• HOME
  • »
  • NEWS
  • »
  • life
  • »
  • National Egg Day | ഇന്ന് ദേശീയ മുട്ട ദിനം; മുട്ടയുടെ ആരോഗ്യ ഗുണത്തെക്കുറിച്ചും പോഷകങ്ങളെക്കുറിച്ചും അറിയാം

National Egg Day | ഇന്ന് ദേശീയ മുട്ട ദിനം; മുട്ടയുടെ ആരോഗ്യ ഗുണത്തെക്കുറിച്ചും പോഷകങ്ങളെക്കുറിച്ചും അറിയാം

മുട്ടകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതായാണ് കണക്കാക്കപ്പെടുന്നത്. അവ നിങ്ങളുടെ രക്തത്തിലെ എല്‍ഡിഎല്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു

  • Share this:
    ഇന്ന് ദേശീയ മുട്ട ദിനം. വിവിധ തരം വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് മുട്ട. ഒരേ സമയം ഒരു പ്രധാന വിഭവവും മറ്റ് വിഭവങ്ങളിലെ ചേരുവയുമാണ് മുട്ട. മുട്ട പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കൂടിയാണ്. എല്ലാ വര്‍ഷവും ജൂണ്‍ 3 ന് യുഎസ് ദേശീയ മുട്ട ദിനം (national egg day) ആഘോഷിക്കുന്നു. ഈ ദിനാചരണത്തിലൂടെ മുട്ടയുടെയും എല്ലാ പ്രോട്ടീന്‍ (protein) സമ്പുഷ്ടമായ ഭക്ഷണങ്ങളുടെയും പ്രാധാന്യത്തെയാണ് അടയാളപ്പെടുത്തുന്നത്.

    ദേശീയ മുട്ട ദിനം: ചരിത്രം

    കോഴിവളര്‍ത്തല്‍ നടത്തുന്ന ഒരു കൂട്ടം സംരംഭകര്‍ ചേർന്ന് ആരോഗ്യകരമായ ഈ ഭക്ഷണത്തിന്റെ പ്രയോജനങ്ങള്‍ മനസ്സിലാക്കി തരുന്നതിനായാണ് മുട്ട ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. നിയോലിത്തിക്ക് കാലഘട്ടത്തില്‍ നിന്നുള്ള പുരാവസ്തു തെളിവുകളില്‍ മുട്ടയ്ക്ക് ഒരു പ്രധാന സ്ഥാനം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലക്രമേണ, ആളുകള്‍ അവരുടെ വീടുകളില്‍ കോഴികളെ വളര്‍ത്താന്‍ തുടങ്ങിയതോടെ മുട്ടയുടെ ഉപഭോഗം വര്‍ദ്ധിച്ചു. ക്രമേണ, ഇതൊരു വ്യവസായമായി വളര്‍ന്നു.

    ദേശീയ മുട്ട ദിനം: പ്രാധാന്യം

    പലപ്പോഴും മുട്ടയെ ആളുകള്‍ വില കുറച്ച് കാണാറുണ്ട്. എന്നാൽ മുട്ടയുടെ എണ്ണമറ്റ ഗുണങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ മുട്ട ഊര്‍ജത്തിന്റെയും പോഷകങ്ങളുടെയും ശക്തികേന്ദ്രമാണെന്ന് പറയാം. മുട്ട കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. ഒന്നുകില്‍ അത് പുഴുങ്ങിയോ പൊരിച്ചോ കഴിക്കാം. അല്ലെങ്കില്‍ അതുപയോഗിച്ച് മറ്റ് വിഭവങ്ങളും ഉണ്ടാക്കാം. മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി തരുന്നതിനാണ് യുഎസില്‍ ദേശീയ മുട്ട ദിനം ആഘോഷിക്കുന്നത്.

    ദേശീയ മുട്ട ദിനം ആഘോഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. മുട്ട പ്രധാന ചേരുവയായി ഉപയോഗിച്ച് ഇന്നത്തെ എല്ലാ ഭക്ഷണവും തയ്യാറാക്കാം. മുട്ട പ്രധാന തീം ആക്കിക്കൊണ്ട് പാര്‍ട്ടികള്‍ നടത്താം. ദേശീയ മുട്ട ദിനം ആഘോഷിക്കുന്നതിനുള്ള മറ്റൊരു ആശയം മുട്ട ഉപയോഗിച്ചുള്ള ഒരു പുതിയ വിഭവം പാചകം ചെയ്യുക എന്നതാണ്.

    ബിസി 7500 മുതലാണ് മനുഷ്യന്‍ മുട്ടകള്‍ ഉപയോഗിച്ച് തുടങ്ങിയത്. അവ പ്രോട്ടീന്റെ മികച്ച ഉറവിടം മാത്രമല്ല, ഡി, ബി6, ബി12 പോലുള്ള അവശ്യ വിറ്റാമിനുകളും സിങ്ക്, അയണ്‍ തുടങ്ങിയ ധാതുക്കളും അവയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു എ, ഡി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്. മുട്ടകള്‍ എങ്ങനെ പാകം ചെയ്തു കഴിച്ചാലും അതിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നില്ല.

    മുട്ടകള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതായാണ് കണക്കാക്കപ്പെടുന്നത്. അവ നിങ്ങളുടെ രക്തത്തിലെ എല്‍ഡിഎല്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു, ഇത് ഹൃദയാഘാതത്തിന്റെ സാധ്യത കുറയ്ക്കുന്നു. മുട്ട ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസ്സാണ്, ഇത് കണ്ണുകളെ സംരക്ഷിക്കുകയും തിമിരം വരാനുള്ള സാധ്യതയും കണ്ണുകളുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മുട്ട സഹായിക്കുന്നു.
    Published by:Rajesh V
    First published: