മുഹ്സിൻ വിജയിക്കും; പത്താം ക്ലാസ് പരീക്ഷ മാത്രമല്ല അർബുദമെന്ന പരീക്ഷണവും

മുഹ്സിൻ ഒരു മാതൃക ആണ്, ആവേശം നൽകുന്ന , അനുകരിക്കാവുന്ന മാതൃക. അവൻ വിജയിക്കും. ഈ പരീക്ഷയിലും അർബുദം നൽകുന്ന പരീക്ഷണങ്ങളിലും എല്ലാം എ പ്ലസോടെ തന്നെ.

News18 Malayalam | news18-malayalam
Updated: March 10, 2020, 9:16 PM IST
മുഹ്സിൻ വിജയിക്കും; പത്താം ക്ലാസ് പരീക്ഷ മാത്രമല്ല അർബുദമെന്ന പരീക്ഷണവും
മുഹ്സിൻ
  • Share this:
അർബുദത്തെ കരളുറപ്പ്‌ കൊണ്ട് ,പുഞ്ചിരിയോടെ നേരിട്ട് എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഒരു മിടുക്കൻ ഉണ്ട് മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസിൽ, മുഹ്സിൻ. വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സ പുരോഗമിക്കുന്ന സമയത്താണ് മുഹ്സിൻ പരീക്ഷ എഴുതുന്നത്. എസ്എസ്എൽസി പരീക്ഷക്ക് മുഹ്സിൻ എഴുതുന്ന ഉത്തരങ്ങൾ വിധിക്ക് എതിരെ ഉള്ള ഒരു മറുപടി കൂടി ആണ്.

പരീക്ഷ എഴുതാൻ വന്നപ്പോൾ തന്നെ ആ പരീക്ഷയിൽ അവൻ ജയിച്ചു കഴിഞ്ഞു. 2018 ലാണ് അർബുദകോശങ്ങൾ മുഹ്സിന്റെ രക്തത്തിൽ കണ്ടെത്തിയത്. പരീക്ഷ എഴുതാനാകാതെ ചികിത്സക്കായി വെല്ലൂരിലേക്ക്. രക്താർബുദത്തെ ശരീരം കീഴടക്കാൻ തുടങ്ങുമ്പോൾ അസ്ഥിയിൽ മറ്റൊരു അസാധാരണ വളർച്ച, വീണ്ടും ചികിത്സ. ഇതിനിടെ 2 വർഷം കടന്നുപോയി. ചികിത്സക്കിടെയാണ് പരീക്ഷയെഴുത്ത്.

BEST PERFORMING STORIES:മാസ്കുകൾ കിട്ടാനില്ല, സ്റ്റോക്കുള്ളവർ വിൽക്കുന്നത് ഇരട്ടിയിലധികം വിലയ്ക്ക്; ടവലുകൾക്കും വൻഡിമാൻഡ് [PHOTOS]Fact Check | എറണാകുളത്ത് 2 പേർക്ക് കൂടി രോഗബാധ; കേരളത്തിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 14 ആയി [NEWS]പക്ഷിപ്പനി: കോഴിക്കോട്ടങ്ങാടിയില്‍ ഇനി കുറച്ചുദിവസത്തേക്ക് കോഴി ബിരിയാണിയില്ല [NEWS]

പ്ലസ് ടുവിന് കൊമേഴ്സ് എടുക്കണം. പിന്നീട് ഡിഗ്രി. പോകാൻ ഏറെ ദൂരമുണ്ട്. മുഹ്സിൻ പറയുന്നു

വിധിക്ക് എതിരെയുള്ള മകന്റെ പോരാട്ടത്തിന് പിന്തുണയുമായി ഉപ്പ മുഹമ്മദാലി കൂടെയുണ്ട്." 2 വർഷം ആണ് അസുഖം കാരണം അവന് നഷ്ടമായത്. ഇപ്പോഴും ചികിത്സയിലാണ്. പക്ഷേ പരീക്ഷ എഴുതിയേ തീരൂ എന്ന് അവൻ ഡോക്ടറോട് പറഞ്ഞു". പറഞ്ഞ് തീരുമ്പോൾ മുഹമ്മദാലിയുടെ കണ്ണടക്ക് ഉള്ളിൽ കണ്ണീർ തിളക്കം.

മുഹ്സിനെ വീട്ടിലെത്തി പഠിപ്പിക്കാൻ സമയം കണ്ടെത്തി പ്രിയ അധ്യാപകരും. അവർക്കും മുഹ്സിൻ ഒരു ഊർജ സ്രോതസ്സ് ആണ്. " മറ്റ് വിദ്യാർത്ഥികൾ മുഹ്സിനിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്. അതുകൊണ്ടാണ് അവനെ ഞങ്ങളെല്ലാം വീട്ടിലെത്തി പഠിപ്പിച്ചത്. " അധ്യാപകൻ ആയ കെ പി നാസർ പറഞ്ഞു.

അതെ, മുഹ്സിൻ ഒരു മാതൃക ആണ്, ആവേശം നൽകുന്ന , അനുകരിക്കാവുന്ന മാതൃക. അവൻ വിജയിക്കും. ഈ പരീക്ഷയിലും അർബുദം നൽകുന്ന പരീക്ഷണങ്ങളിലും എല്ലാം എ പ്ലസോടെ തന്നെ.
First published: March 10, 2020, 9:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading