HOME /NEWS /Life / National Pollution Control Day | ദേശീയ മലിനീകരണ നിയന്ത്രണ ദിനം; പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ

National Pollution Control Day | ദേശീയ മലിനീകരണ നിയന്ത്രണ ദിനം; പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ

രാജ്യത്ത് ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന ഉറവിടങ്ങൾ വൈദ്യുതി പ്ലാന്റുകൾ, വ്യവസായം, വാഹനങ്ങൾ എന്നിവയാണ്

രാജ്യത്ത് ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന ഉറവിടങ്ങൾ വൈദ്യുതി പ്ലാന്റുകൾ, വ്യവസായം, വാഹനങ്ങൾ എന്നിവയാണ്

രാജ്യത്ത് ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന ഉറവിടങ്ങൾ വൈദ്യുതി പ്ലാന്റുകൾ, വ്യവസായം, വാഹനങ്ങൾ എന്നിവയാണ്

  • Share this:

    ഇന്ന് (ഡിസംബര്‍ 2) ദേശീയ മലിനീകരണ നിയന്ത്രണ ദിനം (National pollution control day). ആധുനിക ജീവിതത്തിലെ മാറ്റങ്ങളും ജനങ്ങളുടെ ജീവിതരീതിയും അന്തരീക്ഷ മലിനീകരണം വളരെയധികം ഉയരുന്നതിന് കാരണമായി. മലിനീകരണം നിയന്ത്രിക്കുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമാണ് ഡിസംബര്‍ 2 മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നത്

    . രാജ്യത്ത് ഏറ്റവും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന ഉറവിടങ്ങള്‍ വൈദ്യുതി പ്ലാന്റുകള്‍, വ്യവസായം, വാഹനങ്ങള്‍ എന്നിവയാണ്. ഓട്ടോമൊബൈല്‍ (automobile) രംഗത്തെ മലിനീകരണം അതിഭീകരമാണ്.

    എന്നാല്‍ ഈ മലിനീകരണം തടയാനുള്ള മാര്‍ഗങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ എല്ലാ രാജ്യങ്ങളും ഒരുപോലെ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തില്‍ ആരോഗ്യകരവും മലിനീകരണരഹിതമായ കാര്യങ്ങള്‍ ചെയ്യാന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതാ..

    പൊതുഗതാഗതം (Public transport) ഉപയോഗിക്കുക

    സ്വന്തമായി വാഹനമില്ലാത്തവര്‍ വളരെ കുറവാണ്. എന്നാല്‍ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുക മലിനീകരണത്തിന്റെ പ്രധാന കാരണമാണ്. അതുകൊണ്ട് പൊതുഗതാഗതം ഉപയോഗിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുക.

    മരങ്ങള്‍നടുക

    വായു കൂടുതല്‍ ശുദ്ധമാകാന്‍ കൂടുതല്‍ മരങ്ങള്‍ നടുക. പരിസരങ്ങളില്‍ കൂടുതല്‍ ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുക. മരങ്ങള്‍ മണ്ണൊലിപ്പ് കുറയ്ക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കി ലോകത്തിന് പ്രയോജനപ്രദമാകുന്ന രീതിയില്‍ മലിനീകരണം തടയാനായി ചെടികള്‍ നട്ടു പിടിപ്പിക്കുക.

    പുനരുപയോഗം

    പുനരുപയോഗിക്കുന്നതിലൂടെ മലിനീകരണം തടയാന്‍ സാധിക്കുന്നു. ഇത് വായു, വെള്ളം, ഭൂമലിനീകരണം എന്നിവ മൊത്തത്തില്‍ കുറയ്ക്കും.

    പ്ലാസ്റ്റിക് (Plastic) ഉപയോഗം പരമാവധി കുറയ്ക്കുക

    പ്ലാസ്റ്റിക് മണ്ണില്‍ ലയിച്ച് ചേരാത്തതുകൊണ്ട് മലിനീകരണത്തിന് കാരണമാകുന്നു. അതുകൊണ്ട് പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കാരണം അവ വേഗത്തില്‍ മണ്ണില്‍ ലയിച്ചു ചേരുകയും പുനരുപയോഗിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

    ശരിയായ മാലിന്യ നിര്‍മ്മാര്‍ജ്ജനം

    കാര്യക്ഷമമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം ഭൂമിയുടെ മലിനീകരണം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വേര്‍തിരിച്ച് പുനരുപയോഗിക്കുക. ജൈവമാലിന്യങ്ങള്‍ പച്ചക്കറിയ്ക്കും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിക്കാനും ശ്രമിക്കുക.

    ഓയിലും (Oil ) ഫാറ്റും (Fat ) ഓടകളിലേയ്ക്ക്വലിച്ചെറിയരുത്

    ഗ്രീസ്, കൊഴുപ്പ്, ഉപയോഗിച്ച പാചക എണ്ണ എന്നിവ മറ്റ് ഘന മാലിന്യങ്ങളുമായി ചേര്‍ത്ത് പുറത്തേയ്ക്ക് വലിച്ചെറിയരുത്. ഈ മാലിന്യങ്ങള്‍ അടുത്തുള്ള ജലസ്രോതസ്സുകളെയും മലിനമാക്കുന്നു.

    ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം വാര്‍ഷിക ശരാശരി മലിനീകരണ തോത് കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്നത്. അതായത് ഇന്ത്യയിലെ ഏറ്റവും മോശം അന്തരീക്ഷവായു ഉള്ള സ്ഥലങ്ങളിലാണ് 84 ശതമാനം പേരും ജീവിക്കുന്നത്.

    First published:

    Tags: Environment, Pollution