• HOME
 • »
 • NEWS
 • »
 • life
 • »
 • German Education | ഇന്ത്യയിൽ ജർമ്മൻ വിദ്യാഭ്യാസത്തിന് ആവശ്യക്കാർ കൂടുതൽ ഹൈദരാബാദിലെന്ന് ജർമൻ അംബാസഡർ

German Education | ഇന്ത്യയിൽ ജർമ്മൻ വിദ്യാഭ്യാസത്തിന് ആവശ്യക്കാർ കൂടുതൽ ഹൈദരാബാദിലെന്ന് ജർമൻ അംബാസഡർ

കണക്കുകൾ പ്രകാരം നിലവിൽ ഹൈദരാബാദിൽ നിന്ന്29,000 പേരാണ് ജർമനിയിൽ വിദ്യാഭ്യാസം നേടുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  മറ്റ് രാജ്യങ്ങളിലേക്ക് പഠനത്തിനും (education) ജോലിയ്ക്കുമായി പോകുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ജർമ്മനിയിലെ (Germany) വിവിധ സ്ഥാപനങ്ങളിൽ നിന്ന് പിഎച്ച്ഡികളോ (Ph.D) ബിരുദാനന്തര ബിരുദമോ (Master's Degree) നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ (Indian Students) ഭൂരിഭാഗവും ഹൈദരാബാദിൽ നിന്നുള്ളവരാണെന്ന് ജർമൻ അംബാസഡർ വാൾട്ടർ ജെ ലിൻഡ്നർ (Walter J Lindner) പറയുന്നു.

  കണക്കുകൾ പ്രകാരം നിലവിൽ ഹൈദരാബാദിൽ നിന്ന്29,000 പേരാണ് ജർമനിയിൽ വിദ്യാഭ്യാസം നേടുന്നത്. കോവിഡ്-19 വലിയ പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിൽ ഈ വിദ്യാർത്ഥികളുടെ എണ്ണം ഇനിയും കൂടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെയ്ക്കുന്നു.

  "ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് (Quality Education), പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കിടയിൽ ആവശ്യക്കാർ ഏറെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. "ജർമനിയിൽ വിദ്യാഭ്യാസം മിക്കവാറും സൗജന്യമാണ്. കൂടാതെ മിക്ക ആളുകളും ഇംഗ്ലീഷ് സംസാരിക്കുന്നതിനാൽ അവിടെ ആശയവിനിമയം വളരെ എളുപ്പമാണ്. ജീവിത ചെലവും ഉയർന്നതല്ല. വിദ്യാർത്ഥികൾക്ക് അനുകൂലമാണ് ജർമനിയിലെ മിക്ക രീതികളും", ഇന്ത്യ-ജർമ്മൻ സാമ്പത്തിക ഉച്ചകോടിക്ക് മുന്നോടിയായി (Indo-German economic Summit) ജർമ്മൻ അംബാസഡർ പറഞ്ഞു. തെലങ്കാന ഗവണ്മെന്റുമായി സംവദിക്കാനും നിക്ഷേപത്തിനുള്ള അവസരങ്ങൾ കണ്ടെത്താനും ജർമ്മൻ കമ്പനികൾക്ക് വേദി ഒരുക്കുക എന്നതായിരുന്നു ഉച്ചകോടിയുടെ ലക്‌ഷ്യം.  "അമ്പതോളം കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഞാൻ ഒരു ഫെസിലിറ്റേറ്റർ മാത്രമാണ്, ഹൈദരാബാദിലോ, അല്ലെങ്കിൽ തെലങ്കാനയിൽ മറ്റെവിടെയെങ്കിലുമോ ഷോപ്പ് സജ്ജീകരിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും, ബിസിനസ് ആരംഭിക്കുന്നത് എളുപ്പമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ നയത്തിൽ ഞാൻ വളരെ സന്തുഷ്ടവാനാണ്." തന്റെ രണ്ടാമത്തെ ഹൈദരാബാദ് സന്ദർശന വേളയിൽ ലിൻഡ്നർ പറഞ്ഞു.

  കാർ സ്പെയർ പാർട്ട്സ് നിർമ്മാതാക്കൾ ZF ഉൾപ്പെടെ നഗരത്തിലും പരിസരത്തുമായി ഏകദേശം 15 മുതൽ 20 വരെ ജർമ്മൻ സ്ഥാപനങ്ങൾ നിലവിലുണ്ട്. ZF ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി സെന്റർ സ്ഥാപിച്ചത് ഹൈദരാബാദാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ സ്ഥാപനം 5,000 എഞ്ചിനീയർമാരെ കൂടെ ഉൾപ്പെടുത്തി വിപുലമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  "നിലവിൽ മിക്ക ജർമ്മൻ കമ്പനികളും മുംബൈ, പൂനെ, ബെംഗലൂരു എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയുടെ എണ്ണം ഏകദേശം 2,000 ത്തോളം വരും. ഹൈദരാബാദ് കൂടി അവരുടെ ശ്രദ്ധയിപ്പെടാനുള്ള ഒരു അവസരമായി ഇതിനെ കാണാം. ഐടി മന്ത്രി കെ ടി രാമറാവുവുമായി മുമ്പ് സംസാരിച്ചപ്പോൾ നിക്ഷേപകർക്കായി സംസ്ഥാനം വാഗ്ദാനം ചെയ്യുന്ന നിരവധി സൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിരുന്നു. ഇവിടെ സാദ്ധ്യതകൾ ധാരാളമാണെന്ന് ഞാൻ കരുതുന്നു. ഇവിടേക്ക് വീണ്ടും മടങ്ങി വരാൻ ഞാൻ ആഗ്രഹിക്കുന്നു", അംബാസഡർ കൂട്ടിച്ചേർത്തു.

  Summary: More number of Indian students opt for pursuing higher education in Germany, according to German Ambassador to India Walter J. Lindner
  Published by:user_57
  First published: