• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീൽചെയർ ജീവിതത്തിന്റെ നിസഹായത ഓർമപ്പെടുത്തി ലാലേട്ടന്റെ ബ്ലോഗ്

Gowthamy GG | news18
Updated: April 3, 2018, 3:52 AM IST
വീൽചെയർ ജീവിതത്തിന്റെ നിസഹായത ഓർമപ്പെടുത്തി ലാലേട്ടന്റെ ബ്ലോഗ്
A file Photo of Mohanlal
Gowthamy GG | news18
Updated: April 3, 2018, 3:52 AM IST
നീണ്ട ഇടവേളയ്ക്ക് ശേഷം ബ്ലോഗുമായി നടൻ മോഹൻലാൽ. വിൽചെയറിൽ ഒതുങ്ങിപ്പോകുന്ന ജീവിതങ്ങളുടെ നിസഹായാവസ്ഥ പങ്കുവയ്ക്കുന്നതാണ് മോഹൻ ലാലിന്റെ ബ്ലോഗ്. പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ച പശ്ചാത്തലത്തിലാണ് മോഹൻലാൽ ബ്ലോഗ് എഴുതിയിരിക്കുന്നത്.

വീൽചെയറിൽ ജീവിക്കുന്ന ഡോക്ടർ സുഹൃത്ത് പങ്കുവച്ച ആശങ്കകളും ദു:ഖവും മോഹൻ ലാൽ തന്റെ ബ്ലോഗിലൂടെ മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്നുണ്ട്. ഓടിച്ചാടി നടക്കുകയായിരുന്ന അമ്മ വീൽചെയറിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോൾ അനുഭവിച്ച ദുഃഖം താൻ നേരിട്ട് കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം ബ്ലോഗിൽ വ്യക്തമാക്കുന്നു. പ്രണയം എന്ന ചിത്രത്തിൽ താൻ അവതരിപ്പിച്ച കഥാപാത്രം വീൽചെയറിൽ ജീവിക്കുന്നതായിരുന്നുവെന്നും അപ്പോൾ അത്തരം വ്യക്തികളുടെ മനോവ്യാപാരങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ലാൽ പറയുന്നു.

ആരാധനാലയം, തിയേറ്റർ, റെയിൽവേസ്റ്റേഷൻ എന്നിങ്ങനെ എവിടെപ്പോകാനും വീൽചെയറിൽ ജീവിക്കുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് സുഹൃത്തിനെ ഉദ്ധരിച്ച് മോഹൻലാൽ പറയുന്നു. വീൽചെയറിൽ ജീവിക്കുന്നവർക്ക് പ്രത്യേക നടപ്പാതയില്ലെന്നും ഇവരും മനുഷ്യരാണെന്നും ലാലേട്ടൻ ഓർമപ്പെടുത്തുന്നു.

ഭൂരിപക്ഷം മനുഷ്യരുടെയും ആരോഗ്യത്തിനനുസരിച്ചാണ് നമ്മുടെ നാട്ടിലെ നിർമിതികളെന്നും വീൽ ചെയറിൽ ജീവിക്കുന്നവരെ കുറിച്ച് നാം ചിന്തിക്കുകപോലുമില്ലെന്നും ലാൽ വ്യക്തമാക്കുന്നു. ഇനിയെങ്കിലും ഇത്തരക്കാരെ കുറിച്ച് ചിന്തിക്കണമെന്നും മോഹൻലാൽ ആവശ്യപ്പെടുന്നു.  സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കുമൊക്കെ പരിഗണന നൽകുന്നതു പോലെ ചക്രക്കസേരകളിൽ ജീവിക്കുന്നവരെയും പരിഗണിക്കണമെന്ന് ലാൽ ഓർമപ്പെടുത്തുന്നു.
First published: March 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍