• HOME
 • »
 • NEWS
 • »
 • life
 • »
 • MOHALLA CLINICS IN DELHI ARE MADE FROM ABANDONED SHIPPING CONTAINERS SAR

ഉപേക്ഷിച്ച ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍; ഡല്‍ഹിയിലെ മൊഹല്ലാ ക്ലിനിക്കുകൾ നിര്‍മ്മിച്ചത് ഇങ്ങനെ

ഇതില്‍ ഒരു പരിശോധന മുറി, റിസപ്ഷന്‍, കാത്തിരിപ്പ് കേന്ദ്രം, പുറത്ത് നിന്ന് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഒരു ഫാര്‍മസി, ഒരു വാഷ് റൂം എന്നിവ ഉള്‍പ്പെടുന്നു.

News18

News18

 • Share this:
  ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്കുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നത് ഉപേക്ഷിച്ച ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍. തലസ്ഥാനത്തെ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ മൊഹല്ല ക്ലിനിക്കുകളായി രൂപമാറ്റം വരുത്തിയ കണ്ടെയ്‌നറുകള്‍ ഒതുക്കമുള്ളതും മറ്റു സ്ഥലങ്ങളിലേക്ക് നീക്കാൻ കഴിയുന്നതുമാണ്. ഷക്കൂര്‍ ബസ്തി, റാണി ബാഗ് എന്നീ രണ്ട് നഗര കേന്ദ്രങ്ങളിലായി ആദ്യ ഘട്ടത്തില്‍ രണ്ട് ക്ലിനിക്കുകള്‍ ഉദ്ഘാടനം ചെയ്യും. ടാറ്റ പവര്‍ ഡിഡിഎല്ലിന്റെ പിന്തുണയോടെയാണ് ഡല്‍ഹി സര്‍ക്കാർ ആം ആദ്മി മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

  ഡല്‍ഹിയിലെയും ഹരിയാനയിലെയും വിവിധ കണ്ടെയ്‌നര്‍ യാര്‍ഡുകളില്‍ നിന്ന് കൊണ്ടുവന്ന ഷിപ്പിംഗ് കണ്ടെയ്‌നറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 20 അടി നീളമുള്ള രണ്ട് കണ്ടെയ്‌നറുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു ക്ലിനിക്കായി മാറ്റിയിരിക്കുകയാണ്. ഇതില്‍ ഒരു പരിശോധന മുറി, റിസപ്ഷന്‍, കാത്തിരിപ്പ് കേന്ദ്രം, പുറത്ത് നിന്ന് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഒരു ഫാര്‍മസി, ഒരു വാഷ് റൂം എന്നിവ ഉള്‍പ്പെടുന്നു. പതിവ് ആരോഗ്യ പരിശോധനകളും, ടെസ്റ്റുകളും, മരുന്ന് വാങ്ങലിനും ഒക്കെയായി പൂര്‍ണ്ണമായും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വേണ്ട എല്ലാ കാര്യങ്ങളും ഇവിടെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

  ക്ലിനിക്കുകള്‍ മുന്‍കൂട്ടി തയ്യാറാക്കി വച്ച് ആവശ്യമായ സ്ഥലത്ത് കൊണ്ട് വന്ന് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇലക്ട്രിക്കല്‍ ഉപകരണങ്ങൾ, ലൈറ്റിംഗ് ഫര്‍ണിച്ചറുകള്‍, അത്യാവശ്യ ഇന്റീരിയര്‍ ഫിനിഷുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. കണ്ടെയ്‌നറുകളുടെ ഒതുങ്ങിയ വലുപ്പം കാരണം അവ വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ കൊണ്ടുപോകാനും കുറഞ്ഞ സൈറ്റ് നിര്‍മ്മാണത്തിലൂടെ സ്ഥാപിക്കാനും സാധിക്കും. ശുചിത്വ പൂര്‍ണവും തൃപ്തി നല്‍കുന്ന രീതിയിലുമാണ് ഇന്റീരിയറുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഉള്ളിലുള്ള എയര്‍ കണ്ടീഷനിംഗും ഇന്‍സുലേറ്റഡ് വാളുകളും ഡല്‍ഹിയിലെ ചൂടില്‍ നിന്ന് സന്ദര്‍ശകരെ സംരക്ഷിക്കുന്നു.

  വിനൈല്‍ ഫ്‌ലോറിംഗ്, മെഡിക്കല്‍ ഗ്രേഡ് രീതിയിലുള്ള സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് തയ്യാറാക്കിയ മട്ടുപ്പാവും മറ്റു ഇന്റീരിയര്‍ സൗകര്യങ്ങളും പരിപാലിക്കാന്‍ എളുപ്പമാണ്. ഡല്‍ഹിയിലെ എല്ലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് സ്ഥലത്തിന് ബുദ്ധിമുട്ടുള്ളതും പ്രീമിയം ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങള്‍ക്ക് പരിമിതമായ സാധ്യതയുള്ളതുമായ, തിങ്ങിനിറഞ്ഞ റെസിഡന്‍ഷ്യല്‍ കോളനികളില്‍ കാര്യക്ഷമവും ഉയര്‍ന്ന നിലവാരമുള്ളതുമായ ആരോഗ്യപരിപാലന മാതൃക സൃഷ്ടിക്കുക എന്നതാണ് മൊഹല്ല ക്ലിനിക്കുകള്‍ കൊണ്ടുദ്ദേശിക്കുന്നത്. ഈ നിര്‍മ്മാണത്തിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത് ഡല്‍ഹിയിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ 'ആര്‍ക്കിടെക്ചര്‍ ഡിസിപ്ലിന്‍' ആണ്.

  ആര്‍ക്കിടെക്ചര്‍ ഡിസിപ്ലിന്റെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ് അക്ഷത് ഭട്ട് പറയുന്നതിങ്ങനെയാണ്, ''ഉപേക്ഷിക്കപ്പെട്ട ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ ഘടനാപരമായ കരുത്ത് ക്ലിനിക്കിന്റെ രൂപകല്‍പ്പനയ്ക്കായി ഉപയോഗിക്കുകയും, ഇത് ചെലവേറിയ പരിഷ്‌ക്കരണങ്ങളുടെ അല്ലെങ്കില്‍ കസ്റ്റം ബില്‍ഡ് കൂട്ടിച്ചേര്‍ക്കലുകളുടെ ആവശ്യകത കുറയ്ക്കുന്നു. ഈ രീതിയില്‍ വ്യാവസായികാനന്തര മാലിന്യങ്ങള്‍, താങ്ങാവുന്ന ചെലവില്‍ ആരോഗ്യ പരിപാലനത്തിനുള്ള ഒരു ഇടമായി പുനര്‍നിര്‍വചിക്കുന്നു. ഉപേക്ഷിക്കപ്പെട്ടുപ്പോയ എന്തെങ്കിലും എടുത്ത് അതിന് പുതിയൊരു ജീവന്‍ നല്‍കിക്കൊണ്ട്, മൊഹല്ല ക്ലിനിക്കുകള്‍ നമ്മുടെ രാജ്യത്തെ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ പ്രതിസന്ധിക്ക് സുസ്ഥിരമായ ഒരു പരിഹാരം അവതരിപ്പിക്കുന്നു.''

  ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്, ''ഡല്‍ഹിക്കാര്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണ സംവിധാനം നല്‍കാമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തു. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, എന്ന് പറയുമ്പോള്‍ ഇതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞ ചേരികളിലേക്ക് അവിടുത്തെ ഇടുങ്ങിയ തെരുവുകളിലൂടെ ഇത്തരം ക്ലിനിക്കുകള്‍ കൊണ്ടുവന്ന് എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ സാധിക്കും.''
  Published by:Sarath Mohanan
  First published:
  )}