Milan Kundera| ചെക്ക് പൗരത്വം തിരികെ കിട്ടിയിട്ട് ഒരുവർഷം തികയുമ്പോൾ മിലൻ കുന്ദേരയ്ക്ക് ജന്മനാടിന്റെ ആദരം

ചെക് റിപ്പബ്ലിക്കിന്റെ ഏറ്റവും പ്രശസ്ത സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ഫ്രാൻസ് കാഫ്ക സമ്മാനം മിലൻ കുന്ദേരയ്ക്ക്

News18 Malayalam | news18-malayalam
Updated: September 24, 2020, 8:20 AM IST
Milan Kundera| ചെക്ക് പൗരത്വം തിരികെ കിട്ടിയിട്ട് ഒരുവർഷം തികയുമ്പോൾ മിലൻ കുന്ദേരയ്ക്ക് ജന്മനാടിന്റെ ആദരം
മിലൻ കുന്ദേര
  • Share this:
പാരീസ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായിമാറിയതോടെ ജന്മനാട്ടില്‍ നിന്ന് പുറത്തുവന്ന് നാലുപതിറ്റാണ്ടായി ഫ്രാൻസിൽ പ്രവാസിയായി കഴിയുന്ന ലോകപ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേരയ്ക്ക് ചെക് പൗരത്വം പുനഃസ്ഥാപിച്ച് കിട്ടിയിട്ട് ഒരു വർഷമാകുകയാണ്. ഈ വേളയിൽ ചെക് റിപ്പബ്ലിക്കിന്റെ ഏറ്റവും പ്രശസ്ത സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ഫ്രാൻസ് കാഫ്ക സമ്മാനം മിലൻ കുന്ദേരയെ തേടിയെത്തിയിരിക്കുകയാണ്.

Also Read- പുസ്തകങ്ങളെക്കുറിച്ച് സംശയം ഉണ്ടോ ? ഈ പുസ്തശേഖരത്തിലേക്ക് ഒന്നു പോയി നോക്കാം

ചെക് സംസ്കാരത്തിന് കുന്ദേര നൽകിയ സമാനതകളില്ലാത്ത സംഭാവനയ്ക്കുള്ള ബഹുമതിയാണ് സമ്മാനമെന്ന് ഫ്രാൻസ് കാഫ്ക സൊസൈറ്റി ചെയർമാൻ വ്ളാദിമിർ സെലെസ്നി പറഞ്ഞു. ഫ്രാൻസ് കാഫ്ക സൊസൈറ്റിയും പ്രാഗ് നഗരവും ചേർന്നുനൽകുന്നതാണ് 10,000 ഡോളറിന്റെ (ഏകദേശം 7.35 ലക്ഷം രൂപ) സമ്മാനം.

ജന്മനാടിന്റെ സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചതായി കുന്ദേര ഫോണിലൂടെ അറിയിച്ചതായി വ്ളാദിമിർ സെലെസ്നി പറഞ്ഞു. ''വിവിധ ഭാഷകളിലേക്ക് കുന്ദേരയുടെ പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടപണ്ട്. അവയെല്ലാം ചെക് സംസ്കാരത്തിന് മഹത്തായ സംഭാവനയാണ്'' -സെലെസ്നി പറയുന്നു.

കമ്മ്യൂണിസത്തിന്റെ നവീകരണത്തിനായി ശബ്ദമുയർത്തിയതിന് 1950ലാണ് പാർട്ടിയിൽനിന്നു കുന്ദേര പുറത്താക്കപ്പെടുന്നത്. ചെക്കോസ്ലൊവാക്യയിൽ സോവിയറ്റ് യൂണിയൻ നിയന്ത്രിച്ച ഭരണകൂടത്തിന് അനഭിമതനായി നാടുവിടേണ്ടിവന്ന കുന്ദേര 1975 മുതൽ ഫ്രാൻസിലാണ് താമസം. ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെ 1979ൽ അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കപ്പെട്ടു. 1981ൽ കുന്ദേരയ്ക്ക് ഫ്രഞ്ച് പൗരത്വം ലഭിച്ചു.



Also Read- അട്ടപ്പാടിയിൽ നിന്ന് ഐഐടിയിലേക്ക്; നാടിന്റെ അഭിമാനമായി കൃഷ്ണദാസ്

1984ൽ പുറത്തിറങ്ങിയ 'ദി അൺബെയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിങ്' കുന്ദേരയ്ക്ക് രാജ്യാന്തര പ്രശസ്തി സമ്മാനിച്ചു. എന്നാൽ ഈ പുസ്തകത്തിന് എൺപതുകളുടെ അവസാനംവരെ ചെക്കോസ്ലൊവാക്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. 1988ൽ ചെക് ഭാഷയിലുള്ള എഴുത്ത് തന്നെ അദ്ദേഹം നിർത്തി. പിന്നീട് ഫ്രഞ്ചിലായിരുന്നു അദ്ദേഹത്തിന്റെ രചനകളെല്ലാം. 2008ൽ സാഹിത്യത്തിനുള്ള ചെക് ദേശീയപുരസ്കാരം ലഭിച്ചിട്ടും അദ്ദേഹം അത് സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞവർഷമാണ് ഫ്രാൻസിലെ ചെക് സ്ഥാനപതി അദ്ദേഹത്തെ സന്ദർശിച്ച് ചെക്ക് പൗരത്വം പുനഃസ്ഥാപിച്ച് നൽകിയ കാര്യം അറിയിച്ചത്.
Published by: Rajesh V
First published: September 24, 2020, 8:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading