• HOME
 • »
 • NEWS
 • »
 • life
 • »
 • MOUNTED POLICE HORSE ARASAN CAN BREATH EASY AFTER A SURGERY

പൊലീസ് കുതിര അരസാന് ഇനി ശ്വസിക്കാൻ തടസമില്ല; മൂക്കിനകത്തെ മുഴ നീക്കം ചെയ്തു

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്. ഒരു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയില്‍ അനസ്ത്യേഷ്യ നല്‍കുന്നതുള്‍പ്പെടെയുള്ള ഘട്ടങ്ങള്‍ അപകടം നിറഞ്ഞതായിരുന്നു

Police_Horse

Police_Horse

 • Share this:
  തിരുവനന്തപുരം: കേരളാ പോലീസിന്‍റെ അഭിമാനമായ മൗണ്ടഡ് പോലീസിലെ മിടുക്കന്‍ കുതിര അരസാന്‍ ഇനി തടസങ്ങളില്ലാതെ ശ്വസിക്കും. മൂക്കിനകത്ത് ആഴത്തില്‍ വളര്‍ന്ന മുഴ മൂലം കുറച്ചുനാളുകളായി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു അരസാന്‍. സങ്കീര്‍ണ്ണവും അത്യപൂര്‍വ്വവുമായ ശസ്ത്രക്രിയ നടത്തി 1.2 കിലോഗ്രാം തൂക്കമുളള വലുപ്പമേറിയ മുഴ നീക്കം ചെയ്ത് ശ്വാസതടസം മാറ്റി. മൗണ്ടഡ് പോലീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. ലോറന്‍സിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

  സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്. ഒരു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയില്‍ അനസ്ത്യേഷ്യ നല്‍കുന്നതുള്‍പ്പെടെയുള്ള ഘട്ടങ്ങള്‍ അപകടം നിറഞ്ഞതായിരുന്നു.

  പത്തുവര്‍ഷം മുമ്പ് കേരളാ പോലീസിന്‍റെ ഭാഗമായ കുതിരയ്ക്ക് ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂക്കിനകത്തെ മാംസ വളര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശപ്രകാരം ചികില്‍സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു മാസത്തെ പൂര്‍ണ്ണവിശ്രമത്തിലാണ് ഇപ്പോള്‍ അരസാന്‍.

  പൂക്കോട് വെറ്ററിനറി കോളേജിലെ ഡോ. സൂര്യദാസിന്‍റെ നേതൃത്വത്തിലുളള വിദഗ്ദ്ധസംഘമാണ് അനസ്ത്യേഷ്യ നല്‍കിയത്. പൂക്കോട് വെറ്റിനറി കോളേജിലെ ദിനേഷ്. പി. റ്റി, ജിനേഷ്കുമാര്‍. എന്‍. എസ്, സീസ്മാ സുബ്രഹ്മണ്യം, സൗല്‍ജയ്. ജെ. എസ്, ശ്രുതി ചന്ദ്രമോഹന്‍, മള്‍ട്ടിസ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റലിലെ അനൂപ് രാജമണി, തിരുവനന്തപുരം സുവോളജിക്കല്‍ ഗാര്‍ഡനിലെ ജേക്കബ് അലക്സാണ്ടര്‍ എന്നിവരായിരുന്നു സംഘത്തിലെ മറ്റ് ഡോക്ടര്‍മാര്‍.

  കൊലക്കേസ് തെളിയിച്ചതിന് പോലീസ് നായ ജെറിക്ക് കോടതിയുടെ അഭിനന്ദനം; ഒപ്പം പോലീസ് മേധാവിയുടെ കമന്‍റേഷന്‍ മെഡലും

  കൊലപാതകക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച പോലീസ് നായ ജെറിക്ക് സേനയുടെ സ്നേഹാദരം. ട്രാക്കര്‍ ഡോഗ് ജെറിയെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പോലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്. സംസ്ഥാന പോലീസ് മേധാവി, ഡി.ജി.പിയുടെ കമന്‍റേഷന്‍ മെഡല്‍ ജെറിയെ അണിയിച്ചു. പോലീസ് നായയുടെ ഹാന്‍റ്ലര്‍മാരായ വിഷ്ണു ശങ്കര്‍. വി. എസ്, അനൂപ്. എം. വി എന്നിവര്‍ക്ക് എ. ഡി. ജി. പി മനോജ് എബ്രഹാം ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ബറ്റാലിയന്‍ ഡി. ഐ. ജി പി. പ്രകാശും ചടങ്ങില്‍ സംബന്ധിച്ചു.

  Also Read- വലത്തേ കൈ കൊണ്ട് കിറ്റ്; ഇടത്തേ കൈ കൊണ്ട് ഫൈൻ; സർക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

  കടയ്ക്കാവൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പോലീസിനെ സഹായിച്ച ജെറിയെ കോടതി അഭിനന്ദിച്ചിരുന്നു. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പെട്ട ജെറി 2016 ലാണ് തിരുവനന്തപുരം റൂറല്‍ പോലീസിന്‍റെ ഭാഗമായത്. അഞ്ചുവര്‍ഷത്തെ സേവനത്തിനിടെ പാലോട്, കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ തെളിയിക്കാന്‍ ജെറി സഹായിച്ചു. മികച്ച ട്രാക്കര്‍ ഡോഗിനുളള മെഡല്‍ നേരത്തെ ജെറിക്ക് ലഭിച്ചിട്ടുണ്ട്.

  പൊലീസ് ഡോഗ് സ്ക്വാഡിലെ ഒരു നായയെ കോടതി അഭിനന്ദിക്കുന്നത് അത്യപൂർവ്വമായ കാര്യമാണ്. ലൈംഗികാക്രമണം ചെറുത്ത കടയ്ക്കാവൂർ സ്വദേശിനിയായ വീട്ടമ്മയെ 2016 ഡിസംബറിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി മണികണ്ഠനിലേക്ക് പൊലീസിനെ എത്തിക്കാൻ വഴികാട്ടിയായത് ജെറിയായിരുന്നു. കൊലപാതകം നടന്നതിന്‍റെ പിറ്റേ ദിവസം വീട്ടമ്മയുടെ വീട്ടിലെ കിണറ്റിൻകരയിൽ കണ്ട വെട്ടുകത്തിയിൽനിന്ന് മണം പിടിച്ചു നേരെ എത്തിയത് മണികണ്ഠന്‍റെ വീട്ടിലായിരുന്നു. ഇതോടെയാണ് പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

  പാലോട് കൃഷ്ണനാശാരി കൊലക്കേസാണ് ജെറിയുടെ ഇടപെടൽ നിർണായകമായ മറ്റൊരു സംഭവം. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തോർത്ത് മണംപിടിച്ച് അര കിലോമീറ്ററിലേറെ ഓടിയാണ് ജെറി പ്രതിയുടെ വീട്ടിലെത്തിയത്. അവിടെ കൊലയ്ക്ക് ഉപയോഗിച്ച പൈപ്പും ജെറി പൊലീസിന് കാട്ടിക്കൊടുത്തു. കിളിമാനൂരിലെ ഒരു കൊലക്കേസിൽ ചെരുപ്പ് മണപ്പിച്ചാണ് ജെറി പ്രതിയുടെ വീട്ടിലെത്തിയത്. കൂടാതെ വർക്കലയിൽ ഗുരുമന്ദിരം തകർത്ത കേസിലും കിളിമാനൂരിൽ കട കത്തിച്ച കേസിലും പ്രതികളെ പിടികൂടാൻ സഹായിച്ചത് ജെറിയായിരുന്നു.
  Published by:Anuraj GR
  First published:
  )}