ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം (International Women's Day). സ്ത്രീകളുടെ സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നേട്ടങ്ങള്‍ ലോകത്തിന് മുന്നിൽ ആഘോഷിക്കുക എന്നതാണ് ഇത്തരമൊരു ദിനത്തിന്റെ ലക്ഷ്യം. കൂടാതെ ലിംഗ സമത്വം (Gender Equality) കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഹ്വാനമായും ഈ ദിനാചരണത്തെ പൊതുവെ കണക്കാക്കുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍, ലിംഗസമത്വം, സ്ത്രീ സുരക്ഷ, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയല്‍ എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്നത് കൂടി ഈ ദിനാചരണത്തിന് പിന്നിലെ ലക്ഷ്യമാണ്.
പതിറ്റാണ്ടുകളായി സ്ത്രീകള്‍ വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും സ്ത്രീകള്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത് വര്‍ഷങ്ങളായി നാം കണ്ടുവരുന്നു. 2030ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രാഷ്ട്രീയ-പൊതുജീവിതത്തിലെ സ്ത്രീകളുടെ തുല്യ പങ്കാളിത്തവും നേതൃത്വവും അത്യന്താപേക്ഷിതമാണ്. ജസീന്ത ആര്‍ഡേണ്‍ മുതല്‍ സന്ന മാരിന് വരെ, ലോകമെമ്പാടും അധികാരത്തിലുള്ള ചില മുന്‍നിര വനിതകള്‍ ഇവരാണ്:
അധികാരത്തിലിരിക്കുന്ന മറ്റൊരു വനിതയാണ് നിർമ്മല സീതാരാമൻ. ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നിര്‍മ്മല നിലവിൽ കേന്ദ്ര ധനമന്ത്രിയാണ്. 2014 മുതല്‍ അവർ രാജ്യസഭാംഗമാണ്. നേരത്തെ, പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച അവര്‍ ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രിയായി.
കമല ഹാരിസ്
നിലവില്‍ അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ വംശജയും അഭിഭാഷകയുമാണ് കമല ഹാരിസ്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വൈസ് പ്രസിഡന്റായ ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വനിതയാണ് കമല ഹാരിസ്.
സന്ന മാരിന്
ഫിന്‍ലഡിന്റെ നിലവിലെ പ്രധാനമന്ത്രിയാണ് സന്ന മാരിന്. 2019 ഡിസംബര്‍ മുതല്‍ ഈ പദവി വഹിക്കുന്ന അവർ രാജ്യത്തിൻറെ 46-ാമത്തെ പ്രധാനമന്ത്രിയാണ്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ സന്ന 2020ല്‍ പാർട്ടിയുടെ നേതാവായി. 2015 മുതല്‍ ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമാണ്. 2019ലെ തപാല്‍ സമരത്തെ തുടര്‍ന്ന് ആന്റി റിന് രാജിവെച്ചതിനു പിന്നാലെയാണ് സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടടുത്തത്.
ജുവല്‍ ടെയ്ലര്
ലൈബീരിയയുടെ നിലവിലെ വൈസ് പ്രസിഡന്റാണ് ജുവല്‍ ടെയ്ലര്. മുന്‍ പ്രസിഡന്റ് ചാള്‍സ് ടെയ്ലറെയാണ് ജുവല്‍ വിവാഹം കഴിച്ചത്. പിന്നീട് വിവാഹ മോചനം നേടി. അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോള്‍ ലൈബീരിയയിലെ പ്രഥമ വനിതയായിരുന്നു ജുവല്‍. 2005ല്‍ ബോങ് കൗണ്ടിയില്‍ നിന്ന് ലൈബീരിയയിലെ സെനറ്റിലേക്ക് നാഷണല്‍ പാട്രിയോട്ടിക് പാര്‍ട്ടി അംഗമായി ജുവല്‍ തെരഞ്ഞെടടുക്കപ്പെട്ടു.
Summary: Meet the women leaders who are the helm of affairs in various countries
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.