നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Milind Soman | മൂന്നു മണിക്കൂർ കൊണ്ട് 80 കിലോമീറ്റർ സൈക്കിൾ ചവിട്ടി മിലിന്ദ് സോമൻ

  Milind Soman | മൂന്നു മണിക്കൂർ കൊണ്ട് 80 കിലോമീറ്റർ സൈക്കിൾ ചവിട്ടി മിലിന്ദ് സോമൻ

  Milind Soman rode 80 kilometers in a cycle in 3 hours | 56-ാം വയസ്സിലും ചുറുചുറുക്കോടെ മിലിന്ദ് സോമൻ

  മിലിന്ദ് സോമൻ

  മിലിന്ദ് സോമൻ

  • Share this:
   തൊണ്ണൂറുകളിൽ അലിഷാ ചീനായിയുടെ 'മെയ്ഡ് ഇൻ ഇന്ത്യ' (Made in India) ഇൻഡി-പോപ്പ് ആൽബത്തിലെ ആരോഗ്യദൃഢഗാത്രനായ യുവാവിൽ നിന്നും നമ്മെ വിസ്മയിപ്പിച്ച മിലിന്ദ് സോമൻ (Milind Soman) ഇന്നും തന്റെ കരിയറിന്റെ ഉന്നതിയിൽ തന്നെ തുടരുന്നു. തന്റെ 56-ാം വയസ്സിൽ മിലിന്ദ് അടുത്തിടെ ഒരു സുഹൃത്തിനൊപ്പം 80 കിലോമീറ്റർ സൈക്കിൾ ഓടിച്ചു, അതും വെറും 3 മണിക്കൂർ കൊണ്ട്! ഫിറ്റ്‌നസ് ഫ്രീക്കുകളെ അവരുടെ സൈക്കിളുകൾ പൊടിതട്ടി തെരുവിലിറക്കാൻ പ്രചോദിപ്പിക്കുന്നതാണ് മിലിന്ദ് സോമന്റെ ഏറ്റവും പുതിയ പോസ്റ്റ്.

   അദ്ദേഹം ഇൻസ്റ്റഗ്രാമിൽ തന്റെ സൈക്ലിംഗ് യാത്രയിൽ നിന്നുള്ള കുറച്ച് ഫോട്ടോകൾ പങ്കിട്ടു. തന്റെ സുഹൃത്തായ ധീരൻ ബോൺത്രയ്‌ക്കൊപ്പം അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇരുവരെയും സൈക്കിളുകളും ഹെൽമറ്റും ധരിച്ചാണ് കണ്ടത്.

   “എന്റെ സുഹൃത്ത് ധീരൻ ബോൺത്രയ്‌ക്കൊപ്പം ഇന്ന് രാവിലെ 3 മണിക്കൂർ 15 മിനിറ്റിനുള്ളിൽ 80 കിലോമീറ്റർ താണ്ടി. രണ്ട് മാസങ്ങൾക്ക് മുമ്പ് കശ്മീരിൽ 65 കിലോമീറ്റർ ആയിരുന്നു അവസാനത്തെ സവാരി, അതിനുമുമ്പ്, നാല് വർഷം മുമ്പ് അൾട്രാമാൻ. എന്നാൽ തീർച്ചയായും, എല്ലാ ദിവസവും കുറച്ച് മിനിറ്റുകൾ മറ്റ് നിരവധി കാര്യങ്ങൾ ചെയ്യുന്നതിനാൽ ഈ അലസമായ ജീവിതം നിലനിർത്താൻ എല്ലാ ദിവസവും എനിക്ക് മതിയായ ആരോഗ്യം ഉണ്ടാവും," മിലിന്ദ് കുറിച്ചു.
   “ഫൈറ്റ് ലേസി ലൈഫ് ലോംഗ്” എന്നെഴുതിയ കറുത്ത വൃത്താകൃതിയിലുള്ള സന്ദേശം പേറുന്ന സ്‌പോർട്‌സ് ഷർട്ട് ആണ് മിലിന്ദ് സോമൻ ധരിച്ചിരുന്നത്. കറുത്ത സൈക്ലിംഗ് ഷോർട്ട്‌സും ധരിച്ചിട്ടുണ്ട്. സാധാരണ വെക്കാറുള്ള കണ്ണടയും അത്‌ലറ്റിക് ഗ്ലൗസും കൂടാതെ സ്മാർട്ട് വാച്ചും എല്ലാം ഉണ്ടായിരുന്നു.

   സൂപ്പർ മോഡലും നടനുമായ മിലിന്ദ് ഇത്തരമൊരു കാര്യം ചെയ്യുന്നത് ഇതാദ്യമല്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ്, മിലിന്ദ് തന്റെ കശ്മീർ അവധിക്കാലത്തിൽ ജവാൻമാർക്കൊപ്പമുള്ള കഠിനമായ ഫിറ്റ്നസ് സെഷന്റെയും ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരുന്നു. അദ്ദേഹം മുമ്പ് ഒരു ജവാനിൽ നിന്ന് ആർമി കട്ട് സ്വീകരിക്കുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്‌തപ്പോൾ, മിലിന്ദിന്റെ മറ്റൊരു ഫോട്ടോയിൽ വിൻഡ്‌ചീറ്ററും ഒരു ജോടി ജീൻസും ചപ്പൽസും ധരിച്ച് താഴ്‌വരയിലൂടെ സൈക്കിൾ ഓടിക്കുന്ന കാഴ്ചയായിരുന്നു. ബാരാമുള്ളയിൽ നിന്ന് ഉറിക്ക് സമീപമുള്ള നിയന്ത്രണരേഖയിലേക്ക് മിലിന്ദ് 65 കിലോമീറ്റർ സഞ്ചരിച്ചു.

   Summary: From making us fall in love with his chiseled physique in Alisha Chinai’s ‘Made in India’ Indi-pop album back in the ’90s, to his athletic antics that have us in awe ever since, Milind Soman remains at the pinnacle of his sport even at 56. Milind rode 80 km with a friend in just over 3 hours recently
   Published by:user_57
   First published: