• HOME
  • »
  • NEWS
  • »
  • life
  • »
  • National Doctors’ Day | ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം; കോവിഡ് കാലത്ത് ഡോക്ടർമാർക്കായ് ചില ഓർമ്മപ്പെടുത്തലുകൾ

National Doctors’ Day | ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം; കോവിഡ് കാലത്ത് ഡോക്ടർമാർക്കായ് ചില ഓർമ്മപ്പെടുത്തലുകൾ

ആരോഗ്യപ്രവര്‍ത്തകരുടെ പ്രാധാന്യം എന്താണെന്ന് ജനങ്ങൾക്ക് ശരിയായ മനസ്സിലായ സമയമാണ് കഴിഞ്ഞ രണ്ട് വർഷം. ഡോക്ടർമാരുടെ ഇത്തരം ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനായാണ് ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനമായി ആഘോഷിക്കുന്നത്. ഈ പ്രത്യേക ദിനത്തില്‍, ഡോക്ടര്‍മാര്‍ക്ക് സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം കെട്ടിപ്പടുക്കാന്‍ ചില ഓര്‍മ്മപ്പെടുത്തലുകൾ നൽകാം..

image- Shutterstock

image- Shutterstock

  • Last Updated :
  • Share this:
    ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം (National Doctors’ Day). ഒരാളുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ പ്രധാനം മറ്റെന്തിനെന്ന്നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ് ഡോക്ടേഴ്സ് ദിനം. നമ്മുടെ ആരോഗ്യ വിദഗ്ധര്‍ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ്.

    365 ദിവസങ്ങളിലും 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്നവരാണ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും. കോവിഡ്-19 (Covid-19) മഹാമാരി കാലത്ത്, ആരോഗ്യ വിദഗ്ധരെയും, ഡോക്ടര്‍മാരെയും (Doctor) , ആശാ പ്രവര്‍ത്തകരെയും (Asha Worker) നഴ്‌സുമാരെയും ഹീറോകളായാണ് നാം ഉയര്‍ത്തിക്കാട്ടിയത്. നമ്മള്‍ വീടിനുള്ളില്‍ സുരക്ഷിതരായിട്ടിരുന്നപ്പോഴും രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ പോരാടുകയായിരുന്നു.

    ആരോഗ്യപ്രവര്‍ത്തകരുടെ പ്രാധാന്യം എന്താണെന്ന് ജനങ്ങൾക്ക് ശരിയായ മനസ്സിലായ സമയമാണ് കഴിഞ്ഞ രണ്ട് വർഷം. ഡോക്ടർമാരുടെ ഇത്തരം ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനായാണ് ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനമായി ആഘോഷിക്കുന്നത്. ഈ പ്രത്യേക ദിനത്തില്‍, ഡോക്ടര്‍മാര്‍ക്ക് സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം കെട്ടിപ്പടുക്കാന്‍ ചില ഓര്‍മ്മപ്പെടുത്തലുകൾ നൽകാം..

    1. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക

    തിരക്കുകള്‍ക്കിടയിലും നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കുറച്ച് സമയമെങ്കിലും കണ്ടെത്തുക. ഇതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ശാന്തതയും കൈവരും.

    2. സ്വന്തം ആരോഗ്യത്തിലും ശ്രദ്ധ നൽകുക

    മറ്റുള്ളവരെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനിടയിലും നിങ്ങൾ നിങ്ങളുടെ സ്വന്തം ആരോഗ്യവും കാത്തുസൂക്ഷിക്കണം. നിങ്ങളുടെ ശരീരത്തെയും പതിവായി നിരീക്ഷിക്കുക. കോവിഡ് സാഹചര്യത്തിൽ ഇത്തരം മുന്‍കരുതല്‍ പരിശോധനകൾ തീർച്ചയായും നടത്തണം.

    3. രോഗികളെ പരിപാലിക്കുന്നത് സംബന്ധിച്ച് അടിസ്ഥാന കാര്യങ്ങൾ മറ്റുള്ളവരെ പരിശീലിപ്പിക്കുക

    രോഗികളെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ക്ക് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരിശീലനം നല്‍കാവുന്നതാണ്. നിങ്ങള്‍ക്ക് അസുഖം വന്നാല്‍ പരിപാലിക്കാന്‍ ഇത്തരത്തിലുള്ള പരിശീലനത്തിലൂടെ അവര്‍ക്കും സാധ്യമാകും. സാംക്രമിക രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കാനും നിങ്ങൾക്ക് സാധിക്കും.

    4. പ്രഭാതഭക്ഷണം ഒഴിവാക്കരുത്

    പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്, നിങ്ങളുടെ ഒരു ദിവസത്തെ ആദ്യ ഭക്ഷണം അതായത് പ്രഭാത ഭക്ഷണം ശരിയായി കഴിക്കുന്നത് വളരെ പ്രധാനമാണ്. കൃത്യസമയത്ത് ആശുപത്രിയിലെത്താനുള്ള തിരക്കില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ മറക്കരുത്.

    5. മാസ്‌ക് ധരിക്കാത്ത രോഗികളുമായുള്ള സമ്പര്‍ക്കം

    മാസ്‌ക് ധരിക്കാതെ വരുന്ന രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താൻ വേണ്ടി മാത്രമല്ല അവരെ മഹാമാരിയുടെ തീവ്രത എത്രത്തോളമെന്ന് ഓര്‍മ്മിപ്പിക്കാൻ കൂടി വേണ്ടിയാണ്.

    മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ഡോക്ടറുമായ ബി സി റോയിയോടുള്ള ആദരസൂചകമായാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിനാണ് ബി സി റോയ് ജനിച്ചത്. എൺപതാം വയസ്സിൽ, 1962ൽ അന്തരിച്ചു. സമൂഹത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമുക്ക് കാണാം.
    Published by:Rajesh V
    First published: