• HOME
  • »
  • NEWS
  • »
  • life
  • »
  • 'വാങ്ക് വിളിക്കുന്ന തെയ്യം'; വീഡിയോ വൈറലാകുന്നു

'വാങ്ക് വിളിക്കുന്ന തെയ്യം'; വീഡിയോ വൈറലാകുന്നു

ഉമ്മച്ചി തെയ്യം, ആലി ചാമുണ്ഡി, മുക്രി പോക്കർ, എന്നിങ്ങനെയുള്ള മുസ്ലിം തെയ്യക്കോലങ്ങൾക്കിടയിലെ കൗതുകമാണ് ബപ്പിരിയനും മാണിച്ചിയും

  • Share this:

    കെ വി ബൈജു

    കാസർഗോഡ്: വാങ്ക് വിളിക്കുന്ന തെയ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാസർഗോഡ് മടിക്കൈയിൽ കെട്ടിയാടിയ ബപ്പിരിയനൊപ്പമുള്ള മാണിച്ചി എന്ന തെയ്യക്കോലം വാങ്ക് വിളിക്കുന്ന കാഴ്ചയാണ് ഒന്നര മിനിറ്റു ദൈർഘ്യമുള്ള വീഡിയോവിൽ ഉള്ളത്.

    വാങ്ക് വിളിക്കുന്ന ഒരു തെയ്യത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മതത്തിന്റെ പേരിൽ പോരടിക്കുന്ന കാലത്ത്‌ തെയ്യങ്ങൾ വാങ്ക് വിളിച്ചപ്പോൾ മടിക്കൈ മുണ്ടോട്ട് താഴത്തെവീട് തറവാട്ടിൽ ഒരുമ മുഴങ്ങുകയായിരുന്നു.

    മുണ്ടോട്ട് കോമറായ ദേവസ്ഥാനത്താണ് ബപ്പിരിയൻ, മാണിച്ചി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടിയത്. ഉമ്മച്ചി തെയ്യം, ആലി ചാമുണ്ഡി, മുക്രി പോക്കർ, എന്നിങ്ങനെയുള്ള മുസ്ലിം തെയ്യക്കോലങ്ങൾക്കിടയിലെ കൗതുകമാണ് ബപ്പിരിയനും മാണിച്ചിയും.

    Also See- തിരുവിതാംകൂറിന്റെ തടവറയിൽ പതിമൂന്നാം നൂറ്റാണ്ടു മുതലുളള കേരളത്തിന്‍റെ ചരിത്രം

    നലിക്കത്തായ വിഭാഗക്കാരാണ്‌ കോലങ്ങൾ കെട്ടിയത്‌. വാങ്ക് കൊടുക്കാൻ മാണിച്ചി ആവശ്യപ്പെടുമ്പോൾ, സമയം തെറ്റിയതായും നീതന്നെ വാങ്ക് വിളിച്ചോളാനും ബപ്പിരിയൻ പറയും. ഇതോടെ സ്ത്രീ വേഷം അണിഞ്ഞ മാണിച്ചി വാങ്ക് കൊടുക്കും.

    കപ്പിത്താനാണ് മുസ്ലീമായ ബപ്പിരിയൻ എന്നാണ് വിശ്വാസം. മലനാട്ടിലേക്ക് കപ്പൽ കയറി വന്നതെയ്യങ്ങളെന്നാണ്‌ വിശ്വാസം.

    Published by:Anuraj GR
    First published: