തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ വൃക്ക സ്വീകരിച്ച് രോഗമുക്തി നേടിയയാൾക്ക് ആശംസയുമായി നടൻ മോഹൻലാൽ. പാറശാല മുറിയത്തോട്ടം തോട്ടത്തുവിള പുത്തന്‍വീട്ടില്‍ രാജനെയാണ് മോഹൻലാല്‍ ഫോണിൽ വിളിച്ചത്.
'മൃതസഞ്ജീവനി വഴി നിങ്ങൾക്ക് ലഭിച്ചത് വലിയൊരു സൗഭാഗ്യമാണ് ' - രാജനെ ഫോണിൽ വിളിച്ച് മോഹൻലാൽ പറഞ്ഞു. ഒരു പുതു ജീവിതത്തിലേയ്ക്ക് നിങ്ങൾ തിരിച്ചു വന്നിരിക്കുകയാണെന്നും സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകണമെന്നും മോഹൻലാൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമായ മെഡിക്കൽ കോളേജ് ആശുപത്രി വിട്ടത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.