നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഈ വർഷം ലോകത്ത് ഏറ്റവും ശക്തമായ 10 പാസ്പോർട്ടുകൾ; ഇന്ത്യയുടെ സ്ഥാനം അറിയാം?

  ഈ വർഷം ലോകത്ത് ഏറ്റവും ശക്തമായ 10 പാസ്പോർട്ടുകൾ; ഇന്ത്യയുടെ സ്ഥാനം അറിയാം?

  പാകിസ്ഥാൻ(104), സിറിയ(105), ഇറാഖ്(106), അഫ്ഗാനിസ്ഥാൻ(107) തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലുള്ളത്.

  passport

  passport

  • Share this:
   2020ൽ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തുവന്നു. വിഖ്യാതമായ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പട്ടികയാണ് പുറത്തുവന്നത്. 191 രാജ്യങ്ങളിൽ വിസ ഫ്രീ/വിസ ഓൺ അറൈവൽ സൌകര്യമുള്ളതാണ് ജപ്പാന്‍റെ പാസ്പോർട്ട്. പട്ടികയിൽ 84-ാം സ്ഥാനത്താണ് ഇന്ത്യ.

   ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ഡാറ്റ പ്രകാരമാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് തയ്യാറാക്കിയിരിക്കുന്നത്. മുൻകൂട്ടിയുള്ള വിസ കൂടാതെ പാസ്പോർട്ട് മാത്രം ഉപയോഗിച്ച് കൂടുതൽ രാജ്യങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി അടിസ്ഥാനമാക്കിയാണ് പാസ്പോർട്ടിന്‍റെ റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്.

   സിംഗപ്പുർ ആണ് പട്ടികയിൽ രണ്ടാമതുള്ളത്. ജർമ്മനി, ദക്ഷിണകൊറിയ, ഇറ്റലി, ഫിൻലൻഡ്, സ്പെയിൻ, ലക്സംബർഗ്, ഡെൻമാർക്ക്, സ്വീഡൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. പാകിസ്ഥാൻ(104), സിറിയ(105), ഇറാഖ്(106), അഫ്ഗാനിസ്ഥാൻ(107) തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലുള്ളത്.
   Published by:Anuraj GR
   First published:
   )}