥത, പരമ്പരാഗത ഭക്ഷണം തയ്യാറാക്കുന്നതിനുള്ള കഴിവ് എന്നിവയാണ് യാദമ്മയെ വേറിട്ട പാചകക്കാരിയാക്കി മാറ്റിയത്.

  see also: എന്താണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ്? വസ്തുതകളും മിഥ്യാധാരണകളും അറിയാം

  29 വര്‍ഷം മുമ്പ്, ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് മറ്റുള്ളവര്‍ക്ക് ഭക്ഷണം വിളമ്പുന്ന ഈ സംരംഭം യാദമ്മ ആരംഭിച്ചത്. ചന്ദ്രയ്യ എന്നാണ് യദമ്മയുടെ ഭർത്താവിന്റെ പേര്. ഇവരുടെ മകന് മൂന്ന് മാസം പ്രായമുള്ളപ്പോള്‍ ജോലി സ്ഥലത്ത് വെച്ച് ഭര്‍ത്താവ് ചന്ദ്രയ്യ മരിച്ചു. ഇതോടെ യാദമ്മയുടെ ജീവിതം ദുരിതപൂര്‍ണ്ണമായി. തുടര്‍ന്ന് ഉപജീവനമാര്‍ഗം തേടി യാദമ്മ മകനോടൊപ്പം കരിംനഗറിലെത്തി. ഇവിടെ വിവിധ വീടുകളില്‍ അടുക്കള ജോലി ചെയ്താണ്ജീവിത ചെലവുകൾ തള്ളി നീക്കിയിരുന്നത്.

  പിന്നീട്, വെങ്കണ്ണ എന്ന പാചക വിദ്ഗധന്‍ ഭക്ഷണം തയ്യാറാക്കാന്‍ സഹായിയായി കൊണ്ടുപോയതോടെയാണ് യാദമ്മയുടെ ജീവിതം മാറി മറിഞ്ഞത്. ചുരുങ്ങിയ നാളുകൊണ്ട് യാദമ്മയുടെ രുചികരമായ വിഭവങ്ങൾ പ്രമുഖർക്കിടയിൽ വരെ സ്ഥാനം പിടിച്ചു. പിന്നീട് യാദമ്മയ്ക്ക് വെറുതെ ഇരിക്കേണ്ടി വന്നിട്ടില്ല.എല്ലാ ദിവസവും യാദമ്മ അടുക്കളയിൽ തിരക്കിലാണ്. എന്നാല്‍ എത്ര തിരക്ക് ഉണ്ടെങ്കിലും വെമുലവാഡ ക്ഷേത്രത്തില്‍ മഹാശിവരാത്രിയോടനുബന്ധിച്ച് മൂന്ന് ദിവസം ഭക്ഷണ തയ്യാറാക്കി കൊടുക്കാന്‍ യാദമ്മ എത്താറുണ്ട്. ഇന്ന് 150 പേര്‍ യാദമ്മയ്ക്ക് കീഴിൽ ജോലി ചെയ്യുന്നുണ്ട്.
  Published by:Amal Surendran
  First published: