നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • National Forest Martyrs Day | വനസംരക്ഷണത്തിനായി ജീവന്‍ വെടിഞ്ഞവരുടെ ഓർമ്മദിനം; ദേശീയ വന രക്തസാക്ഷി ദിനം

    National Forest Martyrs Day | വനസംരക്ഷണത്തിനായി ജീവന്‍ വെടിഞ്ഞവരുടെ ഓർമ്മദിനം; ദേശീയ വന രക്തസാക്ഷി ദിനം

    2013 മുതലാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 11, വന രക്തസാക്ഷി ദിനമായി ആചരിക്കാന്‍ പരിസ്ഥിതി - വനം മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഇന്ത്യയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 11, ദേശീയ വന രക്തസാക്ഷി ദിനമായിട്ടാണ് ആചരിക്കുന്നത്. രാജ്യത്തുടനീളമുള്ള കാടുകളും, വനങ്ങളും, വന്യജീവികളെയും സംരക്ഷിക്കുന്നതിനായി ജീവന്‍ വെടിഞ്ഞവരെ അനുസ്മരിക്കുന്ന ദിവസമാണ് ഈ ദിനം. 2013 മുതലാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 11, വന രക്തസാക്ഷി ദിനമായി ആചരിക്കാന്‍ പരിസ്ഥിതി - വനം മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.

      സെപ്റ്റംബര്‍ 11, എന്ന ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തിന് പിന്നിലും ഒരു കാരണമുണ്ട്. കുപ്രസിദ്ധമായ ഖെജാര്‍ലി കൂട്ടക്കൊല നടന്നത് 1730 സെപ്റ്റംബര്‍ 11നായിരുന്നു. ഈ ദാരുണമായ സംഭവത്തിന് പിന്നിലെ ചരിത്രമിതാണ്. രാജസ്ഥാനിലെ അന്നത്തെ രാജാവായിരുന്ന മഹാരാജാ അഭയ് സിംഗിന്റെ ഉത്തരവ് പ്രകാരം ആളുകള്‍ ഖെജാര്‍ലി മരങ്ങള്‍ മുറിക്കാന്‍ തുടങ്ങി. രാജസ്ഥാനിലെ ഖെജാര്‍ലി ഗ്രാമത്തിലെ ബിഷ്‌ണോയി സമുദായത്തില്‍പ്പെട്ട ആളുകള്‍ ഈ മരങ്ങളെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. തലമുറകളായി പകര്‍ന്ന് വരുന്ന നാടോടിക്കഥകള്‍ പ്രകാരം, നിഷ്‌കരുണം മരങ്ങള്‍ മുറിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായി അമൃത ദേവി എന്ന സ്ത്രീ വിശുദ്ധമായ ഖെജാര്‍ലി വൃക്ഷത്തിന്റെ കടയ്ക്കല്‍ തലവെച്ചു കിടന്നു.

      എന്നാല്‍ രാജാവിന്റെ അനുചരന്മാരും തൊഴിലാളികളും അമൃതയെ ശിരഛേദം ചെയ്യുകയും അവളുടെ കുട്ടികള്‍ ഉള്‍പ്പെടെ ഗ്രാമത്തിലെ 350 ലധികം പേരെ കെന്നൊടുക്കുകയും ചെയ്തു. മരങ്ങള്‍ക്ക് പകരം ജീവന്‍ അര്‍പ്പിച്ച ഗ്രാമവാസികളെയും അതിന് തുടക്കം തല്‍കിയ അമൃത ദേവിയെയും പറ്റി അറിഞ്ഞ രാജാവിന് നടുക്കമുണ്ടായി. തുടര്‍ന്ന് അദ്ദേഹം തന്റെ ആളുകളോട് മരം മുറിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. ഗ്രാമത്തിലുണ്ടായ ക്രൂരമായ സംഭവത്തില്‍, ബിഷ്‌ണോയി സമുദായത്തില്‍പ്പെട്ട ആളുകളോട് മഹാരാജാ അഭയ് സിംഗ് ക്ഷമ ചോദിക്കുകയും ചെയ്തു. ക്ഷമാപണത്തിന്റെ ഭാഗമായി രാജാവ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അത് പ്രകാരം, ബിഷ്ണോയി ഗ്രാമങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ മരങ്ങള്‍ മുറിക്കുന്നതും മൃഗങ്ങളെ കൊല്ലുന്നതും നിരോധിച്ചു. ഇത് ഒരു ചെമ്പ് തകിടില്‍ കൊത്തിവയ്ക്കുകയും ചെയ്തു.

      ഖെജാര്‍ലിയില്‍ മരങ്ങള്‍ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ബിഷ്‌ണോയികളുടെ നടപടികളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണത്തിലെ സുവര്‍ണ ഏടുകളില്‍ എഴുതി ചേര്‍ത്ത ചിപ്‌കോ പ്രസ്ഥാനം രൂപം കൊണ്ടത്. 1973ല്‍ ഇന്നത്തെ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ റെനി ഗ്രാമത്തില്‍ നിന്നുള്ള ഒരു കൂട്ടം സ്ത്രീകളായിരുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നത് തടയാന്‍ വൃക്ഷങ്ങളെ കെട്ടിപിടിച്ച് നിന്ന് പ്രതിഷേധം നടത്തിയത്. പിന്നീട് ഇത് ലോകം മുഴുവനും ചിപ്‌കോ (കെട്ടിപിടിച്ച്) പ്രസ്ഥാനം എന്ന പേരില്‍ പ്രസിദ്ധമായി. മതവിശ്വാസ പ്രകാരം ആചരിച്ച്‌ പോരുന്നതാണെങ്കിലും ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകരായിട്ടാണ് ഖെജാര്‍ലിയിലെ ബിഷ്‌ണോയികളെ കണക്കാക്കുന്നത്.

      വന രക്തസാക്ഷി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മരങ്ങളും വനങ്ങളും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും പരിപാടികള്‍ സംഘടിപ്പിക്കും. കുട്ടികളെ കാടുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകുന്നതിനും വിവിധ മത്സരങ്ങളും നടത്തുന്നു. കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ എല്ലാ കാര്യങ്ങളും വെര്‍ച്വല്‍ മീഡിയത്തിലേക്ക് മാറി. അതിനാല്‍ ഈ വര്‍ഷവും വനം രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട പരിപാടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാവും നടത്തപ്പെടുക.
      Published by:Naveen
      First published:
      )}