• HOME
  • »
  • NEWS
  • »
  • life
  • »
  • Weight Loss | നിങ്ങൾ നോൺ വെജ് ആണോ? ശരീരഭാരം കുറയ്ക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും എന്തെല്ലാം?

Weight Loss | നിങ്ങൾ നോൺ വെജ് ആണോ? ശരീരഭാരം കുറയ്ക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും എന്തെല്ലാം?

ശരീരഭാരം കുറയ്ക്കുന്നതിനായുള്ള ശ്രമത്തിലാണെങ്കിൽ താഴെ പറയുന്ന മാംസങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ. അവ ശരീരത്തിന് തീർച്ചയായും ഗുണം ചെയ്യും.

  • Share this:
    കൃത്യമായ വ്യായാമത്തിനൊപ്പം നല്ല ഭക്ഷണരീതി കൂടി ശീലമാക്കിയാലേ ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചില ആരോഗ്യ വിദഗ്ദർ ശരീരഭാരം കുറയ്ക്കുന്നതിനായി ഓട്ട്സ്, യോഗർട്ട്, പഴങ്ങൾ എന്നിവ കഴിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെടാറുണ്ട്. ചില മാംസ്യങ്ങളും ഉദാഹരണത്തിന് ചിക്കൻ, പോർക്ക് എന്നിവയും തടി കുറയ്ക്കുന്നതിന് നല്ലതാണെന്ന് പറയാറുണ്ട്. കഴിക്കുന്ന മാംസഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ഉണ്ടെങ്കിൽ അത് ആരോഗ്യം മികച്ച രീതിയിൽ നിലനിർത്തുന്നതിന് സഹായിക്കും.

    നിങ്ങൾ കഴിക്കുന്ന ഓരോ ഭക്ഷണപദാർഥവും ഓരോ രീതിയിലായിരിക്കും ശരീരത്തിൽ പ്രവർത്തിക്കുക. എല്ലാ മാംസവിഭവവും ശരീരഭാരം കുറയ്ക്കില്ലെന്ന കാര്യത്തിൽ തർക്കമില്ല. ശരീരഭാരം കുറയ്ക്കുന്നതിനായുള്ള ശ്രമത്തിലാണെങ്കിൽ താഴെ പറയുന്ന മാംസങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ. അവ ശരീരത്തിന് തീർച്ചയായും ഗുണം ചെയ്യും.

    സാൽമൺ

    ന്യൂട്രിയൻറുകൾ ധാരാളം അടങ്ങിയിട്ടുള്ള മത്സ്യമാണ് സാൽമൺ. അതിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. സാൽമൺ കഴിച്ചാൽ നിങ്ങൾക്ക് അധിക നേരം വിശപ്പ് അനുഭവപ്പെടില്ല. അതിനാൽ തന്നെ ഭക്ഷണക്രമം നിയന്ത്രിക്കുവാനും സാധിക്കും. മെറ്റബോളിസം വർധിപ്പിച്ച് വയറ്റിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ പുറന്തള്ളാനും ഈ ഭക്ഷണം നിങ്ങളെ സഹായിക്കും.

    സ്കിൻലെസ് ചിക്കൻ

    മിക്ക മാംസങ്ങളും പ്രോട്ടീൻ അടങ്ങിയിട്ടുള്ളതാണ്. സ്കിൻലസ് ചിക്കൻ ബ്രെസ്റ്റ് കഴിക്കുന്നത് പ്രോട്ടീൻ നൽകുന്നതോടൊപ്പം കൊഴുപ്പ് കുറയ്ക്കുന്നതിനും ഗുണം ചെയ്യും. നിങ്ങളുടെ മൊത്തം ആരോഗ്യപരിപാലനത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പാകം ചെയ്യുന്നതിന് മുമ്പ് തന്നെ ചിക്കന്റെ സ്കിൻ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചിക്കൻെറ കരൾ പോലുള്ള ഭാഗങ്ങൾ കഴിക്കാതിരിക്കുകയും ചെയ്യുക.

    പന്നിയിറച്ചി

    ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള കഷ്ണങ്ങൾ മാത്രം കഴിക്കുകയാണെങ്കിൽ പന്നിയിറച്ചി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പോ‍ർക്ക് ടെൻഡർലോയിൻ, പോർക്ക് ചോപ്സ് എന്നിവ കലോറി കുറഞ്ഞതും പ്രോട്ടീൻ കൂടിയവയുമാണ്. പാകം ചെയ്യുന്നതിന് മുമ്പ് പോ‍ർക്കിൻെറ കാണാവുന്ന നെയ്യ് ഒഴിവാക്കുവാനും ശ്രമിക്കണം.

    ഈ മാംസഭക്ഷണങ്ങൾ ഒഴിവാക്കുക:

    ശരീരഭാരം കുറയ്ക്കുന്നതിന് ചില മാംസഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യണം. പ്രോസസ്ഡ് മീറ്റ് വിഭാഗത്തിൽ പെടുന്ന നഗ്ഗറ്റ്സ്, സോസേജ്, സലാമി, ബേക്കൺ എന്നിവ പലരുടേയും ഡയറ്റിൻെറ ഭാഗമാണ്. ഇവയിൽ കൊഴുപ്പും കലോറിയും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോസസ്ഡ് മീറ്റ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ സോഡിയം കൂടി ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

    പൊരിച്ചതും കൊഴുപ്പ് കൂടുതലുള്ളതുമായ മാംസവിഭവങ്ങൾ

    ചിക്കനായാലും ഏത് മാംസമായാലും മുകളിൽ ബ്രഡ് ക്രംമ്പ്സ് ചേർത്ത് നഗ്ഗറ്റ്സ് പോലെയാക്കി കഴിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ദോഷകരമാണ്. ഇങ്ങനെ ചെയ്യുമ്പോൾ കലോറിയും കൊഴുപ്പും കൂടുകയാണ് ചെയ്യുക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ഇത്തരം ഭക്ഷണം ഒരു കാരണവശാലും നല്ലതല്ല. പന്നിയിറച്ചിയിലെ വയർഭാഗം, ചിക്കൻെറയും മറ്റും കരൾ എന്നിവയും ശരീരഭാരം കൂട്ടുന്ന ഭക്ഷണ പദാർഥങ്ങളാണ്.
    Published by:Sarath Mohanan
    First published: