നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Work Life Balance | ജോലിയും വ്യക്തിജീവിതവും തമ്മിൽ ബാലൻസ് വേണം; മിക്ക ഇന്ത്യൻ ജീവനക്കാരും ഓഫീസുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല

  Work Life Balance | ജോലിയും വ്യക്തിജീവിതവും തമ്മിൽ ബാലൻസ് വേണം; മിക്ക ഇന്ത്യൻ ജീവനക്കാരും ഓഫീസുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല

  വർക്ക് ഫ്രം ഹോം കൾച്ചറിൽ നിന്ന് മാറി വീണ്ടും ഓഫീസ് ക്യുബിക്കിളുകളിൽ ഒതുങ്ങാൻ മിക്ക ജീവനക്കാർക്കും താൽപര്യമില്ല എന്നതാണ് വസ്തുത.

  • Share this:
   ഒരു വർഷത്തിലേറെ നീണ്ട വർക്ക് ഫ്രം ഹോം (Work from Home) സംവിധാനത്തിന് ശേഷം എല്ലാവരും ഓഫീസിലെത്തണം (Office) എന്ന നിർദേശം മിക്ക കമ്പനികളും ജീവനക്കാർക്ക് നൽകിയിരിക്കുകയാണ്. എന്നാൽ വർക്ക് ഫ്രം ഹോം കൾച്ചറിൽ നിന്ന് മാറി വീണ്ടും ഓഫീസ് ക്യുബിക്കിളുകളിൽ ഒതുങ്ങാൻ മിക്ക ജീവനക്കാർക്കും താൽപര്യമില്ല എന്നതാണ് വസ്തുത.

   നേരത്തെ, തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ബന്ധത്തിൽ (Employee-Employer Relationship) സ്വാധീനം ചെലുത്താൻ കഴിയുക തൊഴിലുടമയായിരുന്നു. എന്നാൽ ഇപ്പോൾ ജീവനക്കാർ ജോലിയിൽ വഴക്കവും നിയന്ത്രണവും ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. “തൊഴിലാളികൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് തൊഴിൽ അന്തരീക്ഷം ഇഷ്‌ടാനുസൃതം ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യം വർക്ക് ഫ്രം ഹോം നൽകുന്നുണ്ടെന്ന് ജീവനക്കാർക്ക് മനസ്സിലായി. ജീവിതത്തെ ജോലിയുമായി പൊരുത്തപ്പെടുത്തുന്നതിന് പകരം തങ്ങളുടെ വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് ജോലിയെയും ജോലി സമയത്തെയും ക്രമീകരിക്കാൻ അവർക്ക് ഇപ്പോൾ കഴിയുന്നു”, മെർസർ മെറ്റിൽ (Mercer Mettl) സിഇഒ സിദ്ധാർത്ഥ ഗുപ്ത പറയുന്നു.

   ഓഫീസുകളിൽ നിന്ന് അകലെയാണെങ്കിലും വർക്ക് ഫ്രം ഹോം വഴി ആളുകൾക്ക് അവരുടെ ജോലിയോട് കൂടുതൽ അടുപ്പം തോന്നി തുടങ്ങിയിട്ടുണ്ട് എന്നാണ് റിക്രൂട്ടർമാർ അവകാശപ്പെടുന്നത്. "ജീവനക്കാർ ഇപ്പോൾ അവരുടെ ജോലി കൂടുതൽ ആസ്വദിക്കുന്നുണ്ട്, അത് അവരിലെ ആത്മാർത്ഥയും വർധിപ്പിച്ചിട്ടുണ്ട്", ഗെറ്റ്‌വർക്കിന്റെ സ്ഥാപകനും സിഇഒയുമായ രാഹുൽ വീർവാൾ പറഞ്ഞു.

   "ആരോഗ്യകരമായി കുടുംബവുമായി ചെലവഴിക്കാൻസമയം ലഭിക്കുന്നു എന്നതും ജോലിയുടെ വഴക്കം, സ്വാതന്ത്ര്യം, വിനോദത്തിനുള്ള സമയം, വീട്ടിലെ ഭക്ഷണം, ചെലവ് ലാഭിക്കൽ, ജോലി ആരും നിരീക്ഷിക്കാനില്ല എന്ന ആത്മവിശ്വാസം തുടങ്ങിയവയാണ് വർക്ക് ഫ്രം ഹോമിനോടുള്ള ആളുകളുടെ താൽപര്യത്തിനുള്ള കാരണങ്ങൾ", അദ്ദേഹം കൂട്ടിച്ചേർത്തു.

   'യാത്രാമാർഗം ജീവനക്കാരുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ', ഇൻക്രൂട്ടറിന്റെ സഹസ്ഥാപകനായ അനിൽ അഗർവാൾ പറയുന്നു. പലർക്കും അവരുടെ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്കോ നഗരങ്ങളിലേക്കോ കുടിയേറേണ്ടതായി വരാറുണ്ട്. എന്നാൽ കോവിഡും ലോക്ക്ഡൗണും വന്നതിന് ശേഷം മിക്കവരും സ്വന്തം നാട്ടിലേക്ക് മടങ്ങി. അവർക്ക് ഇത് ഒരു അനുകൂല സമയമായിരുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനൊപ്പം അവരുടെ സുഖസൗകര്യങ്ങൾ ത്യജിക്കാതെ ജോലിചെയ്യാൻ കഴിയുന്നതിനുള്ളസ്വാതന്ത്ര്യം പലരും നന്നായി ആസാദിക്കുന്നുണ്ട്.

   Also Read- Year Ender 2021| മിനിറ്റിൽ 115 ബിരിയാണി; ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവങ്ങൾ

   “ജോലിക്കായി യാത്ര ചെയ്യുന്നതിനും മറ്റുമായി എടുത്തിരുന്ന സമയം ചെലവഴിക്കാൻ പല ജീവനക്കാരും കൂടുതൽ ക്രിയാത്മകമായ വഴികൾ കണ്ടെത്തി. അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം കൈകാര്യം ചെയ്യുന്നതിൽ അവർക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടി”, അഗർവാൾ പറയുന്നു.

   പലരും റിമോട്ട് വർക്കിംഗ് മോഡലാണ് ഇപ്പോഴും ഇഷ്ടപ്പെടുന്നത്. പലരും ഹൈബ്രിഡ് മോഡിന് എതിരല്ല. ഹൈബ്രിഡ് എന്നത് ഓൺലൈൻ, ഓഫ്‌ലൈൻ ജോലികളുടെ മിശ്രിതമാണ്. മിക്ക ജോലിസ്ഥലങ്ങളും ഒരു ഹൈബ്രിഡ് മോഡൽ ആണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. ഇത് ജീവനക്കാരും തൊഴിലുടമകളും മികച്ച വഴിയായിട്ടാണ് കാണുന്നത്.

   മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്

   പല കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മാനസികാരോഗ്യത്തിന് വേണ്ടി കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. ഇൻഡീഡ് ഇന്ത്യയുടെ സെയിൽസ് ഹെഡ് ശശി കുമാർ പറയുന്നതനുസരിച്ച്, ഇൻഡീഡ് ഇന്ത്യയുടെ പഠനത്തിൽ, ജീവനക്കാർ ഓഫീസിലേക്ക് മടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനത്തിലെ തൊഴിൽ സംസ്കാരം, സാമൂഹിക ബന്ധം, സഹപ്രവർത്തകരുമായുള്ള ബന്ധത്തിന്റെ സ്വഭാവം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതായി കണ്ടെത്തി."ജീവനക്കാർ കൂടുതൽ അനുകൂലമായ വർക്ക്-ലൈഫ് ബാലൻസും സാമ്പത്തിക ഉന്നമനവും ആഗ്രഹിക്കുന്നു. മഹാമാരിയ്ക്ക് ശേഷം ഓഫീസ് സംസ്കാരം കൃത്യമായി നിലനിർത്തുക എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്", വീർവാൾ കൂട്ടിച്ചേർത്തു.
   Published by:Rajesh V
   First published:
   )}