• HOME
 • »
 • NEWS
 • »
 • life
 • »
 • Manipur Tourist Places| മണിപ്പൂരിലേക്ക് യാത്ര പോകാൻ ആഗ്രഹമുണ്ടോ? പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അറിയാം

Manipur Tourist Places| മണിപ്പൂരിലേക്ക് യാത്ര പോകാൻ ആഗ്രഹമുണ്ടോ? പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അറിയാം

മണിപ്പൂരിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നെങ്കിൽ സന്ദർശിക്കാൻ പറ്റിയ മികച്ച സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഇന്ത്യയുടെ രത്നം (Jewel of India) എന്നറിയപ്പെടുന്ന സംസ്ഥാനമാണ് മണിപ്പൂർ (Manipur).തനതായ സംസ്കാരം കൊണ്ടും ആകർഷകമായ പ്രകൃതി സൗന്ദര്യം കൊണ്ടും ശ്രദ്ധേയമായ ഈ ഇന്ത്യൻ സംസ്ഥാനം അതിന്റെ പാരമ്പര്യം, ഭക്ഷണരീതികൾ, പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, കുന്നുകൾ, തേയില തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ പേരിൽ പ്രശസ്തമാണ്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ മണിപ്പൂരിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നെങ്കിൽ സന്ദർശിക്കാൻ പറ്റിയ മികച്ച സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  ഇംഫാൽ (Imphal)

  ഇംഫാൽ അതിമനോഹരമായ സ്ഥലമാണ്. താഴ്വരകളുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇംഫാൽ ഇന്ത്യയിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ്. നിബിഡ വനവും വിശാലമായ പുൽമേടുകളും കാരണം ഭൂമിയിലെ സ്വർഗ്ഗം പോലെ കാണപ്പെടുന്ന ഇംഫാൽ സംസ്ഥാനത്തിന്റെ സാംസ്കാരിക തലസ്ഥാനം കൂടിയാണ്. ലോക്തക് തടാകം, റെഡ് ഹിൽ, ലോക്പാച്ചിംഗ്, കാംഗ്ല കോട്ട, സിരോഹി നാഷണൽ പാർക്ക്, മണിപ്പൂർ സ്റ്റേറ്റ് മ്യൂസിയം, സെക്ത ആർക്കിയോളജിക്കൽ ലിവിംഗ് മ്യൂസിയം, മണിപ്പൂർ സുവോളജിക്കൽ ഗാർഡൻസ്, കെയ്ബുൽ ലാംജാവോ നാഷണൽ പാർക്ക്, ജമാ മസ്ജിദ്, ശ്രീ ഗോവിന്ദജി ക്ഷേത്രം, ഖോകാമ്പത്‌ ഓർക്കിഡാരിയം, മാതായ് ഗാർഡൻ എന്നിവയാണ് ഇംഫാലിലെ ആകർഷകമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ.

  Also Read-ഉത്തരാഖണ്ഡിലേക്ക് യാത്ര പോകുന്നോ? നിർബന്ധമായും കാണേണ്ട അഞ്ച് സ്ഥലങ്ങൾ

  തൗബൽ

  സാഹസികതയുടെ കൂടെ സുഖകരമായ കാലാവസ്ഥയും ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് തെരെഞ്ഞെടുക്കാവുന്ന സ്ഥലമാണ് തൗബൽ. ട്രെക്കിംഗ്, ഹൈക്കിംഗ്, പിക്നിക് എന്നിവയ്ക്ക് പറ്റിയ സ്ഥലമാണിത്. ക്ഷേത്രങ്ങളാലും നിരവധി തടാകങ്ങളാലും പ്രശസ്തമാണ് ഇവിടം. ഖോങ്ജോം യുദ്ധ സ്മാരകം, തൗബാൽ നദി, ഇകോപ് തടാകം, ഇംഫാൽ നദി, വെയ്‌തോ തടാകം, പീപ്പിൾസ് മ്യൂസിയം, ലൗസി തടാകം, തൗബൽ ബസാർ എന്നിവയാണ് തൗബലിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ.

  ഉഖ്രുൽ

  മനോഹരമായ താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ, കുന്നുകൾ, അരുവികൾ എന്നിവയാൽ ദൃശ്യ വിരുന്ന് ഒരുക്കുന്ന, മനോഹരമായ നഗരമാണ് ഉഖ്രുൽ. ഇവിടം സന്ദർശിച്ചാൽ നിങ്ങൾക്ക് ഖയാങ് കൊടുമുടി, ഷിറൂയി കഷുങ് കൊടുമുടി, കചൗ ഫുങ് ലേക്ക്, ഖാങ്ഖുയി ഗുഹ, ഷിറൂയി കഷുങ്, ഹുൻദുങ് മംഗ്വ ഗുഹ, നിലായി ടീ എസ്റ്റേറ്റ്, അങ്കോ ചിംഗ് എന്നിവിടങ്ങളിലേക്കും പോകാം.
  Also Read- ഗോവയിലേക്ക് ഒരു യാത്ര പോയാലോ? ആകർഷകമായ ഒമ്പത് വിനോദസഞ്ചാര കേന്ദ്രങ്ങൾ

  സേനാപതി

  മണിപ്പൂരിന്റെ വ്യത്യസ്തമായ പ്രകൃതി സൗന്ദര്യം നന്നായി ആസ്വദിക്കാൻ സാധിക്കുന്ന സ്ഥലമാണ് സേനാപതി. കാരണം സേനാപതിയിലെ 80 ശതമാനം ഭൂമിയും ഇടതൂർന്ന വനത്താൽ മൂടപ്പെട്ടിരിക്കുന്നു. സേനാപതിയിൽ നിങ്ങൾക്ക് മാവോ, യാങ്ഖുല്ലൻ, സുക്കോ വാലി, ലിയായ്, പുരുൾ, മരം ഖുല്ലൻ, മഖേൽ ഗുഹ, സാദു ചിരു വാട്ടർഫാൾസ്‌ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം.

  ബിഷ്ണുപൂർ

  ധാരാളം ക്ഷേത്രങ്ങളുള്ള സ്ഥലമാണ് ബിഷ്ണുപൂർ. ഇവിടെ വരുമ്പോൾ നിങ്ങൾക്ക് രസ്മഞ്ച, ജോരെബംഗ്ല ക്ഷേത്രം, പഞ്ച രത്ന ക്ഷേത്രം, ദൽ മഡോൾ, സുസുനിയ പഹാർ, ശ്യാംറായ് ക്ഷേത്രം, സിദ്ധേശ്വർ ക്ഷേത്രം, രാധ ശ്യാം ക്ഷേത്രം, ത്രിധാര ക്ഷേത്രം എന്നീ സ്ഥലങ്ങളിൽ പോകാം.

  ഏഴ് സഹോദര സംസ്ഥാനങ്ങളുടെ ഭാഗമായ മണിപ്പൂർ 'ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്' എന്നും എന്നറിയപ്പെടുന്നു. എല്ലാ അർത്ഥത്തിലും സമ്പന്നമായ മണിപ്പൂരിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബറിനും ഏപ്രിൽ മാസത്തിനും ഇടയിലാണ്.
  Published by:Naseeba TC
  First published: