• HOME
 • »
 • NEWS
 • »
 • life
 • »
 • MF HUSAIN DEATH ANNIVERSARY LESSER KNOWN FACTS OF THE PICASSO OF INDIA AA

MF Husain Death Anniversary: ഇന്ത്യൻ പിക്കാസോയെ കുറിച്ച് അറിയപ്പെടാത്ത ചില വസ്തുതകൾ

പത്താം ചരമ വാർഷികമായ ഇന്ന് അദ്ദേഹത്തെ കുറിച്ച് അധികമാളുകൾക്ക് അറിയാത്ത ചില വസ്തുക്കൾ അറിയാം:

 MF Husain

MF Husain

 • Share this:
  ​മഖ്‌ബൂൽ ഫിദ ഹുസൈൻ അല്ലെങ്കിൽ എം എഫ് ഹുസൈൻ എന്ന പേരിൽ അറിയപ്പെടുന്ന വിഖ്യാത കലാകാരൻ ആധുനിക ഇന്ത്യൻ പൈന്റിങ്ങിനെ നിർവചിച്ച കലാകാരനാണ്. ലോകോത്തര തലത്തിൽ ഇന്ത്യൻ കലയെ എത്തിച്ചതിൽ അദ്ധേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ കലാരൂപങ്ങളിൽ മിക്കതും ദൃഡവും ആകര്‍ഷകവുമായ കളറുകൾ ഉപയോഗിച്ചുള്ളവയുമാണ്.

  ‘ഇന്ത്യയുടെ പിക്കാസോ’ എന്ന പേരിൽ അറിയപ്പെടുന്ന ഹുസൈൻ അറിയപ്പെട്ട ഫോട്ടോഗ്രാഫറും ചലച്ചിത്ര നിർമാതാവും കൂടിയാണ്. അദ്ദേഹത്തന്റെ മികച്ച കലാരൂപങ്ങൾക്ക് നിരവധി അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2011 ജൂൺ 9 നായിരുന്നു ഈ പെയ്ന്റർ ഇഹലോക വാസം വെടിഞ്ഞത്. 95 വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിന്റെ പത്താം ചരമ വാർഷികമായ ഇന്ന് അദ്ദേഹത്തെ കുറിച്ച് അധികമാളുകൾക്ക് അറിയാത്ത ചില വസ്തുക്കൾ അറിയാം:

  Also Read കൊടകര കുഴല്‍പ്പണ കേസ്; കവര്‍ച്ച ചെയ്ത പണം തിരികെ ആവശ്യപ്പെട്ടുള്ള ധര്‍മ്മരാജന്റെ ഹര്‍ജി കോടതി മടക്കി

  1. മഹാരാഷ്ട്രയിലെ അമ്പലങ്ങളുടെ നഗരമായ പാന്ഥർപൂരിൽ ഫിദ ഹുസൈൻ സൈനബ് എന്നിവരുടെ മകനായാണ് എം എഫ് ഹുസൈൻ ജനിക്കുന്നത്. രണ്ട് വയസായപ്പോൾ അദ്ദേഹത്തിനെ മാതാവ് മരണപ്പെട്ടു.

  2. അദ്ദേഹത്തിന്റെ പിതാവ് വീണ്ടും വിവാഹം കഴിച്ചതിനു ശേഷം അദ്ദേഹം ഇൻഡോറിലേക്ക് താമസം മാറി. ഇവിടെ വെച്ചായിരുന്നു ഹുസൈൻ തന്റെ സ്‌കൂൾ പഠനം പൂർത്തിയാക്കിയത്.

  3. പിൽകാലത്ത് അദ്ദേഹത്തെ ഗുജറാത്തിലെ സിദ്ധ്പ്പൂരിലേക്ക് അയച്ചിരുന്നു. ഇവിടെ വെച്ചാണ് അദ്ദേഹം കവിത എഴുതാൻ തുടങ്ങിയത്.

  4. ഇൻഡോർ സ്കൂൾ ഓഫ് ആർട്ടിൽ വെച്ച കണ്ടുമുട്ടിയ എൻ എസ് ബെന്ദ്രേ ആയിരുന്നു ഹുസൈന്റെ ആദ്യത്തെ ഗുരു. എന്നാൽ ഹുസൈൻ തന്റെ പെയ്ന്റിംഗ് ഡിപ്ലോമ പാതിവഴിയിൽ ഉപേക്ഷിച്ച് ബോംബെയിലേക്ക് വണ്ടി കയറുകയായിരുന്നു.

  5. ജീവിത ചെലവുകൾക്കായി അദ്ദേഹം അക്കാലത്തെ അറിയപ്പെട്ട സിനിമ പരസ്യ ബോർഡ് പെയിന്റ് ചെയ്യുന്ന വ്യക്തിയായ ബിഡെയുടെ സഹായിയായി ജോലിയിൽ പ്രവേശിച്ചു. അഞ്ചു വർഷം ഹുസൈൻ ഈ ജോലിയിൽ തുടർന്നു.

  6. മാധുരി ദിക്ഷിത്തിന്റെ കടുത്ത ആരാധകനായ ഹുസൈൻ ‘ഹം ആപ്കേ ഹേ കോൻ’ എന്ന സിനിമ 50 തിലേറെ തവണ കണ്ടിട്ടുണ്ട്. അദ്ദേഹം മാധുരിയുടെ ചിത്രമായ ‘ആജാ നാച്ലെ’ കാണാൻ വേണ്ടി ദുബൈയിൽ ഒരു സിനിമ ഹാൾ മുഴുവനായും ബുക്ക് ചെയ്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

  7. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പെയ്ന്റർ ആയിരുന്നു എം എഫ് ഹുസൈൻ. അദ്ദേഹത്തിന്റെ ഒരു പെയ്ന്റിംഗ് ക്രിസ്റ്റിസ് ലേലത്തിൽ 2 മില്യൺ ഡോളർ (14,59,49,000 രൂപക്ക് ) വിറ്റു പോയിട്ടുണ്ട്.

  Also Read യുഎഇയിൽ ശബ്ദ മലിനീകരണമുണ്ടാക്കുന്ന വാഹനം ഓടിച്ചാൽ പിടിവീഴും; പിഴ 40000 രൂപ

  8. 1947 ൽ ബോംബെ ആർട്സ് സൊസിറ്റിയുടെ വാർഷിക പെയ്ന്റിംഗ് എക്‌സിബിഷനിൽ ഹുസൈന് അവാർഡ് ലഭിച്ചിരുന്നു. 1973, 1991 വർഷങ്ങളിൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡുകളായ പദ്മ ഭൂഷണും പദ്മ വിഭൂഷണും ലഭിച്ചിട്ടുണ്ട് അദ്ധേഹത്തിന്.

  9. ഹുസൈന്റെ പെയ്ന്റിങ്ങുകളിൽ അധികവും ബ്രിട്ടീഷ് ഭരണം, മഹാത്മാ ഗാന്ധി, മദർ തെരേസ, മഹാഭാരതം, രാമായണം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ളവയായിരുന്നു.

  10. അദ്ദേഹത്തിന്റെ ജീവിതതിന്റെ അവസാനത്തെ അഞ്ചു വർഷം സ്വയം സ്വയം അടിച്ചേൽപ്പിക്കപ്പെട്ട പ്രവാസത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.
  Published by:Aneesh Anirudhan
  First published:
  )}