നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനോട് എനിക്ക് അസൂയ രണ്ടു കാര്യത്തിലാണ്' : മോഹന്‍ലാല്‍

    മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനോട് എനിക്ക് അസൂയ രണ്ടു കാര്യത്തിലാണ്' : മോഹന്‍ലാല്‍

    മോഹന്‍ലാല്‍ ആണ് ഇന്ത്യ-എന്റെ പ്രണയ വിസ്മയം എന്ന പുസ്തകത്തിന്റെ അവതാരികയെഴുതിയത്.

    മോഹന്‍ലാല്‍ ആണ് പുസ്തകത്തിന്റെ അവതാരികയെഴുതിയത്.

    മോഹന്‍ലാല്‍ ആണ് പുസ്തകത്തിന്റെ അവതാരികയെഴുതിയത്.

    • Share this:
      മുതുകാടിനെ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. മാന്ത്രികന്‍ എന്നതിലുപരി ജന ഹൃദയങ്ങളെ കീഴടക്കുന്ന അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയാണ് ഗോപിനാഥ് മുതുകാട്. അദ്ദേഹം രചിച്ച ഇന്ത്യ-എന്റെ പ്രണയ വിസ്മയം എന്ന പുസ്തകം ആഗസ്ത് 14ന് പുറത്തിറങ്ങുകയാണ്.

      വൈവിധ്യങ്ങളാല്‍ വിസ്മയം തീര്‍ക്കുന്ന ഭാരതഭൂമിയിലെ യാത്രകളും അനുഭവങ്ങളുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. മോഹന്‍ലാല്‍ ആണ് പുസ്തകത്തിന്റെ അവതാരികയെഴുതിയത്. 'വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഏറെയുള്ള ഇന്ത്യയെ യാത്രകളിലൂടെ അടുത്തറിയുക, അനുഭവിക്കുക എന്നത് ഒരു മഹാഭാഗ്യമാണ്. ഞാന്‍ ഏറെ ആദരിക്കുന്ന മജീഷ്യന്‍ ശ്രീ ഗോപിനാഥ് മുതുകാടിനോട് എനിക്ക് അസൂയ രണ്ടു കാര്യത്തിലാണ് എന്ന് മോഹന്‍ലാല്‍ കുറിച്ചതായി മുതുകാട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

      ജാലവിദ്യയിലെ അദ്ദേഹത്തിന്റെ അസാമാന്യമായ കൈയടക്കവും, ഇന്ത്യയുടെ വിരിമാറിലൂടെ അദ്ദേഹം നടത്തിയിട്ടുള്ള യാത്രകകളുമാണ് ആ രണ്ടു കാര്യങ്ങളെന്ന് മോഹന്‍ലാല്‍ പറയുന്നു. ആണും പെണ്ണുമായി 25 പേരടങ്ങുന്ന സംഘത്തിനൊപ്പം ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ തന്റെ കലാപ്രകടനവുമായി നാലുതവണ യാത്രചെയ്യുക! ഗ്രാമജീവിതത്തിന്റെ അത്ഭുതം തൊട്ടറിഞ്ഞും രുചിഭേദങ്ങളനുഭവിച്ചുമുള്ള ഇത്തരം ഒരു സാഹസത്തിന് മുതിരുമ്പോള്‍ അതാവും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇന്ദ്രജാലമെന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചിരിക്കില്ലയെന്നും മോഹന്‍ലാല്‍ കുറിച്ചു.

      എല്ലാ സംഭവങ്ങളുടെയും തുടക്കം ഇങ്ങനെയൊക്കെയായിരിക്കുമെന്നും മഹാനദി ചെറിയൊരു നീരുറവയായി ഉദ്ഭവിച്ച് പ്രതിസന്ധികളെ മറികടന്നു നിശ്ചയധാര്‍ഢ്യത്തോടെയുള്ള ഒഴുക്കില്‍ ക്രമേണ മഹാനദിയായി മാറുന്നതുപോലെ മുതുകാട് അറിയാതെതന്നെ ഈ യാത്രകള്‍ ചരിത്രസംഭവങ്ങളാവുകയായിരുന്നു. അതും ഒരു നിയോഗം....' എന്നും പുസ്തകത്തിനു അവതാരിക എഴുതിയ മോഹന്‍ലാല്‍ ഒരു ഭാഗത്ത് ഇങ്ങനെ കുറിച്ചതായി മുതുകാട് ഫേസ്ബുക്കില്‍ പങ്കുവെച്ചു.

      ക്ലാസ്സ് മുറിയിലെ ചുമരില്‍ തൂക്കിയിട്ട ഇന്ത്യയുടെ ഭൂപടത്തിലേക്ക് ചൂണ്ടി മാഷ് പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്. 'ഇതാണ് ഇന്ത്യ'. എന്നാല്‍ ആ ഭൂപടമല്ല ഭാരതം. അത് വെറുമൊരു രേഖാചിത്രം മാത്രമാണ്. ഇന്ത്യയെ അറിയണമെങ്കില്‍ അതിന്റെ സിരകളിലൂടെ അലഞ്ഞുതിരിഞ്ഞു യാത്രചെയ്യണം. ഭൂപടത്തിലെ നിറമുള്ള രേഖകളല്ല ഇന്ത്യ. കള്ളികളിലോ കണക്കുകളിലോ ഒതുക്കാവുന്ന നിസ്സാരതകളുമല്ല ഇന്ത്യ. ഇന്ത്യ, ഒരു ഇന്ദ്രജാലമാണ്. വൈവിധ്യങ്ങളാല്‍ വിസ്മയം തീര്‍ക്കുന്ന ഭാരതഭൂമി. ആഗസ്ത് 14 ന് പുറത്തിറങ്ങുന്ന 'ഇന്ത്യ എന്റെ പ്രണയ വിസ്മയം' എന്ന പുസ്തകത്തിലെ ഇതിവൃത്തവും ആ യാഥാര്‍ഥ്യങ്ങളാണ്... ഗോപിനാഥ് മുതുകാട് പറഞ്ഞു.

      ഇന്ത്യ- എന്റെ പ്രണയ വിസ്മയം' ആഗസ്ത് 14 നാണ് പുറത്തിറങ്ങുക. കേരളത്തിന്റെ രാജ്ഭവനില്‍ വച്ച് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ഷൈലജ ടീച്ചര്‍ക്ക് നല്‍കിയാണ് പ്രകാശനം ചെയ്യുന്നത്.

      ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

      *'ഇന്ത്യ- എന്റെ പ്രണയ വിസ്മയം' എന്ന പുസ്തകത്തിന് അവതാരിക എഴുതിയ മോഹൻലാൽ ഒരു ഭാഗത്ത് ഇങ്ങനെ കുറിച്ചു...*

      “വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഏറെയുള്ള ഇന്ത്യയെ യാത്രകളിലൂടെ അടുത്തറിയുക, അനുഭവിക്കുക എന്നത് ഒരു മഹാഭാഗ്യമാണ്. ഞാൻ ഏറെ ആദരിക്കുന്ന മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാടിനോട് എനിക്ക് അസൂയ രണ്ടു കാര്യത്തിലാണ്.

      ഒന്ന്: ജാലവിദ്യയിലെ അദ്ദേഹത്തിന്റെ അസാമാന്യമായ കൈയടക്കത്തിൽ.

      രണ്ട്: ഇന്ത്യയുടെ വിരിമാറിലൂടെ അദ്ദേഹം നടത്തിയിട്ടുള്ള യാത്രകൾ! ആണും പെണ്ണുമായി 25 പേരടങ്ങുന്ന സംഘത്തിനൊപ്പം ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ തന്റെ കലാപ്രകടനവുമായി നാലുതവണ യാത്രചെയ്യുക!




      ഗ്രാമജീവിതത്തിന്റെ അത്ഭുതം തൊട്ടറിഞ്ഞും രുചിഭേദങ്ങളനുഭവിച്ചുമുള്ള ഇത്തരം ഒരു സാഹസത്തിന് മുതിരുമ്പോൾ അതാവും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇന്ദ്രജാലമെന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചിരിക്കില്ല. എല്ലാ സംഭവങ്ങളുടെയും തുടക്കം ഇങ്ങനെയൊക്കെയായിരിക്കും. മഹാനദി ചെറിയൊരു നീരുറവയായി ഉദ്ഭവിച്ച് പ്രതിസന്ധികളെ മറികടന്നു നിശ്ചയധാർഢ്യത്തോടെയുള്ള ഒഴുക്കിൽ ക്രമേണ മഹാനദിയായി മാറുന്നതുപോലെ മുതുകാട് അറിയാതെതന്നെ ഈ യാത്രകൾ ചരിത്രസംഭവങ്ങളാവുകയായിരുന്നു. അതും ഒരു നിയോഗം...."



      *നന്ദി ലാലേട്ടാ ഈ സ്‌നേഹവാക്കുകൾക്ക് മുന്നിൽ*...

      Published by:Karthika M
      First published:
      )}