• HOME
  • »
  • NEWS
  • »
  • life
  • »
  • കുല്‍ഫി വില്ലേജ്; ബംഗാളിലെ സ്ഥലം 'മധുരത്തിന്റെ നഗരം' ആയതെങ്ങനെ?

കുല്‍ഫി വില്ലേജ്; ബംഗാളിലെ സ്ഥലം 'മധുരത്തിന്റെ നഗരം' ആയതെങ്ങനെ?

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ കുല്‍ഫി ഐസ്‌ക്രീം പലര്‍ക്കും വളരെ ആശ്വാസമാണ്.

  • Share this:

    പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഒരു ഗ്രാമം ഇന്ന് കുല്‍ഫിക്ക് പേരുകേട്ടതാണ്. നേരത്തെ ദോഹാലിയ ദസ്പാര എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം ഇപ്പോള്‍ കുല്‍ഫി വില്ലേജ് എന്നാണ് അറിയപ്പെടുന്നത്. മുര്‍ഷിദാബാദിലെ കണ്ടി ബ്ലോക്കിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ കുല്‍ഫി ഐസ്‌ക്രീം ഉണ്ടാക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ 25 കുടുംബങ്ങളുണ്ട്.

    ഗ്രാമത്തിലെ കര്‍മനിരതരായ യുവാക്കള്‍ എല്ലാ ദിവസവും, 120 മുതല്‍ 130 വരെ കുല്‍ഫി ഐസ്‌ക്രീമുകളാണ് ഉണ്ടാക്കുന്നത്. ഉച്ചക്ക് ശേഷം ഇവര്‍ ഇത് വില്‍പ്പനക്കായി കൊണ്ടുപോകുകയാണ് പതിവ്. ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ കുല്‍ഫി ഐസ്‌ക്രീം പലര്‍ക്കും വളരെ ആശ്വാസമാണ്.

    ‘ഓരോ കുല്‍ഫി വില്‍പ്പനക്കാരനും പ്രതിദിനം എഴുനൂറിലധികം രൂപ സമ്പാദിക്കുന്നുണ്ട്’ എന്ന് ഗ്രാമത്തിലെ പരിചയസമ്പന്നനായ കുല്‍ഫി വില്‍പ്പനക്കാരനായ സുരന്‍ ദാസ് പറയുന്നു. ഇതേതുടര്‍ന്നാണ് ഈ ഗ്രാമം കുല്‍ഫി ഗ്രാമം എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഈ മധുരപലഹാരം തയ്യാറാക്കുന്നതിന് സാധാരണയായി 10 ലിറ്റര്‍ പാലാണ് വാങ്ങുന്നത്. ഇത് ഉപയോഗിച്ച് 130 കുല്‍ഫി വരെ ഉണ്ടാക്കാന്‍ സാധിക്കും. ഒരു ലിറ്ററിന് 50 രൂപയ്ക്ക് മിതമായ നിരക്കിലാണ് പാല്‍ വാങ്ങുന്നത്. ഇതിന് പുറമെ മറ്റ് ചേരുവകളും ചേര്‍ത്താണ് കുല്‍ഫി ഉണ്ടാക്കുന്നത്. ഒരു കുല്‍ഫി ഉണ്ടാക്കാന്‍ ഏകദേശം 700 രൂപ ചിലവാകും.

    ഗ്രാമത്തിലെ സ്ത്രീകളും കുല്‍ഫി തയ്യാറാക്കാന്‍ സഹായിക്കുന്നുണ്ട്.’ഞങ്ങള്‍ ഞങ്ങളുടെ ഭര്‍ത്താക്കന്മാരരെ കുല്‍ഫി തയാറാക്കുന്നതില്‍ സഹായിക്കുന്നുണ്ട്’ എന്ന് ഗ്രാമത്തിലെ വീട്ടമ്മയായ സുകന്യ ദാസ് പറഞ്ഞു.

    കുല്‍ഫി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

    കുല്‍ഫി ഐസ്‌ക്രീം തയാറാക്കാന്‍ ആദ്യം പാല്‍ ഒരു നോണ്‍സ്റ്റിക് പാനില്‍ തിളപ്പിക്കാന്‍ വെക്കും. ചെറിയ ചൂടില്‍ ഇടക്ക് ഇടക്ക് പാല്‍ ഇളക്കി കൊടുക്കണം. ഇതിലേക്ക് ഏലക്കാപ്പൊടിയും സുഗന്ധത്തിനായുള്ള എസന്‍സും ചേര്‍ക്കുന്നു. തുടര്‍ന്ന് പാല്‍ കട്ടിയാകുന്നതുവരെ തിളപ്പിക്കും. ഇതിലേക്ക് പഞ്ചസാര, ബദാം, പിസ്ത എന്നിവയുടെ മിശ്രിതം ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിക്കും. ശേഷം, തയ്യാറാക്കിയ മിശ്രിതം വിവിധ കുല്‍ഫി അച്ചുകളിലേക്ക് ഒഴിച്ച് ഫ്രീസ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

    അടുത്തിടെ ഇഡ്ഡലി കുല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ കുല്‍ഫിയുടെ രൂപത്തിലുള്ള ഇഡ്ഡലി ആണിത്. കുല്‍ഫിയുടെ താഴെ ഉള്ളത് പോലുള്ള ഒരു കോലും ഈ ഇഡലിയില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇതില്‍ പിടിച്ച് സാമ്പാറില്‍ മുക്കി ഇഡലി കഴിക്കാം.

    ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട കുല്‍ഫി ഇഡ്ഡലിയുടെ പോസ്റ്റിനു താഴെ നിരവധി പേര്‍ കമന്റുമായി എത്തിയിരുന്നു. ”ഇത് ദൈവദോഷം ആയിപ്പോയി എന്നും എങ്ങനെ ചെയ്യാന്‍ തോന്നി, അവര്‍ക്കെതിരെ കേസെടുക്കണം ‘ എന്നുമാണ് ഒരാളുടെ കമന്റ്. നല്ലൊരു സൗത്ത് ഇന്ത്യന്‍ വിഭവമാണ് ഇഡ്ഡലി എന്നും അതിനെ ഇത്തരത്തില്‍ ആകേണ്ടിയിരുന്നില്ല എന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ ഈ ഇഡ്ഡലി കഴിച്ചു നോക്കാന്‍ താല്പര്യം ഉണ്ടെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്.

    Published by:Arun krishna
    First published: