ഒരു കുഞ്ഞിന് (infant) ഏറ്റവും അത്യാവശ്യമായി വേണ്ട ആഹാരം (food) മുലപ്പാലാണ് (breast milk). കുഞ്ഞിന്റെ ആരോഗ്യത്തിന് (health) ആവശ്യമായ എല്ലാ പോഷകങ്ങളും (nutrients) മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. നവജാത ശിശുവിന് ആദ്യത്തെ ആറ് മാസം മുലപ്പാല്‍ മാത്രമായിരിക്കും ആഹാരമായി നല്‍കുക. കുഞ്ഞിന് ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ അസുഖങ്ങളില്‍ (diseases) നിന്നും മുലപ്പാല്‍ സംരക്ഷണം നൽകുന്നു. ഭാരക്കുറവുള്ള കുട്ടികളും മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളും അസുഖങ്ങള്‍ മൂലം മരണപ്പെടാനുള്ള (death) സാധ്യതയും മുലപ്പാല്‍ ഇല്ലാതാക്കുന്നു.
അതേസമയം ചില സന്ദര്‍ഭങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ലഭിക്കാതെ വരുന്നു. പ്രസവിച്ച അമ്മയുടെ മരണം, അമ്മയ്ക്ക് ശരിയായി മുലയൂട്ടാന്‍ കഴിയാത്തത്, അമ്മമാര്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് തുടങ്ങിയവയൊക്കെ ഇതിന് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മറ്റ് മുലയൂട്ടുന്ന അമ്മമാര്‍ മുലപ്പാല്‍ ദാനം ചെയ്യുകയോ മിൽക്ക് ബാങ്കുകളെ ആശ്രയിക്കുകയോ ഒക്കെയാണ് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി.
മില്‍ക്ക് ബാങ്ക് പോലുള്ള സംവിധാനങ്ങളിലൂടെ ലോകത്തിലെ എല്ലാ നവജാത ശിശുക്കള്‍ക്കും മുലപ്പാല്‍ ലഭ്യമാക്കാൻ സാധിക്കാറുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഇത്തരം ബാങ്കുകളില്‍ മുലപ്പാല്‍ നിക്ഷേപിക്കാം. സ്വന്തം അമ്മയില്‍ നിന്നും മുലപ്പാല്‍ സ്വീകരിക്കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങളുടെ സംരക്ഷകര്‍ ഇവിടെ നിന്നും മുലപ്പാല്‍ വാങ്ങി കുഞ്ഞുങ്ങള്‍ക്ക് നല്കുന്നു. ആശുപത്രികളും നഴ്സിംഗ് ഹോമുകളും ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് പോലും ഈ സംവിധാനം മികച്ച സേവനമാണ് നടത്തിയത്.
വൈറസ് ബാധ മൂലമോ മറ്റ് നിരവധി പ്രശ്നങ്ങള്‍ കാരണമോ ഒക്കെ ഈ സമയത്ത് പല അമ്മമാര്‍ക്കും കുഞ്ഞുങ്ങളുടെ അടുത്ത് എത്താന്‍ സാധിച്ചിരുന്നില്ല. അവര്‍ക്കെല്ലാം മില്‍ക്ക് ബാങ്കുകള്‍ വലിയ ആശ്വാസമായിരുന്നു. 2020ല്‍ ഇന്റര്‍നാഷണല്‍ ബ്രെസ്റ്റ് ഫീഡിംഗ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നിലവില്‍ ഇന്ത്യയില്‍ 80 ലധികം മില്‍ക്ക് ബാങ്കുകളുണ്ട്.
Also Read-
അമിതമായി വെള്ളം കുടിക്കുന്നതും അപകടം; അറിയേണ്ട കാര്യങ്ങൾ
അമ്മമാര്‍ തങ്ങളുടെ മുലപ്പാല്‍ മറ്റ് കുഞ്ഞുങ്ങള്‍ക്കായി ദാനം ചെയ്യുന്നത് വളരെ ഉദാത്തമായ കാര്യമാണ്. ലോകത്തെമ്പാടുമുള്ള നിരവധി കുഞ്ഞുങ്ങളുടെ ജീവന് രക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ആഗസ്റ്റ് 1- ആഗസ്റ്റ് 7 വരെയുള്ള ദിവസങ്ങള്‍ ലോക മുലയൂട്ടല്‍ വാരമായാണ് ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ മില്‍ക്ക് ബാങ്ക് പോലുള്ള സംവിധാനങ്ങളെ ഇത്തരം സന്ദര്‍ഭങ്ങളില്‍ അഭിനന്ദിക്കേണ്ടത് അത്യാവശ്യമാണ്.
അതേസമയം, മുലപ്പാല്‍ ദാനം ചെയ്ത ഒരു അമ്മയെക്കുറിച്ച് കുറച്ച് നാള് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. 34കാരിയായ സാറയ്ക്ക് പ്രസവസമയത്ത് തന്റെ കുഞ്ഞിനെ നഷ്ടമായി. കുഞ്ഞിന്റെ മരണം ഉണ്ടാക്കിയ വിഷമത്തിനിടയിലും ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞുങ്ങള്‍ക്ക് തന്റെ മുലപ്പാല്‍ ജീവാമൃതമായി നല്‍കിക്കൊണ്ട് അവര്‍ ശ്രദ്ധ നേടുകയായിരുന്നു. കുഞ്ഞുങ്ങള്‍ക്കായി 50 കുപ്പിയോളം മുലപ്പാല്‍ (28 ലിറ്റര്‍) ആണ് അവര്‍ സംഭാവന ചെയ്തതെന്ന് മെട്രോ യുകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗര്‍ഭാവസ്ഥയുടെ 38-ാം ആഴ്ചയില്‍ സാറയ്ക്ക് അമിതമായ രക്തസ്രാവം തുടങ്ങി. പ്രസവ സമയത്തിന് മുന്‍പ് പ്ലാസന്റ യൂട്രസില്‍ നിന്ന് വേറിട്ടുപോകുന്ന പ്ലാസന്റല്‍ അബ്റപ്ഷന് എന്ന അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നതോടെ അവരുടെ നില ഗുരുതരമായി. സാറയ്ക്ക് ജീവന് തിരിച്ച് കിട്ടിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.