നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • National Mathematics Day | ഇന്ന് ദേശീയ ഗണിതശാസ്ത്ര ദിനം; ഇന്ത്യൻ ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജനെ അനുസ്മരിക്കാം

  National Mathematics Day | ഇന്ന് ദേശീയ ഗണിതശാസ്ത്ര ദിനം; ഇന്ത്യൻ ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജനെ അനുസ്മരിക്കാം

  ഗണിതശാസ്ത്ര പ്രതിഭയെ അനുസ്മരിക്കാൻ അദ്ദേഹത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങൾ അറിയാം..

  ശ്രീനിവാസ രാമാനുജൻ

  ശ്രീനിവാസ രാമാനുജൻ

  • Share this:
   രാജ്യത്തെ പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ (Srinivas Ramanujan) ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായാണ് ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി (National Mathematics Day) ആഘോഷിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിൽ ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായാണ് ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ നേട്ടങ്ങളെ ആദരിച്ചു കൊണ്ട് ഈ ദിനാചരണം നടത്തുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിയിലെ ഈറോഡിലുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് 1887 ഡിസംബർ 22ന് ശ്രീനിവാസ രാമാനുജൻ ജനിച്ചത്. കുംഭകോണത്ത് ചെറിയൊരു വീട്ടിലാണ് അദ്ദേഹം വളർന്നത്. ആ വീട് ഇന്ന് രാമാനുജനോടുള്ള ആദരസൂചകമായി ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്.

   ഈ ഗണിതശാസ്ത്ര പ്രതിഭയെ അനുസ്മരിക്കാൻ അദ്ദേഹത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങൾ അറിയാം..

   രാമാനുജൻ 13-ാം വയസ്സിൽ ലോണീസ് ത്രികോണമിതി (Loney’s Trigonometry) കണക്കുകൾ ആരുടെയും സഹായമില്ലാതെ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര പ്രതിഭയിൽ സമപ്രായക്കാർ ഭയപ്പെട്ടിരുന്നതിനാൽ രാമാനുജന് സ്കൂളിൽ സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഗണിതമല്ലാത്ത മറ്റ് വിഷയങ്ങളിൽ ജയിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് ബിരുദം നേടാനായില്ല.

   1918ൽ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി ആദരിക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശ്രീനിവാസ രാമാനുജൻ. ആദ്യ വ്യക്തി മറൈൻ എഞ്ചിനീയറായ അർദസീർ കർസെറ്റ്ജി ആയിരുന്നു. നാമക്കൽ എന്ന ഹിന്ദു ദേവത തനിക്ക് തെളിയിക്കാൻ സമവാക്യങ്ങളും സിദ്ധാന്തങ്ങളും നൽകാറുണ്ടായിരുന്നുവെന്നും അത് താൻ പരിഹരിക്കാറുണ്ടെന്നും രാമാനുജൻ അവകാശപ്പെടാറുണ്ടായിരുന്നു. ഗണിതശാസ്ത്രം രാമാനുജനെ സംബന്ധിച്ചിടത്തോളം ദൈവത്തിന് തുല്യമായിരുന്നു, സമവാക്യങ്ങൾ സർവ്വശക്തനെക്കുറിച്ചുള്ള ചിന്തകൾ പോലെയായിരുന്നുവെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

   Also Read- Snowfall In India | ഗുൽമാർഗ്, തവാങ്, ലേ ; ഇന്ത്യയിൽ മഞ്ഞുവീഴ്ച അനുഭവിക്കാൻ കഴിയുന്ന മികച്ച സ്ഥലങ്ങൾ

   ലോകമെമ്പാടുമുള്ള ഗണിതശാസ്ത്രജ്ഞർക്ക് ശ്രീനിവാസ അയ്യങ്കാർ രാമാനുജൻ ഇന്നുമൊരു പ്രചോദനമാണ്. സ്വന്തം പ്രയത്നത്തിലൂടെ ലോകം കണ്ട ഏറ്റവും വലിയ ജീനിയസുകളിൽ ഒരാളായി മാറിയ ശ്രീനിവാസ രാമാനുജൻ തന്റെ ചെറിയ ജീവിത കാലയളവിൽ മാനവരാശിയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. വർഷങ്ങളായി ഗണിതശാസ്ത്ര മേഖലകളിൽ നിരവധി ഗവേഷണങ്ങൾക്ക് അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ പ്രചോദനമായിട്ടുണ്ട്.

   കുട്ടിക്കാലത്ത് തന്നെ ഗണിതശാസ്ത്രത്തിൽ അസാമാന്യമായ പാണ്ഡിത്യമാണ് രാമാനുജന് ഉണ്ടായിരുന്നത്. 13-ാം വയസിൽ തന്നെ അദ്ദേഹം തന്റേതായ സിദ്ധാന്തങ്ങൾ വികസിപ്പിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ഒരു ഗുമസ്തനായിരുന്നു, അമ്മ വീട്ടമ്മയും.

   Also Read- Lawyer Suspended | വെര്‍ച്വല്‍ ഹിയറിങ്ങിനിടെ വനിതയോട് അപമര്യാദയായി പെരുമാറിയ അഭിഭാഷകനെ സസ്‌പെന്‍ഡ് ചെയ്തു

   വളരെ സങ്കീർണമായ ഗണിത പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അനിതരസാധാരണമായ കഴിവ് രാമാനുജനുണ്ടായിരുന്നു. ഗണിതശാസ്ത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ അതുല്യ സംഭാവനകൾ മാനിച്ച് ഒരു 1729 എന്ന അവിഭാജ്യസംഖ്യയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. രാമാനുജൻ സംഖ്യ എന്നാണ് ഇത് അറിയപ്പെടുന്നത്. നിരവധി സിനിമകൾ അദ്ദേഹത്തിന്റെ ജീവിതവും നേട്ടങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. 2015-ൽ പുറത്തിറങ്ങിയ 'ദി മാൻ ഹൂ ന്യൂ ഇൻഫിനിറ്റി' എന്ന ചലച്ചിത്രം പ്രസിദ്ധമായ ഒന്നാണ്.
   Published by:Rajesh V
   First published:
   )}