• HOME
  • »
  • NEWS
  • »
  • life
  • »
  • Mother's Day 2023 | നാളെ മാതൃദിനം: അമ്മമാര്‍ക്കായി അഞ്ച് ഇന്‍ഷുറന്‍സ് പോളിസികള്‍

Mother's Day 2023 | നാളെ മാതൃദിനം: അമ്മമാര്‍ക്കായി അഞ്ച് ഇന്‍ഷുറന്‍സ് പോളിസികള്‍

സാമ്പത്തിക പ്രതിസന്ധികളിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന പോളിസികളെപ്പറ്റി അറിയാം

  • Share this:

    കുടുംബത്തിലെ എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിക്കുന്നവരാണ് അമ്മമാര്‍. കുട്ടികളുടെ മുതല്‍ മുതിര്‍ന്നവരുടെ വരെ സുരക്ഷയും ഉറപ്പാക്കാന്‍ അതീവ ശ്രദ്ധ കാണിക്കുന്നവരാണ് എല്ലാ അമ്മമാരും. മാതൃത്വത്തോടൊപ്പം എല്ലാ ഉത്തരവാദിത്തങ്ങളും ഒരുപോലെ നിര്‍വ്വഹിക്കേണ്ടവരാണ് അമ്മമാര്‍. ഈ മാതൃദിനത്തില്‍ എല്ലാ അമ്മമാരും അറിഞ്ഞിരിക്കേണ്ട ഇന്‍ഷുറന്‍സ് പോളിസികളെപ്പറ്റിയാണ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധികളിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന പോളിസികളെപ്പറ്റി അറിയാം.

    1. ആരോഗ്യമാണ് എല്ലാറ്റിലും വലുത്: ആരോഗ്യം കാത്തുസൂക്ഷിക്കുകയെന്നത് വളരെ പ്രധാന കാര്യമാണ്.35 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. അതുകൊണ്ട് അവരുടെ ആരോഗ്യച്ചെലവുകള്‍ക്കായി ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടത് അത്യാവശ്യമാണ്. ഒപിഡി ചെലവുകള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഷുറനസ് പോളിസി തെരഞ്ഞെടുക്കുന്നത് അപ്രതീക്ഷിത ചെലവുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളായിരിക്കില്ല ഉണ്ടാകുന്നത്. അതിനാല്‍ നിങ്ങളുടെ ആരോഗ്യസ്ഥിതിയ്ക്ക് അനുസരിച്ചുള്ള പോളിസികള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക.

    2. ലൈഫ് ഇന്‍ഷുറന്‍സ് എടുത്ത് ജീവിതം സുരക്ഷിതമാക്കുക: ഒരു വീട്ടമ്മയാണെങ്കിലും ജോലിയുള്ള സ്ത്രീയാണെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ഏറെ സഹായകമായേക്കും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ പോളിസി വളരെ ഉപകാരം ചെയ്യും. കുടുംബത്തിന് സുരക്ഷിതത്വം പ്രദാനം ചെയ്യാനും സാധിക്കും. ജോലി ചെയ്യുന്ന സ്ത്രീകളുടെ വരുമാനം സുരക്ഷിതമായി ഒരിടത്ത് നിക്ഷേപിക്കാനും അതിലൂടെ തങ്ങളുടെ കുടുംബത്തിനും കുട്ടികള്‍ക്കും സുരക്ഷയൊരുക്കാനും സാധിക്കും. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചെലവുകളെ കൈകാര്യം ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും.

    കൂടാതെ ഇത്തരം ഇന്‍ഷുറന്‍സിന് ആദായ നികുതി വകുപ്പില്‍ നിന്നും ചില നികുതി ഇളവുകളും ലഭിക്കുന്നതാണ്. കൂടാതെ നോമിനിയ്ക്ക് ലഭിക്കുന്ന ഡെത്ത് പേ ഔട്ട് നികുതി രഹിതമായിരിക്കും. പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാഭ്യാസമുള്ള ഒരു വീട്ടമ്മയ്ക്കും ഈ ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരാനാകും. അവരുടെ ഗാര്‍ഹിക വരുമാനം 5 ലക്ഷത്തില്‍ കവിയാന്‍ പാടില്ല എന്നതാണ് മറ്റൊരു വ്യവസ്ഥ.

    3.മോട്ടോര്‍ ഇന്‍ഷുറന്‍സ് കവറേജ്: എല്ലാ കാര്‍ ഉടമകള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്. അതേസമയം ഉടമയുടെ കാര്‍ പരിരക്ഷിക്കുന്നതിനും കൂടിയുള്ള ഇന്‍ഷുറന്‍സ് പോളിസിയാണ് കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ്. ഈ പോളിസി തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉത്തമം. അതുകൊണ്ട് തന്നെ ഡ്രൈവ് ചെയ്യുന്ന എല്ലാ വനിതകളും തങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയുടെ കവറേജ് വര്‍ധിപ്പിക്കേണ്ടതാണ്.ഇനി ഡ്രൈവിംഗ് അറിയാത്ത അമ്മമാര്‍ക്കായി മറ്റൊരു പോളിസിയുമുണ്ട്.

    പേ അസ് യു ഡ്രൈവ് എന്ന മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്ലാന്‍ ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഡ്രൈവിംഗ് ഫ്രീക്വന്‍സി അനുസരിച്ച് പോളിസി ഉടമയ്ക്ക് പ്രീമിയം തുക അടയ്ക്കാവുന്നതാണ്. നിങ്ങള്‍ക്ക് അനിയോജ്യമായ ദൂരം അടങ്ങുന്ന സ്ലാബ് തെരഞ്ഞെടുത്ത് കൊണ്ട് ഇന്‍ഷുറന്‍സ് പ്രീമിയം തുക അടയ്ക്കാന്‍ കഴിയുന്ന പോളിസിയാണിത്.

    4. യൂണിറ്റ് ലിങ്ക്ഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍: ഇന്‍ഷുറന്‍സും നിക്ഷേപവും ചേര്‍ന്നതാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് നല്‍കുന്നതിനായി നിങ്ങളുടെ പ്രീമിയം തുകയില്‍ നിന്ന് ഒരു നിശ്ചിത ഭാഗം ഈ പോളിസിയില്‍ മാറ്റിവെയ്ക്കപ്പെടുന്നതാണ്. നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, എന്നിവയ്ക്കായി ഇവയില്‍ നിക്ഷേപിക്കാവുന്നതാണ്. അനുകൂലമായ വിപണി സാഹചര്യത്തില്‍ ഈ പോളിസി നിക്ഷേപത്തിന് 12 മുതല്‍ 15 ശതമാനം വരെ ലാഭം നല്‍കാന്‍ കഴിയും.

    5. ഗ്യാരന്റീഡ് റിട്ടേണ്‍സ് പ്ലാന്‍: യാതൊരു ഭയവുമില്ലാതെ നിക്ഷേപിക്കാന്‍ കഴിയുന്ന പ്ലാനാണ് ഗ്യാരന്റീഡ് റിട്ടേണ്‍ പ്ലാന്‍. ഇവ നികുതി രഹിതമാണ്. കൂടാതെ 7.5 ശതമാനം വരെ ഗ്യാരന്റീഡ് റിട്ടേണ്‍ ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്.

    Published by:Vishnupriya S
    First published: