മണ്ഡലകാലത്ത് കാനനവാസന്റെ ഉറക്കുപാട്ടുമായി കേന്ദ്രസാംസ്ക്കാരിക മന്ത്രാലയം; ബോബിലിവീണയിൽ ഹരിവരാസനം

ബോബിലിവീണയുടെ ഈണത്തിലുള്ള ഹരിവരാസനം ആണ് മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: November 19, 2020, 8:28 PM IST
മണ്ഡലകാലത്ത് കാനനവാസന്റെ ഉറക്കുപാട്ടുമായി കേന്ദ്രസാംസ്ക്കാരിക മന്ത്രാലയം; ബോബിലിവീണയിൽ ഹരിവരാസനം
ശബരിമല
  • Share this:
സന്നിധാനം; ശബരിമലയിൽ അയ്യപ്പന്‍റെ ഉറക്കുപാട്ടാണ് ഹരിവരാസനം. ഈ മണ്ഡലകാലത്ത് കാനനവാസന്റെ ഉറക്കുപാട്ടുമായി കേന്ദ്രസാംസ്ക്കാരിക മന്ത്രാലയം. ബോബിലിവീണയുടെ ഈണത്തിലുള്ള ഹരിവരാസനം ആണ് മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്.

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ശ്രീ കോവിലിൽ പാടുന്ന കീർത്തനമാണ് ഹരിവരാസനം. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. യേശുദാസിന്റെ ശബ്ദത്തിലാണ് പുറത്ത് മൈക്കിലൂടെ കേൾപ്പിക്കുന്നത്. ബോബിലി വീണയുടെ പ്രചരണത്തിന്‍റെ ഭാഗമായി കൂടിയാണ് കേന്ദ്ര സാസ്ക്കാരിക മന്ത്രാലയം ഹരിവരാസനം പങ്കുവെച്ചിരിക്കുന്നത്.


അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ ശാസ്താവിനെ ഉറക്കുവാൻ രാത്രി പാടാറുള്ളത്‌.

എന്താണ് ബോബിലി വീണ?

കർണാടക ശാസ്ത്രീയ സംഗീതത്തിൽ ഉപയോഗിക്കുന്ന വലിയൊരു സ്ട്രിംഗ് ഉപകരണമാണ് ബോബിലി വീണ. ബോബിലി എന്ന സ്ഥലത്തുനിന്നാണ് ആദ്യമായി വന്നതിനാലാണ് ഇതിന് ആ പേര് നൽകിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ബോബിലിയിലാണ് ബോബിലി വീണ കണ്ടുപിടിച്ചതെന്ന് കരുതപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിൽ പെഡ റായുഡുവിന്റെ ഭരണകാലത്താണ് വീണ നിർമ്മാണം ആരംഭിച്ചത്. അക്കാലത്ത് വീണ ഉപയോഗിക്കുന്നത് ഇന്ത്യയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ ഒരു പതിവായിരുന്നു.

അന്ന് സംഗീതത്തോട് താൽപ്പര്യമുണ്ടായിരുന്ന, ഭരണാധികാരികൾ ഇതിനോട് ഇഷ്ടം പ്രകടിപ്പിക്കുകയും അവരിൽ പലരും വീണ അഭ്യസിക്കാനും തുടങ്ങി. ബോബിലിയിൽ, വീണ വിതരണം ചെയ്യുന്നത് സർവ്വസിദ്ദി സമുദായ കരകൗശല വിദഗ്ധരാണ്. ഗൊല്ലപ്പള്ളിയിൽ നിന്നുള്ളവരായിരുന്നു ഈ കരകൌശല വിദഗ്ധർ. ഈ സംഗീതോപകരണം നിർമ്മിക്കുന്ന കരകൌശല സമൂഹത്തെ "ബോബിലി വീണ സമുദായം" (ബോബിലി വീണ കമ്മ്യൂണിറ്റി) എന്ന് വിളിക്കുന്നു.
Published by: Anuraj GR
First published: November 19, 2020, 8:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading