നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • National Mathematics Day 2021 | കോവിഡ് കാലത്ത് 67% വിദ്യാര്‍ത്ഥികളും ഗണിതപഠനത്തിൽ പ്രയാസം നേരിടുന്നതായി സർവേ ഫലം

  National Mathematics Day 2021 | കോവിഡ് കാലത്ത് 67% വിദ്യാര്‍ത്ഥികളും ഗണിതപഠനത്തിൽ പ്രയാസം നേരിടുന്നതായി സർവേ ഫലം

  സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം വിദ്യാര്‍ത്ഥികളും (67 ശതമാനം) അധ്യാപകരുടെ പിന്തുണയില്ലാതെ ഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിൽ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് വെളിപ്പെടുത്തിയത്.

  • Share this:
   കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡിസംബര്‍ 22 ഇന്ത്യയില്‍ ഗണിത ദിനമായി (National Mathematics Day) ആചരിക്കുന്നു. രാജ്യം 2021ലെ ദേശീയ ഗണിത ദിനം ആഘോഷിക്കവെ, കോവിഡ് കാലത്തെ (Covid Pandemic) വിദ്യാഭ്യാസ രീതികൾ കാരണം ലോകമെമ്പാടുമുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ കണക്ക് പഠിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം ബ്രെയിന്‍ലി (Brainly) നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം വിദ്യാര്‍ത്ഥികളും (67 ശതമാനം) അധ്യാപകരുടെ പിന്തുണയില്ലാതെ ഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിൽ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് വെളിപ്പെടുത്തിയത്. കൂടാതെ, 74 ശതമാനം വിദ്യാര്‍ത്ഥികൾക്കും ഗണിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എഡ്ടെക് പ്ലാറ്റ്ഫോമുകള്‍ (EdTech Platforms) സഹായകരമായെന്നും സര്‍വേ കണ്ടെത്തി.

   മഹാമാരിക്കാലത്ത് വിദ്യാര്‍ത്ഥികളെ പഠനം തുടരാന്‍ സഹായിക്കുന്നതില്‍ ഓണ്‍ലൈന്‍ അസിസ്റ്റഡ് ലേണിംഗ് മോഡല്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നാലില്‍ മൂന്ന് വിദ്യാര്‍ത്ഥികളും (76 ശതമാനം) നിലവിലെ സാഹചര്യത്തില്‍ കണക്ക് പഠിക്കുന്നത് ആസ്വദിക്കുന്നതായി അഭിപ്രായപ്പെട്ടു. മഹാമാരിയുടെ സമയത്ത് നൂതനമായ ഓണ്‍ലൈന്‍ പഠന സാമഗ്രികൾ കുട്ടികളെ എങ്ങനെ സഹായിച്ചുവെന്നും സര്‍വേ പരിശോധിക്കുന്നുണ്ട്. ''ഗണിതശാസ്ത്രം പോലെ സങ്കീര്‍ണ്ണമായ ഒരു വിഷയത്തിന്റെ കാര്യത്തിൽ, സാധാരണ ക്ലാസ്‌മുറികളിൽ നിന്നും ഓണ്‍ലൈന്‍ പഠനത്തിലേക്കുള്ള മാറ്റം വിദ്യാര്‍ത്ഥികളിൽ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നത് മനസിലാക്കാവുന്നതേയുള്ളൂ'' എന്ന് ബ്രെയിൻലിപറയുന്നു.

   ''ഈ സാഹചര്യം കണക്കിലെടുത്താണ് ബ്രെയിന്‍ലി ഏറ്റവും സങ്കീര്‍ണ്ണമായ ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി ഉപയോക്താക്കളെ സഹായിക്കുന്ന ബ്രെയിന്‍ലി മാത്ത് സോള്‍വര്‍ എന്ന ഒരു ടൂള്‍ വികസിപ്പിച്ചത്. ഈ ഗണിത ദിനത്തില്‍, ഗണിതവുമായി മല്ലിടുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നിർമിതബുദ്ധി അധിഷ്ഠിതമായ ഈ ടൂള്‍ പ്രയോജനപ്പെടുത്താന്‍ നിർദ്ദേശിക്കുകയും ചെയ്യുന്നു'', ബ്രെയിന്‍ലിയിലെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ രാജേഷ് ബൈസാനി പറയുന്നു.

   Also Read- National Mathematics Day | ഇന്ന് ദേശീയ ഗണിതശാസ്ത്ര ദിനം; ഇന്ത്യൻ ഗണിതശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജനെ അനുസ്മരിക്കാം

   1887 ഡിസംബര്‍ 22ന് ജനിച്ച പ്രസിദ്ധ ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ ഡോ. ശ്രീനിവാസ രാമാനുജൻ ജനിച്ച ദിനമായതിനാലാണ് ഡിസംബര്‍ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത്. 2021 ഡിസംബര്‍ 22ന് അദ്ദേഹത്തിന്റെ 134-ാം ജന്മവാർഷികമാണ്. രാഷ്ട്രവികസനത്തിന് ഗണിതശാസ്ത്രത്തിലൂടെ നല്‍കിയ സംഭാവനകളുടെ പ്രാധാന്യം കണക്കിലെടുത്താണ്ഡോ. രാമാനുജന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ഈ ദിനാചരണം നടത്തുന്നത്.

   ഡോ. രാമാനുജന്റെ 125-ാം വാര്‍ഷിക വേളയില്‍, 2012 ലാണ് രാജ്യത്ത് ദേശീയ ഗണിത ദിനം ആഘോഷിച്ചു തുടങ്ങിയത്. അന്നുമുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 22 ന് ഇന്ത്യയുടെ ദേശീയ ഗണിതദിനമായി ആചരിക്കുന്നു. ഈ ദിവസം, രാജ്യത്തുടനീളം സ്‌കൂളുകളിലും സര്‍വകലാശാലകളിലും ഗണിതവുമായി ബന്ധപ്പെട്ട നിരവധി വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

   ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയില്‍ ഉള്‍പ്പെട്ടിരുന്ന ഈറോഡിലുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ശീനിവാസ രാമാനുജന്‍ ജനിച്ചത്. അദ്ദേഹം വളര്‍ന്ന കുംഭകോണത്തെ വീട് ഇന്ന് രാമാനുജനോടുള്ള ആദരസൂചകമായി ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. കൂടാതെ അദ്ദേഹത്തിന്റെ നേട്ടങ്ങളെ ആദരിച്ചു കൊണ്ട്, 2017 ല്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള കുപ്പത്തില്‍ 'രാമാനുജന്‍ ഗണിത പാര്‍ക്കും' സ്ഥാപിച്ചിരുന്നു.
   Published by:Rajesh V
   First published:
   )}