• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എക്‌സാം വാരിയേഴ്‌സ് : വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകാന്‍ മോദിയുടെ പുസ്തകം

സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുകയാണ് പുസ്തകത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.

Asha Sulfiker | news18
Updated: February 10, 2018, 3:56 PM IST
എക്‌സാം വാരിയേഴ്‌സ് : വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകാന്‍ മോദിയുടെ പുസ്തകം
സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുകയാണ് പുസ്തകത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.
Asha Sulfiker | news18
Updated: February 10, 2018, 3:56 PM IST
 

ന്യൂഡല്‍ഹി : ജീവിതത്തിലും വിദ്യാഭ്യാസ കാലഘട്ടത്തിലുമുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ഉപദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സാം വാരിയേഴ്‌സ് എന്ന പേരില്‍ മോദി രചിച്ച പുസ്തകത്തില്‍ പരീക്ഷകള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും പകരുന്ന ഉപദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുകയാണ് പുസ്തകത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.

നേരത്തെ തന്റെ മന്‍ കീ ബാത്ത് എന്ന പരിപാടിയിലൂടെയും പരീക്ഷാകാലത്തെ ഉത്സവാഘോഷത്തോടെ നേരിടാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മോദി ഉപദേശിക്കാറുണ്ടായിരുന്നു. പരീക്ഷാകാലത്തിന് മുന്‍പ് പുസ്തകം രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാനാണ് പദ്ധതി. 206 പേജുകളുള്ള പുസ്തകം പുറത്തിറക്കുന്നത് പെന്‍ഗ്വിന്‍ ഇന്ത്യയാണ്.

 

 
First published: February 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍