• HOME
  • »
  • NEWS
  • »
  • life
  • »
  • Reproductive Health|പുരുഷന്മാർ പ്രത്യുൽപ്പാദന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Reproductive Health|പുരുഷന്മാർ പ്രത്യുൽപ്പാദന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വരും തലമുറയ്ക്ക് വേണ്ടി മികച്ച പ്രത്യുല്പാദന ആരോഗ്യത്തെക്കുറിച്ച് നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

representative image

representative image

  • Last Updated :
  • Share this:
    ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ ജീവിതശൈലിയിൽ (Lifestyle) പിരിമുറുക്കങ്ങളും സമ്മർദ്ദവും കൂട്ടുന്നതിന് കാരണമായി. ഇത് പ്രത്യുൽപ്പാദന ആരോഗ്യത്തെയും വളരെയധികം ബാധിക്കുന്നുണ്ട്. മോശം പ്രത്യുൽപ്പാദന ആരോഗ്യം (Poor reproductive health) ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വരും തലമുറയ്ക്ക് വേണ്ടി മികച്ച പ്രത്യുല്പാദന ആരോഗ്യത്തെക്കുറിച്ച് നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

    വർഷങ്ങളായി ആരോഗ്യ വിദഗ്ധർ പറയുന്നതും മികച്ച പ്രത്യുൽപ്പാദന ആരോഗ്യം നിലനിർത്തുന്നതിനുമായി പുരുഷന്മാർ മനസ്സിൽ സൂക്ഷിക്കേണ്ടതുമായ ഏറ്റവും അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഇതാ..

    പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

    അലസമായ ജീവിതശൈലി ഒഴിവാക്കി ഉന്മേഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക

    എച്ച്ഐവി (HIV), എസ്ടിഐ (STI)പോലുള്ള ലൈംഗിക രോഗങ്ങളെ ചെറുക്കാനുള്ള മാർഗങ്ങൾ തേടുക

    അമിതമായ സമ്മർദ്ദം നാഡീ തകർച്ചയ്ക്ക് കരണമാകുമെന്നതിനാൽ അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.

    Also Read-Weight Loss | ശരീരഭാരമാണോ പ്രശ്നം? ഈ ശീലങ്ങൾ മാറ്റിയാൽ അമിതഭാരം വേ​ഗത്തിൽ കുറയ്ക്കാം

    അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.

    ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ അളവിൽ വ്യായാമം ചെയ്യുക.

    മനുഷ്യനും അവരുടെ പ്രത്യുൽപ്പാദന ആരോഗ്യം നന്നായി ശ്രദ്ധിക്കാൻ അറിഞ്ഞിരിക്കേണ്ട മറ്റ് ചില പ്രധാന കാര്യങ്ങൾ ഇതാ

    ലൈംഗികമായി പകരുന്ന രോഗങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധം ഉണ്ടായിരിക്കണം

    എച്ച്ഐവി (HIV -human immunodeficiency virus), സിഫിലിസ് (Syphilis) ക്ലാമിഡിയ (Chlamydia), ഹെർപ്പിസ് (Herpes), തുടങ്ങിയ ലൈംഗികമായി പകരുന്ന രോഗങ്ങളെക്കുറിച്ച് പുരുഷന്മാർക്കിടയിൽ വളരെയധികം അവബോധം ആവശ്യമാണ്. ഇതുവരെ ഈ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു വാക്സിൻ ഇല്ലാത്തതിനാൽ, ഈ രോഗങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിഞ്ഞിരിക്കുകയും വേണ്ട കാര്യങ്ങൾ ചെയ്യുകയും വേണം. കൂടാതെ ഇത്തരം രോഗങ്ങളെ അകറ്റി നിർത്താനായി ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കണം.

    ആരോഗ്യത്തോടെ ഇരിക്കാൻ വ്യായാമം (exercise) അത്യാവശ്യമാണ്

    യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹൃദയാഘാത കേസുകളും (heart attacks) അകാല മരണങ്ങളും ആശങ്കാജനകമാണ്. ഇതിന് ഒരു പ്രധാന കാരണം വ്യായാമമില്ലാത്ത അലസമായ ജീവിതശൈലിയാണ്. ജോഗിംഗ്, നീന്തൽ, യോഗ തുടങ്ങിയ ശാരീരിക വ്യായാമങ്ങൾ യുവാക്കൾ പതിവായി ശീലിക്കണം. ഇല്ലെങ്കിൽ ഇത് ബീജത്തിന്റെ കൗണ്ട് കുറയുന്നത് പോലുള്ള പ്രത്യുൽപ്പാദന ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

    ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക

    അനാരോഗ്യകരമായ അധിക ഉപ്പ് അടങ്ങിയ പാക്കേജ് ഭക്ഷണങ്ങളും പ്രൊസസ്ഡ് ഫുഡുകളും (processed foods) നിർബന്ധമായും ഒഴിവാക്കണം. കാരണം ശരീരത്തിന്റെ ആരോഗ്യത്തിന് കോട്ടം വരുത്തുന്ന ഭക്ഷണങ്ങളാണ് അവ. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്ന ഭക്ഷണം ശീലമാക്കണം. അവയിൽ എട്ട് മുതൽ ഒൻപത് ഗ്ലാസ് വെള്ളവും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും വേണം.
    Published by:Naseeba TC
    First published: