നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • National Education Day 2021 | മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്?

    National Education Day 2021 | മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്?

    1888 നവംബര്‍ 11 നാണ് മൗലാന ആസാദ് ജനിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ പ്രധാന ശില്പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.

    national-education-day-2021

    national-education-day-2021

    • Share this:
      ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി (Minister of Education) മൗലാന അബുല്‍ കലാം ആസാദിന്റെ (Maulana Abdul Kalam Azad) ജന്മദിനത്തിന്റെ സ്മരണയ്ക്കായി രാജ്യത്ത് എല്ലാ വര്‍ഷവും നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി (National Education Day) ആഘോഷിക്കുന്നു. 1947 മുതല്‍ 1958 വരെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു (Jawaharlal Nehru) സര്‍ക്കാരിന്റെ കാലത്ത് ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായി അദ്ദേഹം രാജ്യത്തെ സേവിച്ചു. വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹം ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യ സമര സേനാനിയും പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. 2008 ല്‍ മാനവ വിഭവശേഷി വികസന മന്ത്രാലയം (Ministry of Human Resource Development) ആണ് നവംബർ11 ദേശീയ വിദ്യാഭ്യാസ ദിനമായി പ്രഖ്യാപിച്ചത്.

      ആദ്യത്തെ ദേശീയ വിദ്യാഭ്യാസ ദിനം 2008 നവംബര്‍ 11 ന് അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിജ്ഞാൻ ഭവനില്‍ ഉദ്ഘാടനം ചെയ്തു. 2008 മുതല്‍ എല്ലാ വര്‍ഷവും നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ഉപന്യാസ രചനകള്‍, പ്രഭാഷണ മത്സരങ്ങള്‍, ശില്‍പശാലകള്‍, റാലികള്‍ എന്നിവ സംഘടിപ്പിച്ച്ഈ ദിവസം ആഘോഷിക്കുന്നു. സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചും ബാനര്‍ കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഈ ദിവസം മുഴങ്ങാറുണ്ട്.

      എന്തുകൊണ്ടാണ് മൗലാന ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്?

      1888 നവംബര്‍ 11 നാണ് മൗലാന ആസാദ് ജനിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ പ്രധാന ശില്പിയായാണ് അദ്ദേഹം അറിയപ്പെടുന്നത്. രാഷ്ട്രനിര്‍മ്മാണത്തിലും വിദ്യാഭ്യാസ മേഖലയിലും മൗലാന ആസാദ് നടത്തിയ മാതൃകാപരമായ സംഭാവനകളെ സ്മരിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. രാജ്യത്തിന്റെ ഭാവി പൗരന്മാരെ സൃഷ്ടിക്കുന്ന ലബോറട്ടറികളാണ് സ്‌കൂളുകളെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

      ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച്, ഉന്നത വിദ്യാഭ്യാസത്തിനും സാങ്കേതിക-ശാസ്ത്ര ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും അതുപോലെ തന്നെ സമീപകാല വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ആവിര്‍ഭാവത്തിനും അദ്ദേഹം അടിത്തറയിട്ടു. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയില്‍ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങള്‍ക്കും തുടക്കംകുറിച്ചവരില്‍ പ്രധാനിയായിരുന്നു മൗലാനാ അബുള്‍കലാം ആസാദ്. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ദീര്‍ഘവീക്ഷണത്തോടെ പാശ്ചാത്യ പഠനത്തിലും സാഹിത്യത്തിലുമുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ചു.

      ഫൈന്‍ ആര്‍ട്‌സ് വികസിപ്പിക്കുന്നതിനും സാമൂഹിക-മത സാംസ്‌കാരിക ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി അദ്ദേഹം മൂന്ന് അക്കാദമികള്‍ സ്ഥാപിച്ചു. ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവ അദ്ദേഹത്തിന്റെ ശ്രമഫലമായി സൃഷ്ടിക്കപ്പെട്ടതാണ്. മാത്രമല്ല, പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിനും 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതമായ പ്രാഥമിക വിദ്യാഭ്യാസത്തിനും വേണ്ടിഅദ്ദേഹം വാദിച്ചു.

      ഐഐടി ഖരഗ്പൂര്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (UGC), ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ICCR), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISc) ബാംഗ്ലൂര്‍, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (CSIR) എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ ഫലമായി സ്ഥാപിക്കപ്പെട്ടതാണ്. 1958 ഫെബ്രുവരി 22-ന് 69-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.
      Published by:Anuraj GR
      First published:
      )}