ഇന്റർഫേസ് /വാർത്ത /Life / Travel | ലോകം ചുറ്റുന്ന ദമ്പതികൾ; ഒപ്പം മൂന്ന് മക്കളും; പഠനവും ജോലിയും യാത്രയ്ക്കിടെ

Travel | ലോകം ചുറ്റുന്ന ദമ്പതികൾ; ഒപ്പം മൂന്ന് മക്കളും; പഠനവും ജോലിയും യാത്രയ്ക്കിടെ

ഇരുവരും ഓൺലൈനിൽ മാ‍ർക്കറ്റിങ് ജോലികളാണ് ചെയ്യുന്നത്. ഇത് എവിടെയിരുന്നും ചെയ്യാവുന്ന ജോലിയായതിനാൽ യാത്രകൾക്ക് തടസ്സമില്ല

ഇരുവരും ഓൺലൈനിൽ മാ‍ർക്കറ്റിങ് ജോലികളാണ് ചെയ്യുന്നത്. ഇത് എവിടെയിരുന്നും ചെയ്യാവുന്ന ജോലിയായതിനാൽ യാത്രകൾക്ക് തടസ്സമില്ല

ഇരുവരും ഓൺലൈനിൽ മാ‍ർക്കറ്റിങ് ജോലികളാണ് ചെയ്യുന്നത്. ഇത് എവിടെയിരുന്നും ചെയ്യാവുന്ന ജോലിയായതിനാൽ യാത്രകൾക്ക് തടസ്സമില്ല

  • Share this:

മണിക്കൂറുകളോളം കുട്ടികളെ പുസ്തകങ്ങൾക്ക് മുന്നിൽ ഇരുത്തി പഠിപ്പിക്കുന്ന രക്ഷിതാക്കൾക്കിടയിൽ ഈ ഓസ്ട്രേലിയൻ ദമ്പതികൾ (Australian Couple) ലോകത്തിന് തന്നെ പ്രചോദനമാവുകയാണ്. പഠനമെന്നത് നാല് ചുവരുകൾക്കുള്ളിൽ ഇരുന്ന് പുസ്തകം വായിച്ചോ അധ്യാപക‍ർ പറയുന്നത് കേൾക്കുന്നതോ മാത്രമല്ലെന്ന് അവർ തെളിയിക്കുന്നു. 40 വയസ്സുള്ള മൈക്ക് പോപ്പും ഭാര്യ ബ്രൂക്കും സമൂഹത്തിന്റെ എല്ലാ ചട്ടക്കൂട്ടുകളെയും പൊട്ടിച്ചെറിഞ്ഞ് ലോകം മുഴുവൻ സഞ്ചരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായുള്ള യാത്രകളിൽ തങ്ങളുടെ മൂന്ന് കുട്ടികളും കൂട്ടിനുണ്ട്. മാക്സ്, മില, ഡെയ്സി എന്നിങ്ങനെ പേരുള്ള മൂവരും ഇതിനോടകം 15 രാജ്യങ്ങളെങ്കിലും സന്ദ‍ർശിച്ച് കഴിഞ്ഞു. അവരുടെ വിദ്യാഭ്യാസം യാത്രയ്ക്കിടെ ഭംഗിയായി നടക്കുന്നുമുണ്ട്.

മൈക്കിന്റേയും ബ്രൂക്കിന്റേയും കുട്ടികളുടെയും സഞ്ചാര കഥകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫയ‍ർ ഫോഴ്സിലും ട്രാവൽ ഏജൻസിയിലുമായിട്ടാണ് നേരത്തെ ഇരുവരും ജോലി ചെയ്തിരുന്നത്. ഒരു സുപ്രഭാതത്തിൽ ഇരുവരും ജോലി രാജിവെച്ചു. യാത്രകൾ ചെയ്യുകയെന്നതായിരുന്നു പിന്നീട് ഇവരുടെ പദ്ധതി. ജോലി മാത്രം ചെയ്ത് ജീവിക്കുന്നതിലും വലുതാണ് ലോകത്തിലെ കാഴ്ചകളും അനുഭവങ്ങളുമെന്ന് മനസ്സിലാക്കിയയിടത്താണ് ഇരുവരും ഇങ്ങനെയൊരു വേറിട്ട പാത സ്വീകരിച്ചത്.

ഇപ്പോൾ ഇരുവരും ഓൺലൈനിൽ മാ‍ർക്കറ്റിങ് ജോലികളാണ് ചെയ്യുന്നത്. ഇത് എവിടെയിരുന്നും ചെയ്യാവുന്ന ജോലിയായതിനാൽ യാത്രകൾക്ക് തടസ്സമില്ല. യാത്രകൾക്കും മറ്റുമുള്ള പണവും ഈ ജോലിയിലൂടെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ മെൽബൺ സിറ്റിയിലാണ് കുടുംബം താമസിക്കുന്നത്. മൂന്ന് കുട്ടികൾക്കും 10 വയസ്സിന് താഴെയാണ് പ്രായം. മാൾട്ട, മെക്സിക്കോ, സെർബിയ, ബോസ്റ്റൺ, ഫ്ലോറിഡ, ഐസ‍്‍ലൻറ്, ട‍ർക്കി, ബ്രിട്ടൺ, ഓസ്ട്രേലിയയുടെ നിരവധി പ്രദേശങ്ങൾ എന്നിവയെല്ലാം ഈ മൂന്ന് വർഷം കൊണ്ട് ഇവർ സന്ദർശിച്ച് കഴിഞ്ഞു.

Also Read-ഷവർമ കഴിച്ചാൽ മരണം സംഭവിക്കുന്നത് എങ്ങനെ? ആറ്റംബോംബിനെക്കാൾ അപകടകാരിയായ ബോട്ടുലിനം ടോക്സിൻ

"യാത്രകളും സാഹസികതയും എക്കാലത്തും ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ രണ്ട് പേരും. കുട്ടികൾ ഉണ്ടാവുന്നതിന് മുമ്പ് തന്നെ ഞങ്ങൾ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്," മൈക്ക് ദി മിററിനോട് പറഞ്ഞു. "ഫ്ലോറിഡയിലെ ഡിസ്നി വേൾഡ് സന്ദ‍ർശിച്ച ശേഷം ഞങ്ങൾ മെക്സിക്കോയിലാണ് പോയത്. അവിടെ വെച്ച് കോവിഡ് 19 ബാധിച്ചതിനെ തുട‍ർന്ന് നാല് മാസത്തോളം യാത്രകൾ മുടങ്ങിയിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read- ഈ വീട്ടുജോലികൾ ചെയ്തും ഭാരം കുറക്കാം; അറിയാം ചില സിംപിൾ ടിപ്സ്

കോവിഡ് കാരണം ഓസ്ട്രേലിയൻ അതി‍ർത്തി അടച്ചതോടെ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ പറ്റാതെയായി. ഇതോടെ പറ്റാവുന്ന സ്ഥലങ്ങൾ സന്ദർശിച്ചാണ് ആ സമയം അതിജീവിച്ചതെന്നും മൈക്ക് പറഞ്ഞു.

ഒരു കാരവനിലാണ് കുടുംബം സഞ്ചരിക്കാറുള്ളത്. വീട്ടിൽ നിന്ന് തന്നെ കുട്ടികൾക്ക് ആവശ്യത്തിനുള്ള വിദ്യാഭ്യാസം നൽകുന്നുണ്ടെന്ന് ബ്രൂക്ക് പറഞ്ഞു. യാത്രകളിൽ നിന്നും പുതിയ ആളുകളെ പരിചയപ്പെടുകയും പുതിയ അനുഭവങ്ങളിലൂടെ മുന്നോട്ട് പോവുകയും ചെയ്യുമ്പോൾ കുട്ടികൾ നിരവധി കാര്യങ്ങൾ പഠിക്കുന്നുണ്ട്.

കുറച്ച് കാലത്തേക്ക് താൽക്കാലികമായി യാത്രകളിൽ നിന്ന് മാറിനിൽക്കാൻ തങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്ന് ബ്രൂക്ക് പറഞ്ഞു. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടിയാണിത്. എന്നാൽ വീട്ടിൽ ഒതുങ്ങി കൂടില്ലെന്നും ദമ്പതികൾ പറഞ്ഞു.

First published:

Tags: Travel, Travel Vlogger