• HOME
  • »
  • NEWS
  • »
  • life
  • »
  • MYTHREYA GRYLLS 17 YEAR OLD BOY FROM MOHALI WHO IS PLAYING HIS PART IN THE FIGHT AGAINST CLIMATE CRISIS NAV

എവിടെപ്പോയാലും ഒരു തണൽ; എല്ലായിടത്തും മരം നടുന്ന പരിസ്ഥിതിസ്നേഹിയുടെ കഥയിങ്ങനെ

എല്ലാ ഞായറാഴ്ചകളിലും പഞ്ചാബ് ഫോറസ്റ്റ് ഡെവലപ്മെന്റ് നഴ്‌സറിയിൽ നിന്ന് വൃക്ഷത്തൈകൾ ശേഖരിച്ച് തനിക്ക് ഇഷ്ടപ്പെട്ട ഇടങ്ങളിലെല്ലാം ചെന്ന് നടുക എന്നതാണ് മൈത്രേയയുടെ വിനോദം.

എല്ലാ ഞായറാഴ്ചകളിലും പഞ്ചാബ് ഫോറസ്റ്റ് ഡെവലപ്മെന്റ് നഴ്‌സറിയിൽ നിന്ന് വൃക്ഷത്തൈകൾ ശേഖരിച്ച് തനിക്ക് ഇഷ്ടപ്പെട്ട ഇടങ്ങളിലെല്ലാം ചെന്ന് നടുക എന്നതാണ് മൈത്രേയയുടെ വിനോദം.

എല്ലാ ഞായറാഴ്ചകളിലും പഞ്ചാബ് ഫോറസ്റ്റ് ഡെവലപ്മെന്റ് നഴ്‌സറിയിൽ നിന്ന് വൃക്ഷത്തൈകൾ ശേഖരിച്ച് തനിക്ക് ഇഷ്ടപ്പെട്ട ഇടങ്ങളിലെല്ലാം ചെന്ന് നടുക എന്നതാണ് മൈത്രേയയുടെ വിനോദം.

  • Share this:
    മൊഹാലി സ്വദേശിയായ ഈ 17 വയസുകാരൻ ചെടികൾ നടാനുള്ള തന്റെ താത്പര്യം മൂലം അറിയപ്പെടുന്നത് 'ഗ്രീൻ ഹീറോ' എന്നാണ്. വാരാന്ത്യങ്ങൾ വിനോദ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന ഒരു സാധാരണ കൗമാരക്കാരനല്ല മൈത്രേയ ഗ്രിൽസ് എന്ന ഈ വ്യക്തി. എല്ലാ ഞായറാഴ്ചകളിലും പഞ്ചാബ് ഫോറസ്റ്റ് ഡെവലപ്മെന്റ് നഴ്‌സറിയിൽ നിന്ന് വൃക്ഷത്തൈകൾ ശേഖരിച്ച് തനിക്ക് ഇഷ്ടപ്പെട്ട ഇടങ്ങളിലെല്ലാം ചെന്ന് നടുക എന്നതാണ് മൈത്രേയയുടെ വിനോദം.

    "വീടുകൾക്ക് സമീപത്തായിട്ടാണ് ഞാൻ മരത്തൈകൾ നടാറുള്ളത്. അതാവുമ്പോൾ ആ വീട്ടുകാർക്ക് ആ ചെടികൾ നനയ്ക്കാൻ കഴിയും. എന്റെ കൈവശം ഉണ്ടാകാറുള്ള പണം മുഴുവൻ ഞാൻ ചെടി നടുന്നതിന് വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. ഞാൻ ശരിയായ കാര്യമാണ് ചെയ്യുന്നത് എന്ന തിരിച്ചറിവും കൂടുതൽ ആളുകൾ എന്നെപ്പോലെ മരം നടാൻ ഇറങ്ങിത്തിരിക്കുന്നുണ്ട് എന്ന് അറിയുന്നതും എന്നെ ഒരുപാട് സന്തുഷ്ടനാക്കുന്നു", മൈത്രേയ പറയുന്നു. ആസ്ത്മ രോഗിയായ മൈത്രേയയ്ക്ക് ചണ്ഡീഗഢിലെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വീട്ടിൽ പോകുമ്പോൾ തന്റെ ആസ്ത്മ നിയന്ത്രണവിധേയമാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ശുദ്ധവായുവിന്റെ പ്രാധാന്യത്തെക്കുറിച്ച് മൈത്രേയ തിരിച്ചറിയാൻ തുടങ്ങിയത്.

    "എന്റെ മാതാപിതാക്കളോടൊപ്പം ട്രെക്കിങിന് പോകുന്ന സമയം മുതൽക്കാണ് പരിസ്ഥിതിയെക്കുറിച്ച് ഞാൻ കൂടുതൽ ബോധവാനാകാൻ തുടങ്ങിയത്. നമ്മുടെ ചുറ്റുമുള്ള പച്ചപ്പ് കുറഞ്ഞു വരുന്നതായി ഞാൻ തിരിച്ചറിഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്യാം എന്നതിനെക്കുറിച്ച് ചിന്തിക്കാൻ അച്ഛനാണ് എന്നെ പ്രേരിപ്പിച്ചത്", പ്രകൃതിസ്നേഹിയായ ആ കൗമാരക്കാരൻ താൻ മരത്തൈകൾ നടാൻ ആരംഭിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വിശദീകരിക്കുന്നു. ചണ്ഡീഗഢിൽ പെയ്യുന്നത്ര മഴ മൊഹാലിയിൽ ലഭിക്കുന്നില്ലെന്ന് മനസിലാക്കിയ താൻ വ്യാപകമായി മരം നടലാണ് പരിഹാരമെന്ന് തിരിച്ചറിഞ്ഞതായും മൈത്രേയ പറയുന്നു.

    "ഞാൻ എന്റെ സുഹൃത്തുക്കളോട് സമൂഹ മാധ്യമങ്ങളിൽ ഹരിത പ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം, ഇവിടുത്തെ എം എൽ എയ്ക്ക് നിരവധി ആശയങ്ങളും നൽകിയിട്ടുണ്ട്. സമാനമായ പ്രവർത്തനങ്ങൾ നടത്തുന്ന ഏതെങ്കിലും എൻ ജി ഓയുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഇപ്പോൾ ട്രെക്കിങ് സംബന്ധിച്ച എന്റെ അനുഭവങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ് ഞാൻ. മാതാപിതാക്കളുടെ നിർബന്ധം മൂലം ഞാൻ അങ്ങിങ്ങായി കുറിച്ചിട്ട കാര്യങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങാൻ പോവുകയാണ്", ആവേശത്തോടെ മൈത്രേയ പറയുന്നു.

    Also read- ഐഎഎസ് സ്വപ്‌നം കാണുന്നവര്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്; മാതൃകയായി പോലീസ് ഉദ്യോഗസ്ഥന്‍

    മലനിരകളെ വളരെയധികം സ്നേഹിക്കുന്ന ഈ കൗമാരക്കാരൻ തന്റെ പത്താം വയസിൽ ട്രെക്കിങ് ആരംഭിച്ചു. ഭാവിയിൽ പരിസ്ഥിതി സംബന്ധമായ കോഴ്‌സുകൾ പഠിക്കാനാണ് മൈത്രേയയുടെ ഉദ്ദേശം. കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തെ നമ്മൾ ഗൗരവതരമായി കാണണം എന്ന് പറയുന്ന മൈത്രേയ പരിസ്ഥിതി സംരക്ഷണത്തിനായി കൗമാരപ്രായക്കാരും യുവാക്കളും മുന്നിട്ടിറങ്ങണമെന്നും ആവശ്യപ്പെടുന്നു.
    Published by:Naveen
    First published:
    )}