നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • 'കാമുകി ഓറൽ സെക്സിന് നിർബന്ധിക്കുന്നു; പക്ഷെ അണുബാധയുണ്ടാകുമോയെന്ന് ഭയം': സെക്സോളജിസ്റ്റിന്റെ മറുപടി

    'കാമുകി ഓറൽ സെക്സിന് നിർബന്ധിക്കുന്നു; പക്ഷെ അണുബാധയുണ്ടാകുമോയെന്ന് ഭയം': സെക്സോളജിസ്റ്റിന്റെ മറുപടി

    നിങ്ങൾക്ക് കാമുകിയിൽ നിന്നും ഓറൽ സെക്സ് ലഭിക്കുന്നില്ലെങ്കിൽ അക്കാര്യം നിങ്ങളോട് അവളും ആവശ്യപ്പെടാൻ പാടില്ല. ഇത് ഒരു പരസ്പര മര്യാദയാണ്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    ചോദ്യം:  എന്റെ കാമുകി ഓറൽ സെക്സിനായി എന്നെ നിർബന്ധിക്കുന്നു. എന്നാൽ എനിക്ക് അതിനോട് വെറുപ്പാണ്. യോനിയിലൂടെ ലൈംഗിക രോഗങ്ങളും അണുബാധയും ഉണ്ടാകുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇത് ശരിയാണോ?

    ഉത്തരം: ഇരു പങ്കാളികൾക്കും ആനന്ദം ലഭിക്കുമെന്നതാണ് ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ അടിസ്ഥാന മാനദണ്ഡം. നിങ്ങൾക്ക് കാമുകിയിൽ നിന്നും ഓറൽ സെക്സ് ലഭിക്കുന്നില്ലെങ്കിൽ അക്കാര്യം നിങ്ങളോട് അവളും  ആവശ്യപ്പെടാൻ  പാടില്ല. ഇത് ഒരു പരസ്പര മര്യാദയാണ്.

    പുരുഷൻമാരുടെ ജനനേന്ദ്രിയം പോലെ തന്നെയാണ് സ്ത്രീകളുടെ യോനിയും. യോനിയോട് നിങ്ങൾക്ക് വെറുപ്പ് തോന്നുന്നുണ്ടെങ്കിൽ ഒരാളുമായി ഇടപെടാനുള്ള പക്വത നിങ്ങൾക്ക് ഇല്ലാത്തതുകൊണ്ടാകാം എന്നതാണ് സത്യം.

    നിങ്ങൾ ആദ്യം ചെയ്യേണ്ടത് യോനിയെ കുറിച്ച് കൂടുതൽ പഠിച്ച് സ്വയം ബോധവൽക്കരണം നടത്തുകയും കാമുകിക്ക് എങ്ങനെ ഓറൽ സെക്സ് നൽകാമെന്ന് മനസിലാക്കാനും ശ്രമിക്കുകകയാണ് വേണ്ടത്. നല്ല ലൈംഗിക ബന്ധത്തിൽ ലജ്ജിക്കേണ്ട കാര്യമില്ല.

    Also Read- 'ഭാര്യയ്ക്ക് സെക്സിനോട് ഇഷ്ടക്കുറവ്; താൽപര്യം മസിൽമാൻമാരോട്; എപ്പോഴും കുറ്റപ്പെടുത്തുന്നു'; ഭർത്താവിന്റെ ആശങ്ക; കൗൺസലറുടെ മറുപടി

    രണ്ടാമതായി,  ഒരു സ്ത്രീക്ക് ഓറൽ സെക്സ് നൽകുമ്പോൾ ലൈംഗികജന്യം രോഗങ്ങളും(STD) അണുബാധയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ലൈംഗിക ബന്ധത്തിലൂടെയും കാമുകി ചുംബനം നൽകുമ്പേഴും അവൾ നിങ്ങൾക്ക് ഓറൽ സെക്സ് നൽകുമ്പോഴുമൊക്കെ സംഭവിക്കാവുന്നതാണ്. ലൈംഗികജന്യ രോഗങ്ങൾ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം കോണ്ടം  ഉപയോഗിക്കുക എന്നതാണ്. നിങ്ങളുടെ കാമുകിയുമായി ഓറൽ സെക്സ് നടത്തുമ്പോൾ,  കോണ്ടം ഉപയോഗിക്കുന്നതു പോലെ തന്നെ ഒരു ഡെന്റൽ ഡാം ഉപയോഗിക്കാവുന്നതാണ്. ഇത് ഓൺ‌ലൈനിൽ ലഭ്യമാണ്. കൂടാതെ കോണ്ടം വിൽക്കുന്ന  മെഡിക്കൽ സ്റ്റോറുകളിലും ലഭിക്കും.

    Also Read- പരസ്ത്രീ ബന്ധം പാപമാണോ? ഭാര്യയിൽ താൽപര്യം നഷ്ടപ്പെട്ട യുവാവിന് സെക്സോളജിസ്റ്റിന്‍റെ മറുപടി

    എന്നിരുന്നാലും, പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഇരുവർക്കും ലൈംഗിക രോഗങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്. അതിൻരെ ഭാഗമായി ആദ്യം നിങ്ങൾ സ്വയം പരിശോധന നടത്തുക. അല്ലാതെ ഇക്കാര്യത്തിൽ വിഷമിക്കേണ്ട കാര്യമില്ല

    .Also Read- കേട്ടതൊക്കെ വെറും കെട്ടുകഥകൾ; സെക്സിന് സ്ത്രീകൾക്ക് പ്രായം പ്രശ്നമല്ല

    എന്നിരുന്നാലും, ഞാൻ നേരത്തെ പറഞ്ഞതുപോലെ, നിങ്ങളുടെ കാമുകിക്ക് ഓറൽ സെക്സ് നൽകുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. അതിൽ വെറുപ്പ് തോന്നേണ്ട കാര്യവുമില്ല. നിങ്ങളെ പോലെ തന്നെ നിങ്ങളുടെ കാമുകിയും ലൈംഗിക സുഖത്തിന് അർഹയാണ്, നിങ്ങൾ അത് അവൾക്ക് നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
    First published:
    )}