തിരുവനന്തപുരം: എടിഎം എന്നാൽ ആറ്റിങ്ങലുകാര്‍ക്ക് ഇനിമുതൽ എനി ടൈം മണി മാത്രമല്ല, എനി ടൈം മിൽക്ക് കൂടിയാണ്. അതായത് ഏത് സമയത്തും പാല് വാങ്ങാവുന്ന കൗണ്ടര്‍. വെറും പാലല്ല, നല്ല ശുദ്ധമായ പശുവിൽ പാൽ എടിഎം വഴി ആവശ്യത്തിന് അളവിൽ കിട്ടും. സമയം നോക്കി കടയിലെത്തുകയോ പാൽ സൊസൈറ്റിക്കാരുടെ സൗകര്യം നോക്കി ക്യു നിൽക്കുകയോ വേണ്ടെന്നതാണ് ഏറ്റവും വലിയ ആശ്വാസം.
ക്ഷീര കര്‍ഷകരുടെ സംഘടനയായ മിൽകോ ആറ്റിങ്ങൽ വീരളം ജംങ്ഷനിലാണ് മിൽക്ക് എടിഎം തുടങ്ങിയത്. സംസ്ഥാനത്തെ തന്നെ ആദ്യ പരീക്ഷണമാണ് ഇത്.
പണമോ മിൽകോ നൽകുന്ന കാര്‍ഡോ ഉപയോഗിച്ച് കൗണ്ടറിൽ നിന്ന് പാല് അളന്ന് കിട്ടും. മിൽകോയുടെ കാര്‍ഡാണ് കയ്യിലുള്ളതെങ്കിൽ അത് റീ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യവും എടിഎം കൗണ്ടറിൽ ലഭ്യമാണ്. പാല് കൊണ്ടു പോകുന്നതിന് കുപ്പിയോ പാത്രമോ ഉപഭോക്താക്കൾ കയ്യിൽ കരുതണം.
500 ലിറ്ററാണ് എടിഎം കൗണ്ടറിന്‍റെ സംഭരണ ശേഷി.
ക്ഷീര കര്‍ഷകര്‍ക്കും ഏറെ പ്രയോജനകരമാണ് പദ്ധതിയെന്ന് മിൽകോ ക്ഷീര കര്‍ഷക സംഘം സെക്രട്ടറി അനിൽകുമാര്‍ പറയുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിൽക്ക് കൗണ്ടര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ആറ്റിങ്ങലിലെ പദ്ധതിയുടെ വിജയം അനുസരിച്ച് മറ്റിടങ്ങളിൽ കൂടി മിൽക് എടിഎമ്മുകൾ തുടങ്ങാനാണ് മിൽകോയുടെ ആലോചന. എടിഎമ്മിന് തൊട്ടടുത്ത കൗണ്ടറിൽ പാലുൽപന്നങ്ങളും ലഭ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Milco, Milk atm, Milk atm in attingal, Milk society