നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Mimics parade @ 40 | നിരനിരയായി നിന്ന് മലയാളിയെ ചിരിപ്പിച്ച മിമിക്‌സ് പരേഡിന് വയസ് 40 ആയി

  Mimics parade @ 40 | നിരനിരയായി നിന്ന് മലയാളിയെ ചിരിപ്പിച്ച മിമിക്‌സ് പരേഡിന് വയസ് 40 ആയി

  അന്നുണ്ടാക്കിയ ചിരിയുടെ അലകടല്‍ ലോകത്ത് മലയാളികളുളള ഇടത്തെല്ലാം തിരയടിച്ചു.

  Mimics Parade

  Mimics Parade

  • Share this:
   കൊച്ചി: മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വളര്‍ന്ന ജനപ്രിയ കലാവിരുന്നായ മിമിക്‌സ് പരേഡ് എന്ന കലാരൂപത്തിന് നാലു പതിറ്റാണ്ട് തികയുന്നു. 1981 സെപ്റ്റംബര്‍ 21ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാള്‍ വേദിയില്‍ നിരത്തി വച്ചിരിക്കുന്ന മൈക്കുകള്‍ക്ക് മുന്നിലേക്ക് ഒരേ പോലത്തെ ജൂബയിട്ട് എത്തിയ ആറു ചെറുപ്പക്കാര്‍ നടത്തിയ മിമിക്സ് പരേഡ് പ്രകടനം ഇന്നും മലയാളികളുടെ ചിരി ഓര്‍മകളില്‍ നിന്ന് മായില്ല. അന്നുണ്ടാക്കിയ ചിരിയുടെ അലകടല്‍ ലോകത്ത് മലയാളികളുളള ഇടത്തെല്ലാം തിരയടിച്ചു. മിമിക്രി എന്ന കലാരൂപത്തെ മുഴുനീള കലാരൂപമാക്കി മാറ്റിയത് കലാഭവന്റെ സ്വന്തം ആബേലച്ചന്‍.

   സംവിധായകരായ സിദ്ധിഖ്, ലാല്‍, കൊച്ചിന്‍ ഹനീഫ, നടന്മാരായ സലിംകുമാർ, ദിലീപ്, ജയറാം, ഹരിശ്രീ അശോകന്‍, എൻഎഫ് വർഗീസ് തുടങ്ങി സിനിമയിലെ മുന്‍നിര താരങ്ങളായവരും താരപ്രഭയിലേക്ക് എത്താതെ പൊലിഞ്ഞുപോയവരുമായ നിരവധി പേരെ മിമിക്‌സ് പരേഡ് സംഭാവന ചെയ്തു.

   മിമിക്സ് പരേഡ് വന്ന വഴി
   മിമിക്സ് പരേഡ് എന്ന പേര് നിര്‍ദേശിച്ചത് സിദ്ദിഖായിരുന്നു. ആദ്യ പരിപാടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍. ആദ്യ ബുക്കിങ് സംവിധായകന്‍ രാജീവ് കുമാറിന്റെയും. അതിനു ശേഷം കലാഭവന്റെ ചിരി മേളം കേരളക്കരയില്‍ വ്യാപിച്ചു. പിന്നെ ഗൾഫിലേക്കും.

   കലാഭവനൊക്കെ വലിയ സ്ഥാപനമല്ലേ? നമ്മുക്ക് പറ്റില്ല
   കലാഭവന്‍ മിമിക്രി വച്ചുള്ള പരിപാടി ആലോച്ചിക്കുന്നതായി ലാല്‍ സിദ്ദിഖിനെ അറിച്ചു. കലാഭവനൊക്കെ വലിയ സ്ഥാപനമല്ലേ നമ്മുക്ക് പറ്റില്ലെന്ന് ലാലിനോട് സിദ്ദിഖ് പറഞ്ഞു. എന്നാല്‍ ലാല്‍ സിദ്ദിഖില്ലാതെ കലാഭവനിലേക്കില്ലെന്ന് തീരുമാനിച്ചിരുന്നു. അവസരം നഷ്ടപ്പെടേണ്ടെന്ന് കരുതി ലാലിനൊപ്പം സിദ്ദിഖ് കലാഭവനിലേക്ക്. ആബേലച്ചനെ കണ്ടു. പിന്നീട് കലാഭവന്റെ ഭാഗമായി മാറി.

   കലാഭവന്റെ ആദ്യ കാലം
   കലാഭവന്റെ ആദ്യ കാല അംഗങ്ങളായ സിദ്ദിഖും ലാലുമായിരപുന്നു സ്‌ക്രിപ്റ്റ് റൈറ്റേഴ്സ്. ചിരിയുടെ മലപ്പടക്കം കൊളുത്താന്‍ വേദിയില്‍ കെ എസ് പ്രസാദ്, അന്‍സാര്‍, സിദ്ദിഖ്, ലാല്‍, റഹ്‌മാന്‍, വര്‍ക്കിച്ചന്‍ പേട്ട എന്നിവരും. പിന്നീട് നിരവധി കലാകരന്മാര്‍ കലാഭവനില്‍ മിമിക്രിയിലൂടെ സിനിമതാരങ്ങളായി മാറി. നിലയ്ക്കാത്ത ചിരി ഓര്‍മകള്‍ ഇപ്പോഴും കലാഭവന് ബാക്കിയാണ്.

   കോട്ടയത്തെ തേങ്ങാക്കുല കൊച്ചിയിലുണ്ടാക്കിയ പുലിവാല്‍
   കോട്ടയത്ത് മാമന്‍ മാപ്പിള ഹാളില്‍ നടന്ന പരിപാടി കഴിഞ്ഞിട്ടും സംഘാടകര്‍ സല്‍ക്കരിച്ച് മതിയായില്ല. ഒടുവിൽ ഓഡിറ്റേറിയത്തില്‍ അലങ്കാരത്തിന് വെച്ച രണ്ട് ചെന്തെങ്ങിന്‍ കുലകള്‍ എടുത്ത് വണ്ടിയില്‍ വെച്ചു. പോകുന്ന വഴിക്കു കഴിക്കാമെന്ന് സംഘാടകര്‍. എന്നാല്‍ അത് ആര്‍ക്കും വേണ്ടതായി. അവസാനം ലാലും സിദ്ദിഖും അത് എറണാകുളത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

   പുലര്‍ച്ചെ തേങ്ങയുമായി നടന്നു ചെന്നത് നടന്ന് ചെന്നത് രണ്ടു പൊലീസുകാരുടെ മുന്നിലേക്ക്. തേങ്ങയുമായി എങ്ങോട്ടാണെന്ന ചോദ്യവും. കയ്യിലുണ്ടായിരുന്ന പൊതിയിലെ ജൂബ മോഷണം കഴിഞ്ഞ് വേഷം മാറാനെന്ന് പൊലീസുകാര്‍ ഉറപ്പിച്ചു. ഒടുവില്‍ സ്ഥിരമായി ചായകുടിക്കുന്ന പുല്ലേപ്പടി ജംഗ്ഷനിലെ മൂസാക്കയുടെ സഹായം തേടി. അദ്ദേഹം അടിക്ക് അനുകൂലമായി സാക്ഷി പറഞ്ഞു. അങ്ങനെ 'രണ്ടു പ്രമുഖരും' രക്ഷപെട്ടു.
   Published by:Jayesh Krishnan
   First published:
   )}