• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പാഡുകളാണോ മെൻസ്ട്രൽ കപ്പുകളാണോ നല്ലത്?

gopika.gs
Updated: March 7, 2018, 12:10 AM IST
പാഡുകളാണോ മെൻസ്ട്രൽ കപ്പുകളാണോ നല്ലത്?
gopika.gs
Updated: March 7, 2018, 12:10 AM IST
ആർത്തവ ദിനങ്ങൾ സ്‌ത്രീകളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയവയാണ്. ദീ‌ർഘദൂരയാത്രകളും, മണിക്കൂറുകളോളം നീളുന്ന ജോലി തിരക്കുകൾക്കുമിടയിൽ സാനിറ്ററി പാഡുകൾ മാറ്റാൻ പോലും പലർക്കും സാധിക്കാതെ വരുന്നു.


ആർത്തവകാലത്ത്, ശരീരത്തിൽ നിന്നും പുറന്തള്ളുന്ന  രക്തത്തിന്റെ അളവ് കൃത്യമായി പറയാൻ സാധിക്കില്ല. എങ്കിലും, 30 മുതല്‍ 80 എം.എല്‍ രക്തം ഒരോ ആർത്തവത്തിലും പുറത്തുപോകുന്നുണ്ട്. ആദ്യ രണ്ടുദിവസങ്ങളില്‍ രക്തസ്രാവം കൂടുകയും പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയും ചെയ്യുന്നു. നമ്മുടെ നാട്ടിൽ സ്‌ത്രീകൾ കൂടുതലും പാഡുകളാണ്  ആര്‍ത്തവ ദിവസങ്ങളിൽ ഉപയോഗിക്കാറുള്ളത്. എന്നാൽ പാഡുകൾക്ക് ന്യൂനതകള്‍ ഏറെയാണ്. ദീർഘനേരമുള്ള ഉപയോഗിക്കുന്നത് അണുബാധയുണ്ടാക്കുമെന്നതിനാല്‍ ദിവസം പലതവണ അത് മാറ്റേണ്ടിവരും.



പാശ്ചാത്യനാടുകളിൽ ഉൾപ്പടെ പാഡുകൾക്ക് പകരം മറ്റു ചില കാര്യങ്ങൾക്കാണ് ഇപ്പോൾ പ്രചാരം. യോനിയിലേക്ക് കടത്തിവെക്കാവുന്ന സാനിറ്ററി ടാംപൂൺ, മെൻസ്ട്രൽ കപ്പ് എന്നിവ പോലെയുള്ള നാപ്‌കിൻ ഉൽപന്നങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിലും ലഭ്യമാണ്. അവയുടെ ഗുണങ്ങളും പ്രവ‍ർത്തനരീതികളും ഇങ്ങനെ...


മെൻസ്ട്രൽ കപ്പ്:


ആ‍‌ർത്തവത്തിന്റെ ആദ്യ ദിവസങ്ങളിൽ, അമിതമായ രക്തസ്രാവമുണ്ടാകുന്നതിനാൽ, ദീർഘദൂരയാത്ര ചെയ്യേണ്ടിവരുന്നവ‍ർക്ക് പാഡു മാറ്റുന്നത് ശരിക്കും ദുഷ്‌ക്കരമായ കാര്യമാണ്. അത്തരക്കാർക്ക് ഏറെ ഗുണകരമായ ഒന്നാണ് മെൻസ്ട്രൽ കപ്പുകൾ. ഇത് പാഡുകളെ പോലെ ഒരിക്കൽ ഉപയോഗിച്ച് കളയേണ്ടിവരില്ല. അഞ്ചു വർഷം വരെ ഒരു കപ്പ് ഉപയോഗിക്കാനാകും.


പാഡുകൾ വലിച്ചെടുക്കുന്നതിന്റെ ഇരട്ടിയോളം രക്തം മെൻസ്ട്രൽ കപ്പ് ശേഖരിക്കുന്നു. തുടർച്ചയായി 12 മണിക്കൂർ വരെ ഉപയോഗിക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത. പാഡുകൾ ഉപയോഗിക്കുമ്പോഴുള്ള ദു‍ർഗന്ധവും ഇതിനില്ല. കൂടാതെ പാഡുകള്‍പോലെ മെൻസ്ട്രൽ കപ്പുകൾ പരിസ്ഥിതിക്ക് ദോഷകരവുമല്ല.


പാശ്ചാത്യനാടുകളിൽ പതിറ്റാണ്ടുകളായി പ്രചാരത്തിലുണ്ടായിരുന്നെങ്കിലും കേരളത്തിൽ മെൻസ്ട്രൽ കപ്പുകൾ ലഭ്യമായി തുടങ്ങിയിട്ട് ഏറെ കാലമായിട്ടില്ല.

പ്രധാനമായും മെഡിക്കൽ ഗ്രേഡ് സിലിക്കണിൽ നിർമ്മിക്കുന്ന മെൻസ്‌ട്രൽ കപ്പുകൾക്ക് നിർമ്മാണസാമഗ്രിയുടെ നിലവാരത്തിന് അനുസരിച്ച് 400 രൂപ മുതലാണ് വില. കേരളത്തിലെ പ്രമുഖ നഗരങ്ങളിലും ബംഗളുരുവിലുമൊക്കെ ഇതിന് ആവശ്യക്കാർ ഏറെയാണ്.


നിലവിൽ എല്ലാ മെഡിക്കൽ ഷോപ്പുകളിലും ലഭ്യമല്ലെങ്കിലും, ഓൺലൈൻ വഴി മെൻസ്ട്രൽ കപ്പുകൾ വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. മുഖ്യമായും പുതുതലമുറ പാഡ് ഉപേക്ഷിച്ച് മെൻസ്‌ട്രൽ കപ്പുകളിലേക്ക് മാറുന്നുണ്ട്. ഒരു ആർത്തവകാലം പിന്നിടുമ്പോൾ ഇത് നല്ലരീതിയിൽ അണുവിമുക്തമാക്കി സൂക്ഷിച്ചുവേണം അടുത്ത ആർത്തവകാലത്ത് ഉപയോഗിക്കേണ്ടത്.


ടാംപൂൺ:


സാനിട്ടറി പാഡും മെൻസ്ട്രൽ കപ്പുമല്ലാതെ പൊതുവെ സ്‌ത്രീകൾ ഉപയോഗിച്ചുവരുന്ന ഒന്നാണ് ടാംപൂൺ. യോനിയ്ക്ക് ഉള്ളിലേക്ക് കടത്തിവെക്കാവുന്ന രീതിയിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ആ‍ർത്തവരക്തം ഒഴിവാക്കുകയും നനവ് ഇല്ലാതാക്കുകയും ചെയ്യുമെന്നതാണ് ടാംപൂണിന്റെ മുഖ്യ സവിശേഷത. പാഡുകളെ അപേക്ഷിച്ച് കൂടുതൽ സമയം ഉപയോഗിക്കാനാകുമെന്ന് പറയപ്പെടുന്നെങ്കിലും, ആറു മണിക്കൂറില്‍ കൂടുതൽ ടാംപൂൺ ഉപയോഗിക്കാൻ പാടില്ല. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ അണുബാധയ്‌ക്ക് കാരണമാകുന്നതായി അനുഭവസ്ഥ‍ർ പറയുന്നുണ്ട്. ​​
First published: March 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍