നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • National Broadcasting Day 2021 | ഇന്ന് ദേശീയ പ്രക്ഷേപണ ദിനം: റേഡിയോ എങ്ങനെ സാധാരണക്കാരന്റെ മാധ്യമമായി മാറി?

    National Broadcasting Day 2021 | ഇന്ന് ദേശീയ പ്രക്ഷേപണ ദിനം: റേഡിയോ എങ്ങനെ സാധാരണക്കാരന്റെ മാധ്യമമായി മാറി?

    ലോകത്തിലെ ഏറ്റവും വലിയ പ്രക്ഷേപണ സ്ഥാപനങ്ങളിലൊന്നാണ് ആകാശവാണി. ഇന്നു സ്വകാര്യ റേഡിയോ മാധ്യമങ്ങളിൽ നിന്ന് കടുത്ത മത്സരമാണ് ആകാശവാണി നേരിടുന്നത്

    radio-

    radio-

    • Share this:
      ഇന്ന് ദേശീയ പ്രക്ഷേപണ ദിനം. എല്ലാ വർഷവും ജൂലൈ 23 നാണ് രാജ്യത്തുടനീളം പ്രക്ഷേപണ ദിനം ആചരിക്കുന്നത്. 1927 ജൂൺ 23നാണ് ബോംബെ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ഐ‌ബി‌സി) റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. ഈ ദിനം അടയാളപ്പെടുത്തുന്നതിനായി ഓൾ ഇന്ത്യ റേഡിയോ (ആകാശവാണി) ന്യൂ ഡൽഹിയിൽ ക്രിയേഷൻ ഓഫ് ന്യൂ ഇന്ത്യ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മീഡിയം എന്നതിനെക്കുറിച്ച് ഒരു സിമ്പോസിയം നടത്തി.

      റേഡിയോ ക്ലബ് ഓഫ് ബോംബെയുടെ നേതൃത്വത്തിൽ 1923ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആദ്യമായി ആരംഭിച്ചു തുടങ്ങിയത്. ഇന്ത്യയിൽ ആദ്യമായി സംപ്രേഷണം ചെയ്ത റേഡിയോ പ്രക്ഷേപണത്തിന്റെ സ്മരണയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്.

      1930ൽ ബ്രിട്ടീഷ് സർക്കാർ റേഡിയോ പ്രക്ഷേപണം ഏറ്റെടുക്കുകയും ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവ്വീസ് (ഐഎസ്ബിഎസ്) ആരംഭിക്കുകയും ചെയ്തു. 1930 ഏപ്രിൽ 1 ന് രണ്ട് വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ സർക്കാർ പ്രക്ഷേപണം ഏറ്റെടുത്തത്. ഐബിസി ഒരു സ്വകാര്യ സ്ഥാപനമായിരുന്നു. കൊൽക്കത്തയിലും മുംബൈയിലും രണ്ട് റേഡിയോ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ കമ്പനിയ്ക്ക് അനുമതി നൽകി.

      1932 മെയ് മാസത്തിൽ കമ്പനിയുടെ പേര് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവീസ് (ഐ‌എസ്‌ബി‌എസ്) എന്ന് പുനർനാമകരണം ചെയ്തു. പിന്നീട് ഇത് 1936 ജൂൺ 8 ന് ഓൾ ഇന്ത്യ റേഡിയോ (എ‌ഐ‌ആർ) എന്നാക്കി മാറ്റി. 1957ൽ ആകാശവാണി ആയി. തുടർന്നാണ് റേഡിയോ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ജനപ്രീതി നേടുകയും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക ജീവിതത്തെ തന്നെ മാറ്റിമറിക്കുകയും ചെയ്തത്.

      Also Read- Raj Kundra porn case: ശിൽപാ ഷെട്ടിയുടെ സഹോദരിയെവെച്ച് പടം പിടിക്കാൻ രാജ് കുന്ദ്രെ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി ഗഹനാ വസിഷ്ഠ്

      ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയായ പ്രസാർ ഭാരതി ഒരു നിയമനിർമ്മാണ സ്വയംഭരണ സ്ഥാപനമാണ്. ഇത് ആണ് പിന്നീട് ദൂരദർശൻ ടെലിവിഷൻ നെറ്റ്‌വർക്കിന് അംഗീകാരം നൽകിയത്. മുമ്പ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ മാധ്യമ യൂണിറ്റായിരുന്നു ഇത്.

      ഇന്ന് ആകാശവാണിയിൽ ഇന്ത്യയിലുടനീളം സ്ഥിതിചെയ്യുന്ന 414 സ്റ്റേഷനുകൾ ഉൾപ്പെടുന്നു. 23 ഭാഷകളിൽ ആകാശവാണി പ്രക്ഷേപണം നടത്തുന്നുണ്ട്. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ പ്രക്ഷേപണ സ്ഥാപനങ്ങളിലൊന്നാണ് ആകാശവാണി. ഇന്നു സ്വകാര്യ റേഡിയോ മാധ്യമങ്ങളിൽ നിന്ന് കടുത്ത മത്സരമാണ് ആകാശവാണി നേരിടുന്നത്. എങ്കിലും ഈ കടുത്ത മത്സരത്തെ അതിജീവിക്കാൻ ഓൾ ഇന്ത്യ റേഡിയോ നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ടി വി ചാനലുകളുടെ കടന്നു വരവിനിടയിലും സാധാരണക്കാരന്റെ മാധ്യമമായി ഇന്നും അറിയപ്പെടുന്നത് റേഡിയോ തന്നെയാണ്.

      ഇന്ത്യൻ പാർലമെന്റിനടുത്തുള്ള ആകാശവാണി ഭവനാണ് ആകാശവാണിയുടെ മുഖ്യകാര്യാലയം. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച ഈ കെട്ടിടം ഡൽഹിയിലെ പ്രധാന കെട്ടിടങ്ങളിൽ ഒന്നാണ്.
      Published by:Anuraj GR
      First published:
      )}