• HOME
  • »
  • NEWS
  • »
  • life
  • »
  • ഓഫീസിലെത്തിയിരുന്നത് രാവിലെ 6.20ന്; ഇൻഫോസിസിനായി നീക്കി വച്ച സമയത്തെക്കുറിച്ച് എൻ.ആർ നാരായണമൂർത്തി

ഓഫീസിലെത്തിയിരുന്നത് രാവിലെ 6.20ന്; ഇൻഫോസിസിനായി നീക്കി വച്ച സമയത്തെക്കുറിച്ച് എൻ.ആർ നാരായണമൂർത്തി

ജീവിതത്തില്‍ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചയാളാണ് എന്‍.ആര്‍ നാരായണമൂര്‍ത്തി

  • Share this:

    ജീവിതത്തില്‍ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചയാളാണ് ഇന്‍ഫോസിസ് സഹസ്ഥാപകനായ എന്‍.ആര്‍ നാരായണമൂര്‍ത്തി. വലിയൊരു സാമ്രാജ്യത്തിന് തുടക്കം കുറിച്ച അദ്ദേഹം ഇന്നും തന്റെ ചില നിഷ്ടകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്‍ഫോസിസ് തുടങ്ങിയ കാലം മുതല്‍ എന്നും ഓഫീസില്‍ 6.20ന് തന്നെ അദ്ദേഹം എത്തുമായിരുന്നു.

    രാത്രി 8-9 മണിവരെ അദ്ദേഹം ഓഫീസില്‍ ജോലി ചെയ്യുകയും ചെയ്തിരുന്നു. 2011ല്‍ കമ്പനിയില്‍ നിന്ന് വിരമിക്കുന്നത് വരെ ഈ രീതി അദ്ദേഹം പിന്തുടര്‍ന്നിരുന്നു. കൃത്യസമയത്ത് ഓഫിസിലെത്താന്‍ മറ്റുള്ളവരെ കൂടി പ്രേരിപ്പിക്കാന്‍ ഈ സ്വഭാവം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്‍ഫോസിസ് എന്ന വലിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനായി ചില ത്യാഗങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

    Also read- ഇൻഫോസിസ് @ 40; ‘കുടുംബാംഗങ്ങളെ നേതൃസ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തിയത് തെറ്റായി’: നാരായണ മൂർത്തി

    തന്റെ കുഞ്ഞുങ്ങളോടൊത്ത് ചെലവഴിക്കേണ്ട സമയം മുഴുവന്‍ കമ്പനി വളര്‍ത്താനായിട്ടാണ് താന്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതു തന്നെയായിരുന്നു ഏറ്റവും വലിയ ത്യാഗമെന്നും നാരായണമൂര്‍ത്തി ഓര്‍ത്തെടുക്കുന്നു. കുട്ടികളെ നോക്കിയതും അവരെ മികച്ച രീതിയില്‍ വളര്‍ത്തിയതും തന്റെ ഭാര്യയാണെന്നും അദ്ദേഹം പറഞ്ഞു.

    ‘സംരംഭകത്വം എന്നത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ജോലിയാണ്. അതൊരു ത്യാഗമാണ്. ശരിക്കും ഇതില്‍ നഷ്ടമുണ്ടായത് എന്റെ മക്കളായ അക്ഷതയ്ക്കും രോഹനുമാണ്. അവരോടൊപ്പം സമയം ചെലവഴിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അവരെ നല്ലരീതിയില്‍ വളര്‍ത്തിയത് സുധയാണ്. അവരുടെ വിദ്യാഭ്യാസം, നേട്ടങ്ങള്‍ എല്ലാത്തിനും കാരണം എന്റെ ഭാര്യയായ സുധ തന്നെയാണ്,’ നാരായണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

    Also read- Gold Price Today| സ്വർണവിലയിൽ നേരിയ കുറവ്; നാൽപതിനായിരത്തിന് മുകളിൽ തുടരുന്നു

    1981ൽ ഭാര്യയുടെ പക്കൽ നിന്ന് 10000 രൂപ കടം വാങ്ങിയാണ് നാരായണമൂര്‍ത്തി ഇന്‍ഫോസിസ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ഏകദേശം 80 ബില്യണ്‍ ആണ് കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം. 3.35 ലക്ഷം പേരാണ് ഇന്‍ഫോസിസില്‍ നിലവില്‍ ജോലി ചെയ്യുന്നത്.

    അതേസമയം കമ്പനി സ്ഥാപകരുടെ കുടുംബാംഗങ്ങളെ നേതൃസ്ഥാനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന നയത്തെ ചൂണ്ടിക്കാട്ടി നാരായണമൂര്‍ത്തി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. ഈ നിലപാടില്‍ തനിയ്ക്ക് തെറ്റു പറ്റിയെന്നാണ് അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയത്.

    Published by:Vishnupriya S
    First published: