ബാല പ്രതിഭകളെ കുറിച്ച് ചിന്തിക്കുമ്പോൾ, അവരുടെ സമപ്രായക്കാരിൽ നിന്ന് വേറിട്ടുനിൽക്കുന്ന അസാധാരണമായ ഒരു കഴിവിനെക്കുറിച്ചോ പ്രാഗൽഭ്യത്തെ കുറിച്ചോ ആണ് നമ്മുടെ മനസ്സിലേക്ക് വരിക. BYJU'S Young Genius-ന്റെ ഇന്നത്തെ എപ്പിസോഡിൽ, ഒന്നിലധികം വഴികളിൽ കഴിവും പ്രാവീണ്യവുമുള്ള രണ്ട് അതിശക്തരായ വ്യക്തികളെ അവതരിപ്പിക്കുന്നു. ക്ലാസിക്കൽ നൃത്തത്തിന്റെ വ്യത്യസ്ത ശൈലികളിലും ഗണിതത്തിലെ യുക്തിസഹമായ ചോദ്യങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്നതിലും മാതൃകയാ ഈ യുവ പ്രതിഭകളെ തീർച്ചയായും കാണേണ്ടതും അഭിനന്ദിക്കേണ്ടതും തന്നെ.
ഈ പ്രതിഭയുടെ ക്ലാസിക്കൽ നൃത്ത ചുവടുകളിലേക്ക് ട്യൂൺ ചെയ്യാം -
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ മൂന്ന് നൃത്തരൂപങ്ങളിലാണ് കോഴിക്കോട്ടുകാരിയും 14-കാരിയുമായ നർത്തകി നിള നാഥ് പരിശീലനം നേടിയത്. ഭാവങ്ങൾക്ക് പ്രാധാന്യമുള്ള മോഹിനിയാട്ടത്തിലാണ് അവർ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരേ വിഷയത്തിൽ രണ്ട് വ്യത്യസ്ത ശൈലിയിലുള്ള ക്ലാസിക്കൽ നൃത്തം നിള അവതരിപ്പിച്ചപ്പോൾ, സെലിബ്രിറ്റി ഗസ്റ്റായ കൊറിയോഗ്രാഫർ ഗീതാ കപൂറിന് പോലും തനിക്ക് അസൂയ തോന്നുന്നു എന്ന് വിളിച്ച് പറയാതിരിക്കാൻ കഴിഞ്ഞില്ല.
മൂന്ന് വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട നിളയുടെ നൃത്തകഥയ്ക്ക് ദാരുണമായ തുടക്കമുണ്ട്. നർത്തകിയായ അവളുടെ അമ്മയ്ക്ക് അത് തുടരാൻ കഴിഞ്ഞില്ല, നിള ഒരു വലിയ നർത്തകിയാകുന്നത് അവരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. നിളയുടെ അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് അവളുടെ അച്ഛൻ ഉറപ്പ് വരുത്തി, അവളുടെ മുറിയിലെ ട്രോഫികളുടെ ശേഖരവും അധ്യാപകരിൽ നിന്നുള്ള പ്രോത്സാഹന വാക്കുകളും നിളയുടെ കഴിവിന്റെ തെളിവാണ്.
12 സംസ്ഥാനങ്ങളിൽ നിള പ്രധാന ക്ലാസിക്കൽ നൃത്ത പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്, അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ എല്ലാ സംസ്ഥാനങ്ങളും പൂർത്തിയാക്കാനും ക്ലാസിക്കൽ നർത്തകിയായി തന്റെ കരിയർ തുടരാനും അവർ ആഗ്രഹിക്കുന്നു. 14-ാം വയസ്സിൽ ഇത്രയധികം കഴിവുകളുമായി അവർ മുന്നോട്ട് പോകുമ്പോൾ എത്രയധികം ഉയരത്തിലെത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
യുക്തി കണ്ടെത്തുന്ന യുവ ഗണിത മാന്ത്രികൻ -
മുംബൈയിൽ നിന്നുള്ള കിയാൻ സാവന്ത് കാഴ്ചയിൽ നിസ്സാരനാണെന്ന് തോന്നാം - കാരണം അയാൾക്ക് 10 വയസ്സ് മാത്രമേ ഉള്ളൂ - എന്നാൽ ഇത് വെച്ച് മാത്രം അവനെ അളക്കരുത്. മിക്ക മുതിർന്നവരും തല ചൊറിയുന്ന പ്രശ്‌നങ്ങൾ കിയാന് പരിഹരിക്കാൻ കഴിയും. എല്ലാത്തിനുമുപരി, അദ്ദേഹം കണക്ക്, സയൻസ്, ലോജിക് എന്നിവയിൽ ഒരു ഒളിമ്പ്യാഡ് ചാമ്പ്യനും 'ലിറ്റിൽ മാസ്റ്റർ ഓഫ് ലോജിക്‌സ്' എന്ന ബഹുമതിയും നേടിയിട്ടുണ്ട്. കൂടാതെ, 2021-ൽ ദി ചൈൽഡ് പ്രോഡിജി മാഗസിൻ ലോകത്തെ മികച്ച 100 ചൈൽഡ് പ്രോഡിജികളിൽ ഒരാളായി തിരഞ്ഞെടുക്കുകയും ചെയ്തു.
സെറ്റിൽ വളരെ ശാന്തമായി കാണുന്ന അവൻ ബോർഡിലെ സങ്കീർണ്ണമായ ഒരു സമവാക്യം നിസാരമായി പരിഹരിക്കുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. ഒരു സെൽഫ് ലേണറായ കിയാൻ ആറ് വയസ്സ് മുതൽ വ്യത്യസ്ത മത്സരങ്ങളിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ തുടങ്ങി. സ്വന്തം അമ്മയെ ലാഭവും നഷ്ടവും പഠിപ്പിക്കാൻ പോലും അവന് സാധിച്ചു!
അദ്ദേഹത്തിന്റെ കഴിവുകളെ വിലയിരുത്താനെത്തിയ അസാധാരണമായ ഗണിതശാസ്ത്ര വൈദഗ്ധ്യത്തിന്റെ മാനുഷിക കാൽക്കുലേറ്റർ എന്നറിയപ്പെടുന്ന നീലകണ്ഠ ഭാനു പ്രകാശുമായുള്ള കൂടിക്കാഴ്ചയും ഈ എപ്പിസോഡിലുണ്ട്. കിയാന് നൽകിയ ചില ചോദ്യങ്ങൾക്ക് വ്യക്തവും മികച്ചതുമായ യുക്തിയിൽ ലഭിച്ച മറുപടികൾ ഭാനു പ്രകാശിനെയും അതിശയിപ്പിച്ചു. ഈ യുവപ്രതിഭയ്ക്ക് മികച്ച ഭാവിയുണ്ടാകുമെന്ന് അദ്ദേഹം പ്രവചിച്ചു.
ഒരൊറ്റ എപ്പിസോഡിൽ വളരെയധികം കഴിവുകൾ പങ്കുവെക്കുന്ന, #BYJUSYoungGenius2 -ന്റെ ഈ എഡിഷൻ ഒന്നിലധികം തലങ്ങളിൽ പ്രചോദനം നൽകുന്നു. മുഴുവൻ എപ്പിസോഡും ഇവിടെ കാണുക.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.