ട്രാൻസ്ജെൻഡർ പ്രവർത്തകയെ ജീവിതസഖിയാക്കി മിസ്റ്റർ കേരള
ട്രാൻസ്ജെൻഡർ പ്രവർത്തകയെ ജീവിതസഖിയാക്കി മിസ്റ്റർ കേരള
ഡിവൈഎഫ്ഐ ട്രാൻസ്ജെൻഡർ വിഭാഗം യൂണിറ്റ് പ്രസിഡന്റാണ് നൃത്താധ്യാപിക കൂടിയായ ശിഖ. ഫേസ്ബുക്കിലൂടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയായ പ്രവീൺ ശിഖയെ പരിചയപ്പെടുന്നത്
തൃശൂർ: ട്രാൻസ്ജെൻഡറെ വിവാഹം കഴിച്ച് മിസ്റ്റർ കേരള പുരസ്ക്കാര ജേതാവ്. ഇരിങ്ങാലക്കുട പടിയൂർ മുളങ്ങിൽ പുഷ്കരന്റെ മകൻ പ്രവീൺ ആണ് ആലപ്പുഴ ചെങ്ങാലൂർ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖയെ വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷത്തെ മിസ്റ്റർ കേരള മത്സരത്തിൽ 60 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനം പ്രവീണിനായിരുന്നു.
ഡിവൈഎഫ്ഐ ട്രാൻസ്ജെൻഡർ വിഭാഗം യൂണിറ്റ് പ്രസിഡന്റാണ് നൃത്താധ്യാപിക കൂടിയായ ശിഖ. ഫേസ്ബുക്കിലൂടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ കൂടിയായ പ്രവീൺ ശിഖയെ പരിചയപ്പെടുന്നത്. ഇവരുടെ പരിചയം പിന്നീട് പ്രണയമായി മാറുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്.
കഴിഞ്ഞ മാസം തൃശൂരിലെ മാരിയമ്മൻ കോവിലിൽവെച്ച് വിവാഹിതരായ ഇരുവരും പിന്നീട് തിരുവനന്തപുരത്തെ രജിസ്ട്രാർ ഓഫീസിൽവെച്ച് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പുന്നിച്ചിപ്പാടം എംപവർ ജിമ്മിൽ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീൺ ഈ വർഷത്തെ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനുള്ള കഠിനപരിശ്രമത്തിലാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.