HOME » NEWS » Life » MAY 13 2021 MARKS THE AUSPICIOUS EVENT OF CHANDRA DARSHAN MM

2021 മെയ് മാസത്തിലെ ചന്ദ്രദർശനം: ഹൈന്ദവ വിശ്വാസികൾ അറിയേണ്ടതെല്ലാം

May 13 2021 marks the auspicious event of Chandra Darshan | 2021 മെയ് 13നാണ് ഹൈന്ദവ വിശ്വാസികൾ മംഗളകരമായി കണക്കാക്കപ്പെടുന്ന ചന്ദ്രദർശനം

News18 Malayalam | news18-malayalam
Updated: May 13, 2021, 3:24 PM IST
2021 മെയ് മാസത്തിലെ ചന്ദ്രദർശനം: ഹൈന്ദവ വിശ്വാസികൾ അറിയേണ്ടതെല്ലാം
ഫയൽ ചിത്രം
  • Share this:
2021 മെയ് 13നാണ് ഹൈന്ദവ വിശ്വാസികൾ മംഗളകരമായി കണക്കാക്കപ്പെടുന്ന ചന്ദ്രദർശനം. ചാന്ദ്ര കലണ്ടർ പ്രകാരം അമാവാസിയ്ക്ക് ശേഷമുള്ള ദിവസമാണ് ചന്ദ്രദർശനം. പ്രത്യേക ദിവസങ്ങളിൽ ചന്ദ്രനെ ദർശിക്കുക എന്നത് ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം വിശ്വാസികൾ വളരെ പ്രാധാന്യത്തോടെ കരുതുന്ന ആകാശ ഗോളങ്ങളിൽ ഒന്നാണ് ചന്ദ്രൻ.

ജ്ഞാനം, ഊർജസ്വലത, ശുദ്ധി, സംവേദനക്ഷമത, സന്തോഷം തുടങ്ങിയ ഗുണങ്ങളുമായി ചേർത്തു വയ്ക്കുന്ന ചന്ദ്രനെ പൊതുവെ വളരെ സവിശേഷമായ ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമാണെങ്കിലും ഇന്ത്യൻ ജ്യോതിഷശാസ്‌ത്രം അതിനെ ഒരു ഗ്രഹമായി തന്നെയാണ് കണക്കാക്കുന്നത്.

ഹൈന്ദവ വിശ്വാസം അനുസരിച്ച് നവഗ്രഹങ്ങളിൽ ഒന്നായ വിശിഷ്ട ദൈവമായ 'സോമ' എന്ന പേരിലും ചന്ദ്രൻ അറിയപ്പെടുന്നുണ്ട്. രാത്രികാല ജീവിതം, സസ്യജാലങ്ങളുടെ വളർച്ച എന്നിവയെ നിയന്ത്രിക്കുന്ന ചന്ദ്രനെ ദിക്കുകളുടെ രക്ഷാധികാരിയായും (ദിക്പാലകൻ) കണക്കാക്കുന്നു. ബുധന്റെ പിതാവായി കണക്കാക്കുന്ന ചന്ദ്ര ഭഗവാൻ ദക്ഷ രാജാവിന്റെ പെണ്മക്കളായ 27 നക്ഷത്ര സമൂഹങ്ങളെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ഇന്ത്യൻ ജോതിഷശാസ്‌ത്ര പ്രകാരം നക്ഷത്രഫലത്തിലെ ചന്ദ്രന്റെ സ്ഥാനം ജീവിതത്തിലെ ഗുണപരമായ അനേകം ഫലങ്ങളുടെ സൂചകമായി കരുതപ്പെടുന്നു. ഹൈന്ദവ പുരാണം അനുസരിച്ച് നമ്മുടെ ജീവിതത്തിലെ ചന്ദ്രന്റെ ആഴത്തിലുള്ള സ്വാധീനം കണക്കിലെടുക്കുമ്പോൾ സമ്പത്ത്, സമാധാനം, പ്രശസ്തി എന്നിവയ്ക്ക് കാരണമാകുന്ന ഒരു അനുകൂല ഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രന്റെ അനുഗ്രഹത്താൽ ആളുകൾക്ക് ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാവുകയും അവർ വലിയ വിജയങ്ങൾ നേടുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.



ചന്ദ്രദർശനവും തിഥിയും

ചന്ദ്രദർശനത്തിന്റെ ആദ്യ ദിവസം മതപരമായ ചില ചടങ്ങുകൾ നടത്താറുണ്ട്. ചന്ദ്രദേവനെ ആരാധിക്കുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നതിലൂടെ അനുഗ്രഹവും വലിയ അഭിവൃദ്ധിയും ഭാഗ്യവും നേടാൻ കഴിയുമെന്ന വിശ്വാസം പ്രബലമാണ്. ചന്ദ്രദർശനത്തിന്‌ തൊട്ടു മുമ്പുള്ള ദിവസം ഭക്തർ ഉപവാസം അനുഷ്ഠിക്കാറുണ്ട്. സൂര്യാസ്തമനത്തിന് ശേഷം പൂർണചന്ദ്രനെ ദർശിച്ചതിന് ശേഷം വെള്ളം കുടിച്ചും പ്രസാദം കഴിച്ചുമാണ് ഉപവാസം അവസാനിപ്പിക്കുക.

ചടങ്ങുകളുടെ ഭാഗമായി വസ്ത്രങ്ങൾ, ധാന്യങ്ങൾ (അരി, പഞ്ചസാര) തുടങ്ങിയവ ആളുകൾ ദാനമായി നൽകാറുണ്ട്. ചന്ദ്രനെ പൊതുവെ ഭക്ഷ്യധാന്യങ്ങളുമായി ബന്ധപ്പെട്ടാണ് കാണാറുള്ളത് എന്നതിനാൽ ഭക്തർ പാവപ്പെട്ട ജനങ്ങൾക്ക് അരി ദാനമായി നൽകാറുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം അനുകൂല ഗ്രഹങ്ങളിലൊന്നായി ചന്ദ്രനെ കണക്കാക്കുന്നു. ഭൂമിയിലെ ജീവജാലങ്ങളിലെല്ലാം സമഗ്രമായ സ്വാധീനം ഉണ്ടെന്ന് കരുതപ്പെടുന്ന നവഗ്രഹങ്ങളിൽ ഒന്നാണ് ചന്ദ്രൻ. ജ്ഞാനം, ശുദ്ധത, സദ്ഗുണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയും ചന്ദ്രനെ കണക്കാക്കാറുണ്ട്.

ചന്ദ്രദർശനത്തിന്റെ സമയം
ചന്ദ്രോദയം: മെയ് 13, 6.42 am
ചന്ദ്രാസ്തമനം: മെയ് 13, 8.27 pm
പ്രതിപാദ തിഥി സമയം: മെയ് 12, 12.29 am - മെയ് 13, 3.06 am

Keywords: Chandra Darshan, Moon, Indian Astrology, Hindu Mythology, ചന്ദ്രദർശനം, ചന്ദ്രൻ, ഇന്ത്യൻ ജ്യോതിഷം, ഹൈന്ദവ വിശ്വാസം
Published by: user_57
First published: May 13, 2021, 3:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories