നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'സെക്സ് പ്രധാനപ്പെട്ടതാണ്, കന്യാകത്വം എന്നു പറയുന്ന ഒന്നില്ല'; അഞ്ചു പെൺമക്കളോടും കാര്യം വ്യക്തമാക്കി ഒരു അമ്മ

  'സെക്സ് പ്രധാനപ്പെട്ടതാണ്, കന്യാകത്വം എന്നു പറയുന്ന ഒന്നില്ല'; അഞ്ചു പെൺമക്കളോടും കാര്യം വ്യക്തമാക്കി ഒരു അമ്മ

  വീഡിയോയെ അനുകൂലിച്ചും എതിർത്തും രണ്ടു പക്ഷക്കാർ ഉയർന്നു വന്നു. ഒരു തെറാപ്പിസ്റ്റായ ആൾ ഈ അമ്മയെ വാനോളം പുകഴ്ത്തുകയാണ് ചെയ്തത്. ഇതിനെ നമ്മൾ ഒരു സാധാരണ കാര്യമാക്കി കാണണമെന്നും ഇത്തരമൊരു ചിന്ത നൽകിയതിന് നന്ദി എന്നുമാണ് മറ്റൊരാൾ കുറിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   വളർന്നു വരുന്ന മക്കൾക്ക്, പ്രത്യേകിച്ച് പെൺമക്കൾക്ക്, അവരുടെ അമ്മയാണ് മാർഗദർശി. അവരുടെ ശരീരത്തെക്കുറിച്ച് ജീവിതത്തിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒക്കെ അമ്മമാരാണ് പെൺമക്കളോട് ആദ്യത്തെ പാഠങ്ങൾ പറഞ്ഞു നൽകുക. ഇവിടെ ഒരമ്മ അത്തരത്തിൽ അവരുടെ അഞ്ച് പെൺമക്കൾക്ക് പറഞ്ഞു കൊടുത്ത പ്രധാനപ്പെട്ട കാര്യം 'കന്യാകത്വം' എന്നൊന്ന് ഇല്ല എന്നാണ്. എന്തു കൊണ്ടാണ് ഇങ്ങനെ മക്കളോട് പറഞ്ഞു കൊടുത്തത് എന്ന് ചോദിച്ചാൽ ഈ അമ്മയ്ക്ക് പ്രത്യേകമായി ഒരു കാരണവുമുണ്ട്.

   മക്കളെ വളർത്തുന്ന സമയത്ത് മാതാപിതാക്കൾ അവർക്ക് നിരവധി കാര്യങ്ങൾ പറഞ്ഞു കൊടുക്കാറുണ്ട്. പല മാതാപിതാക്കളും പല രീതിയിലാണ് കുട്ടികളെ കാര്യങ്ങൾ പഠിപ്പിക്കുന്നത്. ചില മാതാപിതാക്കൾക്ക് കുട്ടികളോട് ലൈംഗികതയെപ്പറ്റി പറഞ്ഞു കൊടുക്കാൻ മടി ആയിരിക്കും. എന്നാൽ, മറ്റു ചിലർ വ്യക്തമായി കുട്ടികളോട് എന്താണ് ലൈംഗികതയെന്നും വളർന്നു വരുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടതെന്നും പറഞ്ഞു കൊടുക്കും. എന്നാൽ, ഇവിടെ ഒരു അമ്മ ഒരു പടി കൂടി കടന്നാണ് തന്റെ പെൺമക്കൾക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവ് നൽകിയത്. ഓൺലൈനിലാണ് തന്റെ പെൺമക്കൾക്ക് പറഞ്ഞു കൊടുത്ത കാര്യങ്ങളെക്കുറിച്ച് അമ്മ വ്യക്തമാക്കിയത്. ആ പ്രധാനപാഠം 'കന്യാകത്വം' എന്നതിനെക്കുറിച്ച് ആയിരുന്നു. 'കന്യാകത്വം' എന്നൊരു സംഗതി തന്നെയില്ലെന്നാണ് അമ്മ തന്റെ അഞ്ചു പെൺമക്കളോടും പറഞ്ഞത്.

   കോവിഡ് വാക്സിൻ ലഭിക്കുന്നത് വരെ നിങ്ങൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും; ഗൂഗിളിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

   ടിക് ടോകിലെ ഒരു ചലഞ്ചിനുള്ള മറുപടിയായി എഴുത്തുകാരി കയ്സ് ലാ കോർട്ടേ നൽകിയ മറുപടിയാണ് വൈറലായത്. നിങ്ങൾ ആരോഗ്യകരമെന്ന് കരുതുന്നതും എന്നാൽ, മറ്റുള്ളവർ കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുന്നതുമായ, നിങ്ങൾ കുട്ടികളെ വളർത്തിയ രീതിയെക്കുറിച്ച് പറയുക എന്നായിരുന്നു @nevadashareef എന്നയാൾ ആവശ്യപ്പെട്ടത്.   Cayce

   ഇതിനു നൽകിയ മറുപടിയിൽ സൗത്ത് കരോലീനയിൽ നിന്നുള്ള അമ്മ പറഞ്ഞത് ഇങ്ങനെ. 'കന്യാകത്വം എന്നൊരു സംഗതിയില്ല എന്ന് പറഞ്ഞു കൊടുത്താണ് ഞാൻ എന്റെ അഞ്ചു പെൺമക്കളെ വളർത്തിയത്' - വീഡിയോയിലാണ് അവർ ഇങ്ങനെ പറഞ്ഞത്. 'സ്ത്രീകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു പുരുഷാധിപത്യ സങ്കൽപമാണിത്. മാത്രമല്ല, സ്ത്രീകൾക്ക് അവരവരെക്കുറിച്ച് മോശമായി തോന്നുകയല്ലാതെ ഇതിന് മറ്റൊരു ഉദ്ദേശ്യവുമില്ല' - അവർ വീഡിയോയിൽ വ്യക്തമാക്കി.

   'നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിൽ ഒരു പുരുഷനുമായി നിങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടാൽ, അത് നിങ്ങളുടെ മൂല്യം ഇല്ലാതാക്കുന്നില്ല. നിങ്ങൾ ആരാണ് എന്നതും അത് മാറ്റുന്നില്ല. അങ്ങനെയൊരു കാര്യം സംഭവിച്ചു എന്നതിന് അപ്പുറത്തേക്ക് വേറെ ഒന്നും അവിടെ നടന്നിട്ടില്ല"- ഈ അമ്മ വ്യക്തമാക്കുന്നു.

   അച്ഛനും ബന്ധുക്കളും ചേർന്ന് തന്നെ വിൽക്കാൻ ശ്രമിക്കുന്നു; പൊലീസിൽ പരാതി നൽകി പെൺകുട്ടി

   'ലൈംഗികത പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത് ഒരു വലിയ കാര്യമാണ്. എല്ലായ്പ്പോഴും അത് ഒരു വലിയ കാര്യമാണ്. ആദ്യതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇത് പരിഹാസ്യമാണ്. എന്നാൽ ചില അമ്മമാർ ഇതിന് നേരെ തിരിച്ചാണ്' - അവർ വ്യക്തമാക്കി.

   'ഞാൻ അത്തരക്കാരികളായ അമ്മമാരെ പോലെയല്ല. ഞാൻ അവരെ നല്ല ആളുകളായാണ് വളർത്തിയത്. അവരെ ഉറച്ച അടിത്തറയുള്ളവരാക്കി തീർക്കുകയും ചെയ്തു. മികച്ചതും ബുദ്ധിപരവുമായ സ്വന്തം തിരഞ്ഞെടുപ്പുകൾ നടത്താൻ പ്രാപ്തരാക്കി.' - ഇതുവരെ രണ്ട് മില്യണിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. അഞ്ചു ലക്ഷത്തോളം പേർ വീഡിയോ ഇഷ്ടപ്പെടുകയും 22,000 ത്തോളം ആളുകൾ കമന്റ് ചെയ്യുകയും ചെയ്തു.

   അതേസമയം, വീഡിയോയും അനുകൂലിച്ചും എതിർത്തും രണ്ടു പക്ഷക്കാർ ഉയർന്നു വന്നു. ഒരു തെറാപ്പിസ്റ്റായ ആൾ ഈ അമ്മയെ വാനോളം പുകഴ്ത്തുകയാണ് ചെയ്തത്. ഇതിനെ നമ്മൾ ഒരു സാധാരണ കാര്യമാക്കി കാണണമെന്നും ഇത്തരമൊരു ചിന്ത നൽകിയതിന് നന്ദി എന്നുമാണ് മറ്റൊരാൾ കുറിച്ചത്.
   Published by:Joys Joy
   First published:
   )}