ഒരിക്കലും ഉപയോഗിക്കാൻ കഴിയാത്ത ഒരു ഒരു സമ്മാനം നിങ്ങൾക്ക് എത്ര തവണ ലഭിച്ചിട്ടുണ്ടാകും? അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാൾക്ക് അവർ വിലമതിക്കുന്ന ഒരു സമ്മാനം കണ്ടെത്താൻ നിങ്ങൾ എത്രയോ തവണ ബുദ്ധിമുട്ടിയിട്ടുണ്ട്. മാതൃദിനത്തോടനുബന്ധിച്ച് (Mothers’ Day) അമ്മമാർക്ക് പ്രിയപ്പെട്ടൊരു സമ്മാനം നൽകാനും പലരും ആലോചിക്കുന്നുണ്ടാകും. സമയം വൈകിയിട്ടില്ല.
ഹ്യുമാനിറ്റീവ് (Humanitive) എന്ന സംരംഭത്തിന്റെ സ്ഥാപകയായ സോനാരിക മഹാജൻ (Sonarika Mahajan) ഇതിനു മുൻപ് പലരും നൽകിയിട്ടില്ലാത്ത ചില സമ്മാനങ്ങളെക്കുറിച്ചാണ് പറയുന്നത്. പല തരത്തിലുള്ള കലാ സൃഷ്ടികൾ ലഭിക്കുന്ന ഒരു പുതിയ പ്ലാറ്റ്‌ഫോമാണ്. ഇത്തവണ വ്യത്യസ്തമായ സമ്മാനങ്ങൾ നൽകി മാതൃദിനം അൽപം സ്പെഷ്യൽ ആക്കാം. അത്തരം ചില സമ്മാനങ്ങളാണ് ചുവടെ.
നിരാലംബരായ സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ (Sanitary Pads) സ്പോൺസർ ചെയ്യാം
മാതൃദിനത്തിൽ മാത്രമല്ല, എല്ലാ ദിവസവും നിങ്ങൾ അമ്മയെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്ന് അമ്മക്ക് മനസിലാക്കിക്കൊടുക്കണം. ഹ്യുമാനിറ്റീവിലൂടെ നിങ്ങളുടെ അമ്മയെ പ്രതിനിധീകരിച്ച് 300 രൂപയ്ക്ക് 10 നിരാലംബരായ സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ സ്പോൺസർ ചെയ്യാം. ഇതിലൂടെ, അമ്മക്കായി ഹ്യുമാനിറ്റീവ് നൽകുന്ന മനോഹരമായൊരു സമ്മാനപ്പെട്ടിയും നേടാം.
ക്ലാസിക് ബോക്സ് (Classic Box)
നിങ്ങളുടെ അമ്മയെ പ്രതിനിധീകരിച്ച് 1,750 രൂപയ്ക്ക് ഒരു നിരാലംബയായ സ്ത്രീയ്ക്ക് സമ്മാനം നൽകാം. ഹ്യുമാനിറ്റീവിന്റെ ക്ലാസിക് ബോക്സ് എന്ന ഓപ്ഷനിലൂടെ അവർക്ക് മനോഹരമായ സമ്മാനങ്ങളടങ്ങിയ പെട്ടി സമ്മാനിക്കാവുന്നതാണ്.
മദേഴ്സ് ഡേ ഗ്രാൻഡ് (Mother's Day Grand)
നിങ്ങളുടെ അമ്മയെ പ്രതിനിധീകരിച്ച് 30 പശുക്കൾക്ക് ഒരു ദിവസം മുഴുവൻ തീറ്റ കൊടുക്കുക. 2,000 രൂപ ചെലവാക്കി ഹ്യുമാനിറ്റീവിന്റെ ഗ്രാൻഡ് ബോക്സിൽ നിന്ന് മനോഹരമായ 6 സമ്മാനങ്ങൾ നേടാം.
മദേഴ്സ് ഡേ മിനി (Mother's Day Mini)
നിങ്ങളുടെ അമ്മയെ പ്രതിനിധീകരിച്ച് ഭവനരഹിതരായ ഒരു സ്ത്രീക്ക് 300 രൂപയ്ക്ക് ഒരു ഡിഗ്‌നിറ്റി കിറ്റ് സ്‌പോൺസർ ചെയ്യുക. ഇങ്ങനെ ചെയ്താൽ ഹ്യുമാനിറ്റീവ് മിനി ബോക്‌സ് വഴി അമ്മക്കായി മനോഹരമായ 2 സമ്മാനങ്ങൾ നേടാം.
അതേസമയം, മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടവള്‍ എന്നതാണ് അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതു സങ്കല്‍പമെന്നും എന്നാല്‍ ഈ യഥാസ്ഥിതിക സങ്കല്‍പത്തിന്റെ മഹത്വവല്‍കരണം സ്ത്രീയുടെ സാശ്വയത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും സ്ത്രീയ്ക്കും പുരുഷനും തുല്യപങ്കാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്യമായി മാറരുതെന്ന് മുഖ്യമന്ത്രി മാതൃദിന സന്ദേശത്തില്‍ പറഞ്ഞു. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങളായാലും, സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ് ഉണ്ടാകേണ്ടത്. ഒരാളുടെ ത്യാഗം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറരുതെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.