• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പേരിനെങ്കിലും ആ ദുഷ്പേര് മാറുന്നത് നല്ലതല്ലേ

gopika.gs
Updated: February 20, 2018, 5:39 PM IST
പേരിനെങ്കിലും ആ ദുഷ്പേര് മാറുന്നത് നല്ലതല്ലേ
gopika.gs
Updated: February 20, 2018, 5:39 PM IST
ഇന്ത്യയിൽ വിചിത്ര പേരുള്ള ഗ്രാമങ്ങൾക്ക് ഇനി മുതൽ കുറച്ച് റിലാക്സേഷൻ ഒക്കെ ഉണ്ടായേക്കും. ഇത്തരം ഗ്രാമങ്ങൾക്ക് പേരുമാറ്റത്തിനുള്ള അനുമതി ലഭിച്ചിരിക്കുന്നു. രാജസ്ഥനിലെ ചോർ ബസായ് (കള്ളന്മാരുടെ പാർപ്പിടം)എന്ന സ്ഥലം ഇനി വെറും ബസായ് എന്നാകും അറിയപ്പെടുക. ഹരിയാനയിലെ ഗന്ത(അഴുക്ക്) എന്ന ഗ്രാമത്തിന്റെ പേര്, അജിത് നഗർ എന്നായി. സ്ഥലപ്പേരിലുള്ള മാനക്കേട് മാറ്റാനുള്ള പ്രദേശവാസികളുടെ അഭ്യർത്ഥന ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.

സ്ഥലപ്പേര് മാറ്റുന്നതിനായി കേരളത്തിൽനിന്ന് ഉൾപ്പെടെ അപേക്ഷ ലഭിച്ചിരുന്നു. പഞ്ചായത്തു ഭരണസമിതിയാണു പേരുമാറ്റത്തിന് ആദ്യം അപേക്ഷ സംസ്ഥാന സർക്കാരിനു സമർപ്പിക്കേണ്ടത്. പേരുമാറ്റം ആവശ്യമെങ്കിൽ ആ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ആറിയിക്കാം. മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കുക.

ബീഹാറിലെ നാച്നിയ(നൃത്തം ചെയ്തു ജീവിക്കുന്നവർ)അവരുടെ ഗ്രാമത്തിന്റെ പേര് കാശിപ്പുർ എന്നാകും. അതേസമയം ഹരിയാനയിലെ തന്നെ മറ്റൊരു സ്ഥലമായ കിന്നറിന്റെ പേര് ഗൈബ നഗർ എന്നായി. ഇങ്ങനെ പല പേരുകളും മാറുന്നുണ്ട്. ട്രാൻസ്‌ജെൻഡേഴ്സിനെ ഹിന്ദിയിൽ കിന്നർ എന്നാണ് വിളിക്കുക.

അതേസമയം, സ്ഥലങ്ങളുടെ പേരുകൾക്ക് കടലാസുകളിൽ മാത്രമേ മാറ്റം ഉണ്ടായിട്ടുള്ളൂ എന്നും ജനങ്ങൾ ഇപ്പോഴും പഴയ പേരുകളാണ് ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്.
First published: February 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍